Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: സഞ്ജു വീണ്ടും ഫ്‌ളോപ്പ്, നിരാശപ്പെടുത്തി മടക്കം! അവസരം മുതലാക്കാന്‍ അറിയില്ല

ഫ്‌ളോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ചാം ടി20യിലും സഞ്ജു സാംസണ്‍ ഫ്‌ളോപ്പ്. തീര്‍ത്തും നിരാശപ്പെടുത്തുന്ന ബാറ്റിങ് പ്രകടനമാണ് പരമ്പരയിലുടെനീളം സഞ്ജു കാഴ്ചവെച്ചത്. ആദ്യ രണ്ട് മത്സരത്തിലെ സഞ്ജുവിന്റെ സ്‌കോര്‍ 12, 7 എന്നിങ്ങനെയായിരുന്നു. മൂന്നാം മത്സരത്തിലും നാലാം മത്സരത്തിലും ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല. അഞ്ചാം മത്സരത്തില്‍ ഇന്ത്യയുടെ രക്ഷകനാവാന്‍ അവസരം ലഭിച്ചെങ്കിലും മുതലാക്കാന്‍ അദ്ദേഹത്തിനായില്ല.

9 പന്ത് നേരിട്ട് 2 ബൗണ്ടറി ഉള്‍പ്പെടെ 13 റണ്‍സാണ് സഞ്ജു അഞ്ചാം മത്സരത്തില്‍ നേടിയത്. പ്രതീക്ഷ നല്‍കിയാണ് തുടങ്ങിയതെങ്കിലും വലിയ സ്‌കോറിലേക്കുയരാതെ അദ്ദേഹം മടങ്ങുകയായിരുന്നു. റൊമാരിയോ ഷിഫേര്‍ഡിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ നിക്കോളാസ് പുരാന് അനായാസ ക്യാച്ച് നല്‍കിയാണ് സഞ്ജു പുറത്തായത്. ഇഷാന്‍ കിഷനെ പുറത്തിരുത്തി ഇന്ത്യ സഞ്ജുവിന് അവസരം നല്‍കുകയായിരുന്നു. എന്നാല്‍ ഇത് മുതലാക്കാന്‍ അദ്ദേഹത്തിന് സാധിക്കാതെ പോയി.

സഞ്ജു സാംസണിന്റെ ടി20യിലെ സീറ്റ് നഷ്ടമാകുമെന്നുറപ്പാകുന്ന പ്രകടനമാണ് അദ്ദേഹം വിന്‍ഡീസ് പരമ്പരയില്‍ നടത്തിയിരിക്കുന്നത്. യുവതാരങ്ങളായ യശ്വസി ജയ്‌സ്വാളും തിലക് വര്‍മയുമെല്ലാം അവസരം മുതലാക്കി ശ്രദ്ധ നേടുമ്പോഴും സഞ്ജുവിന്റെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു. അവസരം മുതലാക്കാന്‍ സഞ്ജുവിന് അറിയില്ലെന്നും തെറ്റുകളില്‍ നിന്ന് പഠിക്കുന്നില്ലെന്നുമാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്.

ടി20യില്‍ അവസാന 19 ഇന്നിങ്‌സില്‍ നിന്ന് ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ് സഞ്ജുവിന് നേടാനായത്. ഫിനിഷര്‍ റോള്‍ സാധിക്കില്ലെന്ന് സഞ്ജു തെളിയിച്ചതോടെ അഞ്ചാം നമ്പറില്‍ മലയാളി താരത്തിന് അവസരം ലഭിച്ചു. എന്നാല്‍ ഇതും മുതലാക്കാന്‍ അദ്ദേഹത്തിന് സാധിക്കാതെ പോയി. മികച്ച യുവതാരങ്ങള്‍ അവസരത്തിനായി കാത്തിരിക്കവെ സഞ്ജുവിന് ഇനി ടി20 ടീമില്‍ ഇടം പിടിക്കുക പ്രയാസം. അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിലും സഞ്ജു ഇടം നേടിയിട്ടുണ്ട്.

sanju samson

എന്നാല്‍ ഈ പരമ്പരയില്‍ തിളങ്ങിയാലും സഞ്ജുവിന് പ്രധാന ടൂര്‍ണമെന്റിനുള്ള ടീമില്‍ ഇടം നേടുക പ്രയാസമായിരിക്കും. അടുത്ത വര്‍ഷം ടി20 ലോകകപ്പ് വരാനിരിക്കുകയാണ്. അതിനായി മികച്ച പ്ലേയിങ് 11 സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായാണ് ടി20 ലോകകപ്പ് നടക്കാനിരിക്കുന്നത്. രണ്ട് മൈതാനത്തും സഞ്ജു ഫ്‌ളോപ്പായതോടെ ഇനി സഞ്ജുവിന് ടി20 ടീമിനൊപ്പം തുടരുക കടുപ്പമായിരിക്കുമെന്ന് പറയാം.

ഇന്ത്യക്കായി ഏകദിനത്തില്‍ 55ന് മുകളില്‍ സഞ്ജു കളിക്കുന്നുണ്ടെങ്കിലും ടി20 ഫോര്‍മാറ്റില്‍ സഞ്ജു നിരാശപ്പെടുത്തുകയാണ്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ് സഞ്ജു. ഐപിഎല്ലില്‍ ഗംഭീര റെക്കോഡുകള്‍ നേടിയെടുക്കുന്ന സഞ്ജുവിന് ഇന്ത്യക്കൊപ്പം ടി20യില്‍ ഈ മികവ് ആവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല. ടി20 ലോകകപ്പിനുള്ള ടീമില്‍ ഇടം നേടുന്നതായുള്ള പോരാട്ടം ശക്തമാക്കാനുള്ള സുവര്‍ണ്ണാവസരമാണ് സഞ്ജു പാഴാക്കിയതെന്ന് നിസംശയം പറയാം.

സഞ്ജുവിന് തുടര്‍ അവസരങ്ങള്‍ നല്‍കണമെന്നാണ് അദ്ദേഹത്തിന്റെ ആരാധകര്‍ പറയുന്നത്. എന്നാല്‍ അവസരങ്ങള്‍ മുതലാക്കാതെ സഞ്ജുവിന് ടീമിനൊപ്പം തുടരുക കടുപ്പമായിരിക്കുമെന്ന് പറയാം. ആരാധകര്‍ സഞ്ജുവില്‍ വാനോളം പ്രതീക്ഷ വെക്കുമ്പോഴും അവരോട് നീതികാട്ടാന്‍ സഞ്ജുവിന് സാധിക്കുന്നില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം.

പ്ലേയിങ് 11 ഇന്ത്യ- യശ്വസി ജയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (c), സഞ്ജു സാംസണ്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹാല്‍, മുകേഷ് കുമാര്‍

വെസ്റ്റ് ഇന്‍ഡീസ്- കെയ്ല്‍ മെയേഴ്‌സ്, ബ്രണ്ടന്‍ കിങ്, ഷായ് ഹോപ് (c), നിക്കോളാസ് പുരാന്‍, റോവ്മാന്‍ പവല്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍, റോസ്ടന്‍ ചേസ്, റൊമാരിയോ ഷിഫേര്‍ഡ്, ജേസന്‍ ഹോള്‍ഡര്‍, അക്കീല്‍ ഹൊസീന്‍

Story first published: Sunday, August 13, 2023, 21:24 [IST]
Other articles published on Aug 13, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+