For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നാലാമനായി എന്തു സാധിക്കും? സഞ്ജു കാണിച്ചുതന്നു; ലോകകപ്പ് വാതില്‍ അടഞ്ഞില്ലെന്നു ചോപ്ര

വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സിനെ പ്രശംസിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. അദ്ദേഹത്തെ അവഗണിക്കാന്‍ കഴിയില്ലെന്നും ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെത്താനുള്ള സാധ്യത അവസാനിച്ചിട്ടില്ലെന്നും ചോപ്ര ചൂണ്ടിക്കാട്ടി. സ്വന്തം യൂട്യൂബ് ചാനലിലൂടെ ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള മല്‍സരത്തെക്കുറിച്ച് വിശകലനം നടത്തുകയയായിരുന്നു അദ്ദേഹം.

രണ്ടാം ഏകദിനത്തില്‍ വിരാട് കോലിയുടെ അഭാവത്തില്‍ മൂന്നാം നമ്പറില്‍ ഇറങ്ങി ഫ്‌ളോപ്പായ സഞ്ജുവിനു നാലാം നമ്പറാണ് അവസാന കളിയില്‍ ഇന്ത്യ നല്‍കിയത്. തനിക്കു ലഭിച്ച അവസരം അദ്ദേഹം ഇരുകൈകളും നീട്ടി സ്വീകരിക്കുകയും ചെയ്തു. 39 ബോളുകളില്‍ ഫിഫ്റ്റയടിച്ച സഞ്ജു 41 റണ്‍സെടുത്താണ് ക്രീസ് വിട്ടത്. നാലു സിക്‌സറുകളും രണ്ടു ഫോറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

SANJU SAMSON

സഞ്ജു സാംസണിനെക്കുറിച്ച് ചില ചോദ്യങ്ങളുണ്ടായിരുന്നു. അവസാന മല്‍സരത്തില്‍ അദ്ദേഹം ഗംഭീരമായിട്ടാണ് കളിച്ചത്. തികച്ചും വ്യത്യസ്തമായ ഫാഷനില്‍ വളരെ നന്നായി ബാറ്റ് ചെയ്യാന്‍ സഞ്ജുവിനു സാധിച്ചു. താന്‍ ബാറ്റ് ചെയ്ത പൊസിഷനില്‍ അദ്ദേഹം ശരിക്കും ആധിപത്യം പുലര്‍ത്തിയാണ് കളിച്ചത്. കാരണം സഞ്ജുവിനു ഇനി അവസരം ലഭിക്കാനിടയുള്ള പൊസിഷനാണ് നാലാം നമ്പറെന്നും ആകാശ് ചോപ്ര വിലയിരുത്തി.

വെസ്റ്റ് ഇന്‍ഡീസുമായുള്ള ടി20 പരമ്പരയിലും സഞ്ജു ഇനി കളിക്കും. ആ പരമ്പരയിലും അദ്ദേഹം ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്. സഞ്ജുവിനെ സംബന്ധിച്ച് ഏകദിന പരമ്പരയിലെ ഒരു മല്‍സരം മോശമായിരുന്നു, എന്നാല്‍ മറ്റൊന്നില്‍ ഫിഫ്റ്റി നേടുകയും ചെയ്തു. തീര്‍ച്ചയായും അദ്ദേഹത്തെ ഇന്ത്യന്‍ ടീമില്‍ നിന്നും നിങ്ങള്‍ക്കു അവഗണിക്കാന്‍ കഴിയില്ലെന്നും ചോപ്ര നിരീക്ഷിച്ചു.

എന്നിരുന്നാലും വരാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍ റോളിലേക്കു സഞ്ജുവിനേക്കാള്‍ മുന്നിലാണ് ഇഷാന്‍ കിഷനെന്നു താന്‍ കരുതുന്നതായി അദ്ദേഹം പറഞ്ഞു. സമാപിച്ച ഏകദിന പരമ്പരയിലെ മൂന്നു മല്‍സരങ്ങളിലും ഫിഫ്റ്റി പ്ലസ് നേടിയ ഇഷാന്‍ പ്ലെയര്‍ ഓഫ് ദി സീരീസായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഫിറ്റ്‌നസ് വീണ്ടെടുത്ത് കെഎല്‍ രാഹുല്‍ മടങ്ങിയെത്തിയാല്‍ ലോകകപ്പില്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറും അദ്ദേഹമായിരിക്കും. ശ്രേയസ് അയ്യരും ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ നാലാം നമ്പറില്‍ കളിക്കുകയെന്ന സഞ്ജുവിന്റെ പ്രതീക്ഷയും അസ്തമിക്കും.

HARDIK PANDYA

മൂന്നാം ഏകദിനത്തില്‍ ക്യാപ്റ്റന്റെ കളി കെട്ടഴിച്ച ഹാര്‍ദിക് പാണ്ഡ്യയുടെ പ്രകടനത്തെ ചോപ്ര അഭിനന്ദിച്ചു. അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്ത അദ്ദേഹം ഫിനിഷറുടെ റോളില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ചിരുന്നു. 52 ബോളില്‍ അഞ്ചു സിക്‌സറും നാലു ഫോറുകളുമടക്കം പുറത്താവാതെ 70 റണ്‍സാണ് ഹാര്‍ദിക് നേടിയത്.

ഹാര്‍ദിക് ഫോം വീണ്ടെടുത്തിരിക്കുകയാണ്. അവസാന മല്‍സരത്തില്‍ അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനം കാണുന്നത് വളരെ ഹൃദ്യമായിരുന്നു. കാരണം തുടക്കത്തില്‍ അദ്ദേഹം ക്രീസില്‍ നിലയുറപ്പിക്കാന്‍ തന്റേതായ സമയെടുത്തു. അതിനു ശേഷമായിരുന്നു അഗ്രസീവായി മാറിയത്. അഞ്ചു സിക്‌സറുകളും നാലു ഫോറുകളും ഹാര്‍ദിക് നേടി. നേരെ സിക്‌സറുകളടിക്കാന്‍ ഹാര്‍ദിക്കിനേക്കാള്‍ നന്നായിട്ട് അറിയുന്ന മറ്റൊരാളില്ലെന്നും ചോപ്ര പറഞ്ഞു.

സൂര്യകുമാര്‍ യാദവിനു ഏകദിനത്തില്‍ വലിയ സ്‌കോറുകള്‍ നേടാന്‍ കഴിയാതെ പോവുന്നതില്‍ തനിക്കു ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു. സൂര്യക്കു ഒരുപാട് റണ്‍സൊന്നും ഈ ഫോര്‍മാറ്റില്‍ നേടാന്‍ കഴിയുന്നില്ല. പക്ഷെ അതു അത്ര വലിയ വിഷയമല്ല. കാരണം അദ്ദേഹമിപ്പോള്‍ ടി20യില്‍ ഇനി കളിക്കാന്‍ പോവുകയാണ്.

അവസാന 10 ഓവറുകളില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന നമ്പര്‍ സൂര്യക്കു ഇപ്പോള്‍ ഏകദിനത്തിലും നല്‍കിയിരിക്കുകയാണ്. സൂര്യക്കു അവിടെ റണ്‍സ് നേടാന്‍ കഴിയും. കാരണം ആ ഗെയിം അദ്ദേഹത്തിനു ഏറെ യോജിച്ചതാണെന്നും ചോപ്ര വിശദമാക്കി.

Story first published: Wednesday, August 2, 2023, 13:31 [IST]
Other articles published on Aug 2, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+