Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ആ കൂട്ടുകെട്ട് രോഹിത് തകര്‍ത്തത് മാരകനീക്കം! ക്യാപ്റ്റന്‍സി സൂപ്പറെന്നു ഡിക്കെ

വെസ്റ്റ് ഇന്‍ഡീസുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടീം ഇന്ത്യ പിടിമുറുക്കവെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്. ക്രിക്ക്ബസിനു വേണ്ടി ആദ്യദിനത്തിലെ കളിയെക്കുറിച്ച് വിശകലനം നടത്തുകയായിരുന്നു അദ്ദേഹം. ആദ്യ ബൗളിങിലും പിന്നീട് ബാറ്റിങിലും ഇന്ത്യയുടെ ആധിപത്യമാണ് ഒന്നാംദിനം ഡൊമിനിക്കയില്‍ കണ്ടത്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത വിന്‍ഡീസിനെ വെറും 150 റണ്‍സില്‍ ഇന്ത്യ എറിഞ്ഞിടുകയായിരുന്നു.

മറുപടിയില്‍ കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 80 റണ്‍സെടുക്കുകയും ചെയ്തു. മുഴുവന്‍ വിക്കറ്റുകളും കൈയിലിരിക്കെ വിന്‍ഡീസിനൊപ്പമെത്താന്‍ ഇന്ത്യക്കു ഇനി 70 റണ്‍സ് കൂടിയാണ് വേണ്ടത്. തന്റെ ബൗളര്‍മാരെ വളരെ നന്നായി ആദ്യദിനം ഉപയോഗിക്കാന്‍ രോഹിത്തിനു കഴിഞ്ഞിട്ടുണ്ടെന്നു കാര്‍ത്തിക് ചൂണ്ടിക്കാട്ടി. വിന്‍ഡീസ് നിരയിലെ ഏറ്റവും മികച്ച കൂട്ടുകെട്ട് തകര്‍ക്കാന്‍ രോഹിത് പ്രയോഗിച്ച തന്ത്രത്തെയും അദ്ദേഹം പുകഴ്ത്തി.

ROHIT SHARMA

ആറാം വിക്കറ്റില്‍ അരങ്ങേറ്റക്കാരനായ അലിക്ക് അത്താന്‍സെയും വെറ്ററന്‍ താരം ജേസണ്‍ ഹോള്‍ഡറും ചേര്‍ന്ന് 41 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. വിന്‍ഡീസ് അഞ്ചിനു 76 റണ്‍സെന്ന നിലയില്‍ പതറവെയായിരുന്നു ഇരുവരും ക്രീസില്‍ ഒന്നിച്ചത്. തുടര്‍ന്നു ഈ സഖ്യം സ്‌കോര്‍ 117 വരെയെത്തിക്കുകയും ചെയ്തു.

വിന്‍ഡീസിനെ അത്താന്‍സെ - ഹോള്‍ഡര്‍ ജോടി കളിയിലേക്കു തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കവെയാണ് ഹോള്‍ഡറെ ഇന്ത്യ പുറത്താക്കിയത്. മുഹമ്മദ് സിറാജിന്റെ ഷോര്‍ട്ട് ബോളില്‍ വലിയ ഷോട്ടിനു മുതിര്‍ന്ന ഹോള്‍ഡറെ ശര്‍ദ്ദുല്‍ ടാക്കൂര്‍ പിടികൂടുകയായിരുന്നു. പിന്നീട് വിന്‍ഡീസിനു തുടരെ വിക്കറ്റുകള്‍ നഷ്ടമാവുകയും 150ന് കൂടാരം കയറുകയും ചെയ്തു.

ആദ്യദിനം ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മ വളരെ ബ്രില്ല്യന്റായിരുന്നുവെന്നാണ് താന്‍ കരുതുന്നതെന്നു കാര്‍ത്തിക് പറഞ്ഞു. ഹോള്‍ഡര്‍-അത്താന്‍സെ കൂട്ടുകെട്ട് വിന്‍ഡീസിനു വേണ്ടി നന്നായി മുന്നോട്ടു പോയ്‌ക്കൊണ്ടിരിക്കെ രോഹിത് പ്രയോഗിച്ച ഷോര്‍ട്ട് ബോള്‍ തന്ത്രം മികച്ചതായിരുന്നു.

സിറാജിനെ കൊണ്ടു വരികയും തുടരെ ബൗണ്‍സറുകള്‍ എറിയിക്കുകയും ചെയ്തു. ഒടുവില്‍ ഹുക്ക് ഷോട്ടിനു ശ്രമിച്ച ഹോള്‍ഡര്‍ ശര്‍ദ്ദുലിനു ക്യാച്ചും സമ്മാനിച്ചു. അതിനു ശേഷം ജഡേജയും അശ്വിനും ചേര്‍ന്നു വിന്‍ഡീസിന്റെ കഥ കഴിക്കുകയായിരുന്നെന്നും കാര്‍ത്തിക് നിരീക്ഷിച്ചു.

വിന്‍ഡീസ് ഒരു വിക്കറ്റിനു 31 റണ്‍സെന്ന നിലയില്‍ നിന്നാണ് അഞ്ചു 76 റണ്‍സെന്ന നിലയിലേക്കു വീണത്. മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താനുള്ള ടെക്‌നിക്കോ, കഴിവോ വിന്‍ഡീസ് താരങ്ങളില്‍ കാണാന്‍ സാധിച്ചില്ല. താരങ്ങളില്‍ പലരും വലിയ ഷോട്ടുകള്‍ക്കായി ശ്രമിക്കവെയാണ് വിക്കറ്റ് നഷ്ടപ്പെടുത്തിയത്.

ASHWIN INDIA

ഇന്ത്യയുടെ ഫീല്‍ഡിങ് ഈ മല്‍സരത്തില്‍ വളരെ മികച്ചതായിരുന്നെന്നു ഞാന്‍ കരുതുന്നു. മുഹമ്മദ് സിറാജിന്റെ ക്യാച്ച് എടുത്തു പറയേണ്ടത് തന്നെയാണ്. ഇഷാന്‍ കിഷന്റെ വിക്കറ്റിനു പിന്നിലെ പ്രകടനവും മികച്ചതായിരുന്നെന്നും കാര്‍ത്തിക് വിലയിരുത്തി.

ഈ ടെസ്റ്റില്‍ ഇന്ത്യ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു. ഒന്നാമിന്നിങ്‌സില്‍ 350ന് മുകളില്‍ സ്‌കോര്‍ ചെയ്യാനായാല്‍ അതു ഇന്ത്യക്കു 200ന് മുകളില്‍ റണ്‍സിന്റെ മികച്ച ലീഡ് നല്‍കും. അതോടെ ഇന്ത്യന്‍ വിജയം ഉറപ്പാവുകയും ചെയ്യും. പ്രത്യേകിച്ചും ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും ഇന്ത്യന്‍ സംഘത്തിലുള്ളതിനാല്‍ വിന്‍ഡീസിനു രണ്ടാമിന്നിങ്‌സില്‍ ബാറ്റിങ് വളരെ ദുഷ്‌കരമായി തീരും.

ഇന്ത്യ 400നു മുകളിലെങ്കിലും ഒന്നാമിന്നിങ്‌സില്‍ നേടാനായിരിക്കണം ശ്രമിക്കേണ്ടതെന്നാണ് എന്റെ അഭിപ്രായം. ഇന്ത്യയെ സംബന്ധിച്ച് അനുകൂലമായ ഒരു കാര്യം തങ്ങള്‍ക്കു പരിചിതമായ, സ്പിന്‍ ബൗളിങിനെ വളരെയധികം തുണയ്ക്കുന്ന പിച്ചിലാണ് കളിക്കുന്നത് എന്നതാണെന്നും ഡിക്കെ ചൂണ്ടിക്കാട്ടി.

Story first published: Thursday, July 13, 2023, 12:37 [IST]
Other articles published on Jul 13, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+