Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: കളിച്ചത് 12 ഇന്നിങ്‌സ്, സഞ്ജു ഇപ്പോള്‍ കോലിയേക്കാള്‍ മുന്നില്‍! ഞെട്ടിക്കുന്ന പ്രകടനം

വെസ്റ്റ് ഇന്‍ഡീസുമായുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ തട്ടുപൊളിപ്പന്‍ ബാറ്റിങുമായി ഇന്ത്യക്കു വേണ്ടി മിന്നിച്ചിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. നാലാം നമ്പറിലായിരുന്നു അദ്ദേഹത്തെ ടീം മാനേജ്‌മെന്റ് പരീക്ഷിച്ചത്. ഇന്ത്യ തിരയുന്ന നാലാം നമ്പറിനു വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ തനിക്കാവുമെന്നു തെളിയിക്കുന്നതായിരുന്നു സഞ്ജുവിന്റെ ബാറ്റിങ് പ്രകടനം.

നേരിട്ട രണ്ടാമത്തെ ബോളില്‍ തന്നെ സിക്‌സര്‍ പറത്തി നയം വ്യക്തമാക്കിയ അദ്ദേഹം 41 ബോളില്‍ 51 റണ്‍സുമായി കളിയില്‍ ഇംപാക്ടുണ്ടാക്കിയാണ് ക്രീസ് വിട്ടത്. നാലു വമ്പന്‍ സിക്‌സറും രണ്ടു ഫോറുകളും സഞ്ജുവിന്റെ ത്രസിപ്പിക്കുന്ന ഇന്നിങ്‌സിലുണ്ടായിരുന്നു.

SANJU SAMSON

കരിയറിലെ മൂന്നാമത്ത ഏകദിന ഫിഫ്റ്റി കൂടിയാണ് അദ്ദേഹം ഈ മല്‍സരത്തില്‍ കണ്ടെത്തിയത്. ഫിഫ്റ്റിയിലെത്താന്‍ വെറും 39 ബോളുകളാണ് സഞ്ജുവിനു വേണ്ടി വന്നത്. ഏകദിന കരിയറില്‍ അദ്ദേഹത്തിന്റെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയും ഇതു തന്നെ.

ഏകദിനത്തില്‍ സഞ്ജുവിന്റെ ഇതുവരെയുള്ള കരിയറെടുക്കുകയാണെങ്കില്‍ ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസവും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലി പോലും പിന്നിലാണെന്നു കാണാം. 12 ഇന്നിങ്‌സുകളാണ് ഏകദിനത്തില്‍ സഞ്ജു ഇതുവരെ കളിച്ചിരിക്കുന്ന്. ഇവയില്‍ നിന്നും അദ്ദേഹത്തിന്റെ സമ്പാദ്യം 390 റണ്‍സാണ്. കോലിയാവട്ടെ ആദ്യത്തെ 12 ഇന്നിങ്‌സുകളില്‍ നിന്നും നേടിയത് 377 റണ്‍സാണ്.

SANJU SAMSON

സ്‌കോര്‍ ചെയ്തിരിക്കുന്ന റണ്‍സില്‍ മാത്രമല്ല ബാറ്റിങ് ശരാശരി, സ്‌ട്രൈക്ക് റേറ്റ് എന്നിവയിലും സഞ്ജുവിനേക്കാള്‍ വളരെ പിന്നിലാണ് കോലിയെന്നു കാണാം. ആദ്യത്തെ 12 ഇന്നിങ്‌സുകള്‍ കളിച്ചു കഴിഞ്ഞപ്പോള്‍ കോലിയുടെ ശരാശരി 37.70ഉം സ്‌ട്രൈക്ക് റേറ്റ് 73.92ഉം ആയിരുന്നു. എന്നാല്‍ സഞ്ജുവിന്റെ ശരാശരി 55.71 ഉം സ്‌ട്രൈക്ക് റേറ്റ് 104ഉം ആണ്.

ഫിഫ്റ്റികളുടെ കാര്യത്തില്‍ മൂന്നു വീതം നേടിയ കോലിയും സഞ്ജുവും ഒപ്പത്തിനൊപ്പമാണ്. ഏകദിനത്തില്‍ നാലു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്തപ്പോഴും വളരെ മികച്ച പ്രകടനമാണ് സഞ്ജു കാഴ്ചവച്ചിട്ടുള്ളതെന്നു കണക്കുകള്‍ ശരിവയ്ക്കുന്നു. ഈ മൂന്നു പൊസിഷനുകളിലും 50ന് മുകളില്‍ ബാറ്റിങ് ശരാശരിയും രണ്ടു പൊസിഷനില്‍ 100ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റുമുമുണ്ട്.

നാലാനായി 51 ആണ് ഏകദിനത്തില്‍ സഞ്ജുവിന്റെ ബാറ്റിങ് ശരാശരി. സ്‌ട്രൈക്ക് റേറ്റ് 124.4 ഉം ആണ്. അഞ്ചാം നമ്പറില്‍ 52 ശരാശരിയും 89.66 സ്‌ട്രൈക്ക് റേറ്റും അദ്ദേഹത്തിനുണ്ട്. ആറാം നമ്പറിലാവട്ടെ 90 എന്ന ഞെട്ടിക്കുന്ന ശരാശരിയാണ് സഞ്ജുവിന്റേത്. 117.6 ആണ് സ്‌ട്രൈക്ക് റേറ്റ്.

വിന്‍ഡീസിന് 352 റണ്‍സ് വിജയലക്ഷ്യം

പരമ്പര വിജയികളെ കണ്ടെത്താനുള്ള മൂന്നാം ഏകദിനത്തില്‍ 353 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് വെസ്റ്റ് ഇന്‍ഡീസിനു ഇന്ത്യ നല്‍കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യ അഞ്ചു വിക്കറ്റിനു 351 റണ്‍സ് വാരിക്കൂട്ടി. സഞ്ജുവിനെക്കൂടാതെ ശുഭ്മന്‍ ഗില്‍ (85), ഇഷാന്‍ കിഷന്‍ (77), നായകന്‍ ഹാര്‍ദിക് പാണ്ഡ്യ (70) എന്നിവരും ടീമിനായി ഫിഫ്റ്റികള്‍ നേടി.

ഓപ്പണിങ് വിക്കറ്റില്‍ ഗില്‍- ഇഷാന്‍ സഖ്യം 143 റണ്‍സ് അടിച്ചെടുത്തപ്പോള്‍ തന്നെ വിന്‍ഡീസ് ബാക്ക്ഫൂട്ടിലായിരുന്നു. എട്ടു റണ്‍സെടുത്ത റുതുരാജ് ഗെയ്ക്വാദ് മാത്രമാണ് ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ തിളങ്ങാതെ പോയത്. സൂര്യകുാമാര്‍ യാദവ് 35 റണ്ണെടുത്ത് പുറത്തായി.

Story first published: Tuesday, August 1, 2023, 23:52 [IST]
Other articles published on Aug 1, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+