For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: സൂര്യകുമാര്‍ വേണ്ട, ഇന്ത്യക്ക് രണ്ട് മാറ്റം വേണം! രണ്ടാം ഏകദിനത്തിനുള്ള ബെസ്റ്റ് 11 ഇതാ

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ തകര്‍പ്പന്‍ ജയമാണ് നേടിയെടുത്തത്. 163 പന്തുകള്‍ ബാക്കിനിര്‍ത്തി അഞ്ച് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ആദ്യം ബാറ്റു ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 114 റണ്‍സില്‍ ഓള്‍ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 22.5 ഓവറില്‍ 118 റണ്‍സില്‍ കൂടാരം കയറി. മൂന്ന് മത്സര പരമ്പരയില്‍ 1-0ന് ഇന്ത്യ മുന്നിലെത്തുകയും ചെയ്തു. രണ്ടാം മത്സരവും ജയിച്ച് പരമ്പര ഉറപ്പിക്കുകയെന്നതാവും ഇന്ത്യയുടെ ലക്ഷ്യം.

ആദ്യ മത്സരത്തിലെ പ്ലേയിങ് 11 നിലനിര്‍ത്തിയാവുമോ ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങുന്നത്? ഇതേ 11 നിലനിര്‍ത്തിയാലും ഇന്ത്യക്ക് ജയം നേടാനായേക്കും. എന്നാല്‍ രണ്ട് മാറ്റം ഇന്ത്യയുടെ പ്ലേയിങ് 11 വരുത്തിയാല്‍ അത് കൂടുതല്‍ ഗുണം ചെയ്‌തേക്കും. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ മാറ്റം മധ്യനിരയിലാണ്. സൂര്യകുമാര്‍ യാദവിനെ ഇനിയും ഏകദിനത്തില്‍ പിന്തുണക്കുന്നത് മണ്ടത്തരമാണ്. ടി20യില്‍ മാത്രം സൂര്യയെ പരിഗണിക്കുന്നതാണ് നല്ലത്.

അതേ സമയം സഞ്ജു സാംസണിന് ഇനിയും അവസരം നല്‍കാതെ തഴയുന്നത് അദ്ദേഹത്തോട് ചെയ്യുന്ന കടുത്ത വഞ്ചനയാണെന്ന് പറയാം. ഏഷ്യാ കപ്പും ഏകദിന ലോകകപ്പും വരാനിരിക്കെ ഇന്ത്യന്‍ ടീമില്‍ ഇടം പ്രതീക്ഷിക്കുന്ന താരമാണ് സഞ്ജു സാംസണ്‍. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ തിളങ്ങാനാവാതെ പോയാല്‍ സഞ്ജുവിന്റെ ലോകകപ്പ് സീറ്റെന്ന പ്രതീക്ഷക്കത് വലിയ തിരിച്ചടി നല്‍കിയേക്കും. അതുകൊണ്ടുതന്നെ സൂര്യക്ക് പകരം സഞ്ജു ഇടം അര്‍ഹിക്കുന്നു.

കണക്കുകളിലും സൂര്യയെക്കാള്‍ മികച്ച ഏകദിന ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണാണ്. വിന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ 19 റണ്‍സ് നേടിയാണ് സൂര്യ പുറത്തായത്. മാച്ച് വിന്നറാവാന്‍ അവസരമുണ്ടായിരുന്നെങ്കിലും മോശം ഷോട്ടിന് ശ്രമിച്ച് വിക്കറ്റ് തുലച്ചാണ് സൂര്യ മടങ്ങിയത്. സൂര്യയുടെ അവസാന അഞ്ച് ഏകദിന ഇന്നിങ്‌സിലെ സ്‌കോര്‍ 14, 0, 0, 0, 19 എന്നിങ്ങനെയാണ്. അതേ സമയം 15*, 86*, 30*, 2*, 36 എന്നിങ്ങനെയാണ് സഞ്ജുവിന്റെ സ്‌കോര്‍.

sanju samson

അഞ്ച് മത്സരത്തില്‍ നാലിലും സഞ്ജു നോട്ടൗട്ടായിരുന്നു. ഫിനിഷര്‍ റോളിലടക്കം ഇന്ത്യക്ക് സഞ്ജുവിനെ വിശ്വസിക്കാം. പക്വതയോടെ കളിക്കാന്‍ സഞ്ജുവിന് സാധിക്കുന്നു. നിലയുറപ്പിച്ചാല്‍ പുറത്താക്കാന്‍ പ്രയാസമുള്ള ബാറ്റ്‌സ്മാനാണ് അദ്ദേഹം. ഏകദിനത്തില്‍ കേരളത്തിനായി ഇരട്ട സെഞ്ച്വറി നേടിയിട്ടുള്ളവനാണ് സഞ്ജു. ഇന്ത്യ പുറത്തിരുത്തി സഞ്ജുവിന്റെ പ്രതിഭയെ നശിപ്പിക്കുകയാണ്. തുടര്‍ച്ചയായ അവസരങ്ങള്‍ സഞ്ജു അര്‍ഹിക്കുന്നുണ്ടെന്ന് പറയാം.

മറ്റൊരു മാറ്റം ഇന്ത്യ വരുത്തേണ്ടത് ബൗളിങ് നിരയിലാണ്. ഉമ്രാന്‍ മാലിക്കിനെ ഇന്ത്യ ഏകദിനത്തിലേക്ക് പരിഗണിക്കുന്നത് വലിയ ഗുണം ചെയ്യുന്നില്ല. അതിവേഗത്തില്‍ പന്തെറിയുന്നു എന്നതിലുപരിയായി വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ ഉമ്രാന് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ വലിയ ടൂര്‍ണമെന്റുകള്‍ വരാനിരിക്കെ ഉമ്രാനുമായി മുന്നോട്ട് പോകുന്നതില്‍ കാര്യമില്ല. അതുകൊണ്ടുതന്നെ അക്ഷര്‍ പട്ടേലിനെ ഇന്ത്യ പ്ലേയിങ് 11 പരിഗണിക്കണം.

രവീന്ദ്ര ജഡേജ പ്ലേയിങ് 11 എത്തുമ്പോള്‍ അക്ഷറിന് മുന്നില്‍ ടീമിന്റെ വാതില്‍ അടയുന്നു. ഇതിന് മാറ്റം ഉണ്ടാകേണ്ടതാണ്. സമീപകാലത്തായി ബാറ്റിങ്ങിലും അക്ഷര്‍ വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ അക്ഷര്‍ അവസരം അര്‍ഹിക്കുന്നു. എന്നാല്‍ ഉമ്രാന്‍ മാലിക്കിനെ ഇന്ത്യ ലോകകപ്പ് പദ്ധതികളുടെ ഭാഗമായി കാണുന്നുണ്ടെങ്കില്‍ മുകേഷ് കുമാറിനെ പുറത്തിരുത്തി അക്ഷറിനെ കളിപ്പിക്കാം.

ഏകദിന ലോകകപ്പിന് മുകേഷിനെ പരിഗണിക്കാന്‍ സാധ്യത കുറവാണ്. എന്നാല്‍ അക്ഷറിന് സ്ഥാനം ഉറപ്പാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യ അക്ഷര്‍ പട്ടേലിന് കൂടുതല്‍ അവസരം നല്‍കി ഫോം നിലനിര്‍ത്താനുള്ള അവസരമൊരുക്കേണ്ടതാണ്. അല്ലാത്ത പക്ഷം അക്ഷറിന്റെ ഫോമിനെയത് പ്രതികൂലമായി ബാധിച്ചേക്കും.

ഇന്ത്യയുടെ സാധ്യതാ 11- രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, വിരാട് കോലി, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ശര്‍ദ്ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍

Story first published: Friday, July 28, 2023, 14:56 [IST]
Other articles published on Jul 28, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+