For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: സഞ്ജു തുടരണം, മൂന്നാം ടി20യില്‍ ഇന്ത്യക്ക് 2 മാറ്റം വേണം! സാധ്യതാ 11 ഇതാ

ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ച് മത്സര ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യ പരാജയപ്പെട്ടിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ നാല് റണ്‍സിനും രണ്ടാം മത്സരത്തില്‍ രണ്ട് വിക്കറ്റിനുമാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. ഇതോടെ പരമ്പരയില്‍ 2-0ന് ഇന്ത്യ പിന്നിലായിരിക്കുകയാണ്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കുകയെന്ന വലിയ ലക്ഷ്യമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. എന്നാല്‍ അതൊട്ടും എളുപ്പമാവില്ല.

ആദ്യ രണ്ട് മത്സരത്തിലും ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് ഇന്ത്യയെ തളര്‍ത്തിയത്. യുവതാരങ്ങളാല്‍ ഇന്ത്യയുടെ ബാറ്റിങ് നിര സമ്പന്നമാണെങ്കിലും ആര്‍ക്കും ഫോമില്ലെന്നതാണ് വസ്തുത. മൂന്നാം ടി20 ഇന്ത്യയെ സംബന്ധിച്ച് ജീവന്‍ മരണ പോരാട്ടമാണ്. വിജയ വഴിയിലേക്ക് തിരിച്ചെത്താനാവാത്ത പക്ഷം ഇന്ത്യക്കത് വലിയ നാണക്കേടായി മാറുമെന്നുറപ്പ്.

രണ്ടാം ടി20യിലെ ടീമുമായി മുന്നോട്ട് പോയാല്‍ ഇന്ത്യക്ക് തോല്‍വി തുടരേണ്ടി വരും. വിജയ വഴിയിലേക്ക് മടങ്ങിയെത്താന്‍ ഇന്ത്യ എവിടെ മാറണം?. രണ്ട് മാറ്റങ്ങള്‍ ഇന്ത്യ പ്ലേയിങ് 11 വരുത്തേണ്ടതായുണ്ട്. അതില്‍ ഒന്നാമത്തെ കാര്യം ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ടില്‍ മാറ്റം വേണമെന്നതാണ്. ഓപ്പണിങ്ങില്‍ ഇഷാന്‍ കിഷന്‍, ശുബ്മാന്‍ ഗില്‍ എന്നിവരിലൊരാള്‍ക്ക് ഇന്ത്യ വിശ്രമം നല്‍കേണ്ടതായുണ്ട്. രണ്ടുപേരും മോശം ഫോമിലാണ്.

അതുകൊണ്ടുതന്നെ മികച്ച തുടക്കം ഇന്ത്യക്ക് ലഭിക്കുന്നില്ല. ഇത് ടീമിനെ പ്രതികൂലമായി ബാധിക്കുന്നു. മൂന്നാം ടി20യില്‍ യശ്വസി ജയ്‌സ്വാളിന് ഇന്ത്യ അരങ്ങേറ്റത്തിന് അവസരം നല്‍കണം. ഇതിനോടകം ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ ജയ്‌സ്വാളിന് അവസരം നല്‍കിയിട്ടുണ്ട്. മികച്ച പ്രകടനം താരം കാഴ്ചവെക്കുകയും ചെയ്തു. ടി20യില്‍ മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് ജയ്‌സ്വാള്‍. ഇടം കൈയന്‍ ബാറ്റ്‌സ്മാനാണെത്തിനാല്‍ ഇഷാനെ പുറത്തിരുത്തി പകരം ജയ്‌സ്വാളിനെ കളിപ്പിക്കാം.

hardik pandya

അവസാന ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി തകര്‍പ്പന്‍ പ്രകടനമാണ് ജയ്‌സ്വാള്‍ കാഴ്ചവെച്ചത്. അഞ്ച് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും അദ്ദേഹം നേടി. പവര്‍പ്ലേയില്‍ അതിവേഗം റണ്‍സുയര്‍ത്തുന്ന ഭയമില്ലാത്ത ബാറ്റ്‌സ്മാനാണ് ജയ്‌സ്വാള്‍. നിലയുറപ്പിച്ച് കളിക്കാനും കഴിവുണ്ട്. തിലക് വര്‍മ മികവ് കാട്ടുന്നതുപോലെതന്നെ ഇന്ത്യക്ക് മുതല്‍ക്കൂട്ടാവുന്ന പ്രകടനം കാഴ്ചവെക്കാന്‍ ജയ്‌സ്വാളിനും സാധിക്കും. അതുകൊണ്ടുതന്നെ മൂന്നാം മത്സരത്തില്‍ ജയ്‌സ്വാളിന് അരങ്ങേറാന്‍ അവസരമൊരുക്കണം.

ജയ്‌സ്വാളെത്തിയാല്‍ ഇന്ത്യയുടെ ഓപ്പണിങ് ശക്തമാവും. ജയ്‌സ്വാള്‍ അതിവേഗം റണ്‍സുയര്‍ത്തിയാല്‍ ശുബ്മാന്‍ ഗില്ലിനെയും അത് ഫോമിലേക്കെത്താന്‍ സഹായിച്ചേക്കും. ഇഷാന്‍-ഗില്‍ കൂട്ടുകെട്ട് പൊളിക്കേണ്ടത് നിലവിലെ സാഹചര്യത്തില്‍ വളരെ നിര്‍ണ്ണായകമാണെന്ന് പറയാം. രണ്ടാമത്തെ മാറ്റം സ്പിന്‍ നിരയിലാണ്. കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹാല്‍ കൂട്ടുകെട്ട് തുടരണം. രണ്ടാം മത്സരത്തില്‍ കുല്‍ദീപ് യാദവിനെ പുറത്തിരുത്തി ഇന്ത്യ രവി ബിഷ്‌നോയിയെയാണ് കളിപ്പിച്ചത്.

ബിഷ്‌നോയ്ക്ക് ഒരു വിക്കറ്റ് പോലും നേടാനായില്ല. അതുകൊണ്ടുതന്നെ നിര്‍ണ്ണായകമായ മൂന്നാം മത്സരത്തില്‍ കുല്‍ദീപ് യാദവിനെ ഇന്ത്യ തിരികെ കൊണ്ടുവരേണ്ടതായുണ്ട്. വെസ്റ്റ് ഇന്‍ഡീസിലെ സാഹചര്യത്തില്‍ സ്പിന്നര്‍മാര്‍ക്ക് മികവ് കാട്ടാന്‍ സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യ കുല്‍ദീപിനെ ടീമിലേക്ക് മടക്കി കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. ചഹാല്‍-കുല്‍ദീപ് കൂട്ടുകെട്ടിന് കൂടുതല്‍ മത്സരം ഒന്നിച്ച് കളിക്കാനുള്ള അവസരം ഒരുക്കേണ്ടതാണ്.

സഞ്ജു സാംസണിന് മൂന്നാം മത്സരത്തിലും അവസരം ലഭിച്ചേക്കും. സഞ്ജുവിന് വിശ്രമം നല്‍കിയാല്‍ പകരം കളിക്കാന്‍ മറ്റൊരു മധ്യനിര താരമില്ല. സഞ്ജുവിനെ പുറത്തിരുത്തി ജയ്‌സ്വാളിനെ കളിപ്പിച്ചാല്‍ ഹാര്‍ദിക്കിന്റെ ബാറ്റിങ് സ്ഥാനം ഏഴാം നമ്പറിലേക്കെത്തും. അതുകൊണ്ടുതന്നെ സഞ്ജുവിന് ടീമില്‍ തുടരാനുള്ള അവസരം ലഭിക്കാനാണ് സാധ്യത കൂടുതല്‍.

ഇന്ത്യയുടെ സാധ്യതാ 11: ശുബ്മാന്‍ ഗില്‍, യശ്വസി ജയ്‌സ്വാള്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ (c), അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷദീപ് സിങ്, യുസ്‌വേന്ദ്ര ചഹാല്‍, മുകേഷ് കുമാര്‍.

Story first published: Monday, August 7, 2023, 9:49 [IST]
Other articles published on Aug 7, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+