For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: ടെസ്റ്റില്‍ ടോപ്പ് ത്രീ അടിമുടി മാറും? റുതുരാജ്- ജയ്‌സ്വാള്‍ ഓപ്പണിങ്, ഗില്‍ മൂന്നാമന്‍

ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ മൂന്നാം സീസണില്‍ ടെസ്റ്റ് ടീമില്‍ വമ്പന്‍ അഴിച്ചുപണിക്ക് തയ്യാറെടുക്കുകയാണ് ടീം ഇന്ത്യ. കഴിഞ്ഞ ഡബ്ല്യുടിസി ഫൈനലില്‍ ഓസ്‌ട്രേലിയയോടേറ്റ വന്‍ പരാജയത്തിനു പിന്നാലെയാണ് ബിസിസിഐ കടുത്ത തീരുമാനങ്ങളിലേക്കു നീങ്ങുന്നത്. ബാറ്റിങ് ലൈനപ്പിലാണ് വലിയ മാറ്റങ്ങള്‍ വന്നേക്കുക. വെസ്റ്റ് ഇന്‍ഡീസിനെതിരേ അടുത്ത മാസം നടക്കാനിരിക്കുന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പരയാണ് അടുത്തതായി ടീം ഇന്ത്യക്കു മുന്നിലുള്ളത്.

ഈ പരമ്പരയിലേക്കു യുവ ഓപ്പണര്‍മാരായ റുതുരാജ് ഗെയ്ക്വാദ്, യശസ്വി ജയ്‌സ്വാള്‍ എന്നിവരെ ഉള്‍പ്പെടുത്തുമെന്നാണ് പുറത്തു വരുന്ന സൂചനകള്‍. ഇരുവരുടെയും വരവിനു ശേഷം ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പില്‍ ചില സര്‍പ്രൈസ് മാറ്റങ്ങള്‍ തന്നെ വന്നേക്കും. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടെസ്റ്റ് പരമ്പരയില്‍ കളിക്കുമോയെന്ന കാര്യം ഇനിയും ഉറപ്പായിട്ടില്ല. ഹിറ്റ്മാന് വിശ്രമം നല്‍കുകയാണെങ്കില്‍ അജിങ്ക്യ രഹാനെയായിരിക്കും പരമ്പരയില്‍ ഇന്ത്യയെ നയിച്ചേക്കുക.

RUTURAJ

കഴിഞ്ഞ ഡബ്ല്യുടിസി ഫൈനലില്‍ ബാറ്റിങില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ വെറ്ററന്‍ താരം ചേതേശ്വര്‍ പുജാരയെ വിന്‍ഡീസ് പര്യടനത്തില്‍ നിന്നും ഒഴിവാക്കിയേക്കും. അങ്ങനെയെങ്കില്‍ ടോപ്പ് ത്രീയില്‍ പുതിയ രണ്ടു പേരെ ഇന്ത്യക്കു ടീമിലേക്കു കൊണ്ടുവരേണ്ടി വരും.

റുതുരാജ് ഗെയ്ക്വാദ്- യശസ്വി ജയ്‌സ്വാള്‍ സഖ്യം ഓപ്പണര്‍മാരായി വരാനാണ് സാധ്യത. പുജാരയ്ക്കു പകരം മൂന്നാം നമ്പറില്‍ ശുഭ്മന്‍ ഗില്ലും ഇറങ്ങിയേക്കും. റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ ഭാവി ടോപ് ത്രീ ഈ മൂന്നു യുവതാരങ്ങളായിരിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. രോഹിത്തിന്റെയും പുജാരയുടെയും മോശം ഫോമും പ്രായവുമാണ് ടെസ്റ്റില്‍ യുവനിരയെ കൊണ്ടുവരാന്‍ ബിസിസിഐയെ പ്രേരിപ്പിക്കുന്നത്.

വരാനിരിക്കുന്ന ദുലീപ് ട്രോഫിക്കുള്ള വെസ്റ്റ് സോണ്‍ ടീമിലേക്കു റുതുരാജ് ഗെയ്ക്വാദും യശസ്വി ജയ്‌സ്വാളും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ മഹാരാഷ്ട്ര, മുംബൈ ടീമുകള്‍ക്കു വേണ്ടി കഴിഞ്ഞ സീസണില്‍ ഇരുവരും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. കൂടാതെ സമാപിച്ച ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുള്‍ക്കായും ഇരുവരും കസറിയിരുന്നു.

JAISWAL

സിഎസ്‌കെയുടെ അഞ്ചാം കിരീടവിജയത്തില്‍ നിര്‍ണായക പങ്കായിരുന്നു റുതുരാജ് വഹിച്ചത്. 16 മല്‍സരങ്ങളില്‍ നിന്നും നാലു ഫിഫ്റ്റികളടക്കം 590 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. റോയല്‍സിനു വേണ്ടി ജയ്‌സ്വാള്‍ 14 മല്‍സരങ്ങളില്‍ നിന്നും വാരിക്കൂട്ടിയത് 625 റണ്‍സാണ്. ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റികളുമടക്കമാണിത്. എമേര്‍ജിങ് താരത്തിനുള്ള പുരസ്‌കാരവും ജയ്‌സ്വാളിനെ തേടിയെത്തിയിരുന്നു.

നിലവില്‍ മഹാരാഷ്ട്ര പ്രീമിയര്‍ ലീഗില്‍ പൂനെ ടീമിനായി കളിച്ചു കൊണ്ടിരിക്കുകയാണ് റുതുരാജ് ഗെയ്ക്വാദ്. 2021 ജൂലൈയില്‍ ശ്രീലങ്കയ്‌ക്കെതിരേ നടന്ന ടി20 മല്‍സരത്തിലൂടെയായിരുന്നു അദ്ദേഹം ഇന്ത്യന്‍ ടീമിനായി അരങ്ങേറിയത്. ഇതുവരെ ഒമ്പതു ടി20കളിലും ഒരു ഏകദിനത്തിലും റുതുരാജ് കളിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേയായിരുന്നു അദ്ദേഹത്തിന്റെ ഏക ഏകദിന മല്‍സരം. റുതുരാജിന്റെ ഫസ്റ്റ് ക്ലാസ് കരിയറെടുത്താല്‍ 28 മല്‍സരങ്ങളില്‍ നന്നും 1941 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ആറു സെഞ്ച്വറികളും ഒമ്പതു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. ലിസ്റ്റ് എ ക്രിക്കറ്റില്‍ 72 കളിയില്‍ നിന്നും 4034 റണ്‍സും റുതുരാജിന്റെ അക്കൗണ്ടിലുണ്ട്.

യശസ്വി ജയ്‌സ്വാള്‍ ഇന്ത്യന്‍ സീനിയര്‍ ടീമിനു വേണ്ടി ഇനിയും അരങ്ങേറിയിട്ടില്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 15 മല്‍സരങ്ങളില്‍ നിന്നും 1845 റണ്‍സ് താരം വാരിക്കൂട്ടി. ഒമ്പതു സെഞ്ച്വറികളും രണ്ടു ഫിഫ്റ്റികളുമടക്കമാണിത്. ലിസ്റ്റ് എയില്‍ 32 കളിയില്‍ നിന്നും 1511 റണ്‍സ് സ്‌കോര്‍ ചെയ്യാനും ജയ്‌സ്വാളിനു സാധിച്ചു.

Story first published: Saturday, June 17, 2023, 13:09 [IST]
Other articles published on Jun 17, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+