For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: 19 ബോളില്‍ 9, കോലിയുടെ കസേര കൊടുത്തിട്ടും സഞ്ജു തട്ടിയകറ്റി! രൂക്ഷവിമര്‍ശനം

ആരാധകരുടെ മുറവിളിക്കൊടുവില്‍ വെസ്റ്റ് ഇന്‍ഡീസുമായുള്ള രണ്ടാം ഏകദിനത്തില്‍ സഞ്ജു സാംസണിനു ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ അവസരം നല്‍കിയിട്ടും അദ്ദേഹം അതു തുലച്ചിരിക്കുകയാണ്. ഇതിഹാസ ബാറ്റര്‍ വിരാട് കോലിയുടെ മൂന്നാം നമ്പര്‍ കസേരയാണ് സഞ്ജുവിനു ഇന്ത്യ വിട്ടുനല്‍കിയത്. പക്ഷെ ഈ റോളില്‍ അദ്ദേഹം തികഞ്ഞ പരാജയമായി മാറി. അമിത പ്രതിരോധത്തിലൂന്നി കളിച്ച സഞ്ജു 19 ബോളില്‍ ഒമ്പതു റണ്‍സ് മാത്രമെടുത്ത് പുറത്താവുകയായിരുന്നു.

ബൗണ്ടറിയോ, സിക്‌സറോ അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ ഇല്ലായിരുന്നു. വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലേക്കു തന്റെ സ്ഥാനത്തിനു വേണ്ടി അവകാശവാദമുന്നയിക്കാനുള്ള സുവര്‍ണാവസരമാണ് സഞ്ജു നഷ്ടപ്പടുത്തിയിരിക്കുന്നത്. വളരെ പതിഞ്ഞ താളത്തിലായിരുന്നു അദ്ദേഹം തുടങ്ങിയത്.

SANJU SAMSON

അക്കൗണ്ട് തുറക്കാന്‍ സഞ്ജുവിനു അഞ്ചു ബോളുകള്‍ നേരിടേണ്ടി വന്നു. പരമാവധി സിംഗിളുകള്‍ നേടി ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടു പോവാനായിരുന്നു അദ്ദേഹം ശ്രമിച്ചത്. പതിയെ ഇന്നിങ്സ് പടുത്തുയര്‍ത്താനുള്ള സഞ്ജുവിന്റെ ഈ നീക്കം ഫ്‌ളോപ്പാവുകയായിരുന്നു.

25ാം ഓവറിലെ ആദ്യ ബോളില്‍ സഞ്ജുവിനെ ലെഗ് സ്പിന്നര്‍ യാനിക് കറിയ വീഴ്ത്തുകയായിരുന്നു. പിച്ച് ചെയ്ത ശേഷം ടേണ്‍ ചെയ്ത ബോള്‍ കളിക്കണോ, വേണ്ടയോ എന്ന സംശയത്തിലായിരുന്നു സഞ്ജു. ബാറ്റിന്റെ അടിവശത്ത് എഡ്ജായ ശേഷം ബോള്‍ നേരെ സ്ലിപ്പില്‍ ബ്രെന്‍ഡന്‍ കിങിന്റെ കൈകളിലത്തുകയായിരുന്നു. ബോളിന്റെ അപ്രതീക്ഷിത ബൗണ്‍സിലും ടേണിലും സ്തബ്ധനായ സഞ്ജു ഞെട്ടലോടെ അല്‍പ്പസമയം നിന്ന ശേഷം നിരാശനായി ക്രീസ് വിടുകയായിരുന്നു.

ആദ്യ ഏകദിനത്തില്‍ സഞ്ജുവിനെ പ്ലെയിങ് ഇലവനില്‍ നിന്നും തഴഞ്ഞതിനെതിരേ വലിയ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ചില മുന്‍ താരങ്ങളും അദ്ദേഹത്തിന്റെ അഭാവം ചോദ്യം ചെയ്തിരുന്നു. രണ്ടാം ഏകദിനത്തില്‍ തികച്ചും അപ്രതീക്ഷിതമായി കോലിക്കു വിശ്രമം നല്‍കി പകരം സഞ്ജുവിനെ പ്ലെയിങ് ഇലവനിലേക്കു കൊണ്ടു വന്നപ്പോള്‍ ആരാധകരും വലിയ ആവേശത്തിലായിരുന്നു. പക്ഷെ എല്ലാവരെയും നിരാശപ്പെടുത്തി ഒറ്റയക്ക സ്‌കോറില്‍ അദ്ദേഹം പുറത്താവുകയായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സഞ്ജുവിന്റെ ഹേറ്റേഴ്‌സ് താരത്തിന്റെ ഫ്‌ളോപ്പ് ഷോയ്ക്കു പിന്നാലെ വിമര്‍ശനങ്ങളും പരിഹാസങ്ങളുമായി രംഗത്തു വന്നിരിക്കുകയാണ്. ഐപിഎല്ലിലെ മാത്രം പ്രതിഭയാണ് സഞ്ജു സംസണ്‍. ഇയാളുടെ ഭാവി ഐപിഎല്ലില്‍ മാത്രമാണ്. ഇന്ത്യന്‍ ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നില്ലെന്നും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ കുറിച്ചു.

ഈ മല്‍സരത്തില്‍ നിരാശപ്പെടുത്തിയതോടെ സഞ്ജു സാംസണിന്റെ ലോകകപ്പ് സാധ്യത അവതാളത്തിലായിരിക്കുകയാണ്. മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ അദ്ദേഹത്തെ ഇന്ത്യ കളിപ്പിക്കരുത്. പകരം റുതുരാജ് ഗെയ്ക്വാദിനു അവസരം നല്‍കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

സഞ്ജു സാംസണിനു ഇന്ത്യന്‍ ജഴ്‌സി ധരിക്കാന്‍ യോഗ്യതയില്ലെന്നു വീണ്ടും തെളിയിച്ചിരിക്കുകയാണ്. ഒരുപാട് അവസരങ്ങളും, ടീം മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നും പിന്തുണയും ലഭിച്ചിട്ടും അദ്ദേഹത്തിന്റെ പ്രകടനത്തില്‍ മാറ്റമൊന്നുമില്ല. ക്ഷമിക്കണം, സഞ്ജു ഇനി ടീമിലുണ്ടാവാന്‍ പാടില്ലെന്നും ആരാധകര്‍ പറയുന്നു.

Story first published: Saturday, July 29, 2023, 21:52 [IST]
Other articles published on Jul 29, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+