Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: വീരുവും ഗംഭീറും സ്‌റ്റെപ് ബാക്ക്, ചരിത്ര റെക്കോഡില്‍ രോഹിത്-ജയ്‌സ്വാള്‍ കൂട്ടുകെട്ട്

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ വെടിക്കെട്ട് ബാറ്റിങ് നടത്തി ഞെട്ടിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. സമനിലയ്ക്കായി പൊരുതിയ വിന്‍ഡീസില്‍ നിന്ന് ജയം സ്വന്തമാക്കാന്‍ ഇന്ത്യക്ക് അതിവേഗത്തില്‍ റണ്‍സുയര്‍ത്തേണ്ടത് അത്യാവശ്യമായിരുന്നു. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും യശ്വസി ജയ്‌സ്വാളും ചേര്‍ന്ന് തുടക്കം മുതല്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്.

രോഹിത് 44 പന്തുകള്‍ നേരിട്ട് 5 ഫോറും 3 സിക്‌സുമടക്കം 57 റണ്‍സാണ് നേടിയത്. വെറും 35 പന്തില്‍ നിന്ന് രോഹിത് ഫിഫ്റ്റി പൂര്‍ത്തിയാക്കി. വിന്‍ഡീസ് ബൗളര്‍മാരെ ടി20 മോഡിലാണ് രോഹിത് നേരിട്ടത്. ജയ്‌സ്വാള്‍ 30 പന്തില്‍ 4 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 38 റണ്‍സും നേടി.

ഇന്ത്യയുടെ പുതിയ ഓപ്പണിങ് കൂട്ടുകെട്ട് ആദ്യ ടെസ്റ്റില്‍ത്തന്നെ ചരിത്ര റെക്കോഡും സ്വന്തമാക്കിയിരിക്കുകയാണ്. രണ്ട് മത്സര ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കായി കൂടുതല്‍ റണ്‍സ് നേടുന്ന ഓപ്പണിങ് കൂട്ടുകെട്ടായി ഇരുവരും മാറിയിരിക്കുകയാണ്.

rohit sharma

മൂന്ന് ഇന്നിങ്‌സില്‍ നിന്ന് 466 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ഇന്ത്യന്‍ നായകന്‍ രോഹിത്തിന്റെ പ്രകടനം ആരാധകരെ കണ്ണുതള്ളിക്കുന്നതായിരുന്നു. സമീപകാലത്തായി മോശം ഫോമിലായിരുന്ന രോഹിത് വിന്‍ഡീസിനെതിരേ മിച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സെഞ്ച്വറിയടക്കം നേടിയെങ്കിലും ഇത്തരമൊരു വെടിക്കെട്ട് പ്രകടനം തികച്ചും അപ്രതീക്ഷിതമായിരുന്നു. ഇതോടെ രോഹിത്തിനെ വാഴ്ത്തിയും ട്രോളിയും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതികരണങ്ങളെത്തുകയാണ്.

രോഹിത്തിന്റെ ടെസ്റ്റിലെ വേഗ ഫിഫ്റ്റിയാണിത്. ബാസ്‌ബോള്‍ ശൈലിയില്‍ ഇന്ത്യക്കും കളിക്കാന്‍ അറിയാമെന്നാണ് ആരാധകര്‍ പ്രശംസിക്കുന്നത്. തുനിഞ്ഞിറങ്ങിയാല്‍ ഇന്ത്യയെപ്പോലെ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ ശേഷിയുള്ള മറ്റൊരു ടീമുമില്ലെന്നും ആരാധകര്‍ പറയുന്നു. രോഹിത് ശര്‍മ ഈ പ്രകടനം പരിമിത ഓവറിലാണ് പുറത്തെടുക്കേണ്ടതെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. ടി20യില്‍ ടെസ്റ്റ് കളിക്കുന്ന രോഹിത് ഇപ്പോള്‍ ടെസ്റ്റില്‍ ടി20 കളിക്കുകയാണ്.

ടെസ്റ്റില്‍ വേഗത്തില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കുന്ന ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ടായി രോഹിത്തും യശ്വസി ജയ്‌സ്വാളും മാറി. 10 റണ്‍ റേറ്റിലായിരുന്നു ഇന്ത്യ റണ്‍സുയര്‍ത്തിയിരുന്നത്. ഇതേ പോലെ രോഹിത് ടി20യില്‍ ബാറ്റുചെയ്താല്‍ ഇനിയും ഏറെ നാള്‍ കളി തുടരാമെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ബാസ്‌ബോള്‍ ശൈലി എങ്ങനെയാണ് കളിക്കേണ്ടതെന്ന് ഇംഗ്ലണ്ടിനെ ഇന്ത്യ കാട്ടിക്കൊടുത്തിരിക്കുകയാണ്. ഭയമില്ലാതെ ഇങ്ങനെ കളിച്ചാല്‍ ഏത് ടീമിനെയും വീഴ്ത്താം.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ഇന്ത്യയുടെ തോല്‍വിക്ക് കാരണമായത് ഭയമാണെന്നും ആരാധകര്‍ പറയുന്നു. ആക്രമിച്ച് കളിക്കാന്‍ ശേഷിയുള്ള ബാറ്റ്‌സ്മാന്‍മാര്‍ ഇന്ത്യക്കുണ്ട്. അതുകൊണ്ടുതന്നെ ആ രീതിയില്‍ ടീം മുന്നോട്ട് പോകുന്നതാണ് നല്ലതെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ലോകകപ്പിന് മുന്നോടിയായി രോഹിത് തന്റെ വെടിക്കെട്ട് ബാറ്റിങ് കരുത്ത് നഷ്ടമായിട്ടില്ലെന്ന് തെളിയിച്ചതാണെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സ് ജയം നേടിയ ഇന്ത്യ രണ്ടാം ടെസ്റ്റില്‍ വിജയത്തിനായി പൊരുതുകയാണ്. നാലാം ദിനം കളിനിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റിന് 76 എന്ന നിലയിലാണ് വെസ്റ്റ് ഇന്‍ഡീസുള്ളത്.

എട്ട് വിക്കറ്റ് ശേഷിക്കെ 289 റണ്‍സാണ് വിന്‍ഡീസിന് ജയിക്കാന്‍ വേണ്ടത്. ആദ്യം ബാറ്റുചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 438 റണ്‍സിന് പുറത്തായപ്പോള്‍ മറുപടിക്കിറങ്ങിയ വിന്‍ഡീസിനെ 255 റണ്‍സിന് സന്ദര്‍ശകര്‍ എറിഞ്ഞിട്ടു.

അമിത പ്രതിരോധം കാഴ്ചവെച്ച് സമനിലയ്ക്കായി പൊരുതിയ വിന്‍ഡീസിനെ മുഹമ്മദ് സിറാജിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് തകര്‍ത്തത്. മുകേഷ് കുമാറും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീതം പങ്കിട്ടപ്പോള്‍ ആര്‍ അശ്വിന്‍ ഒരു വിക്കറ്റും വീഴ്ത്തി.

രണ്ടാം ഇന്നിങ്‌സ് രണ്ട് വിക്കറ്റിന് 181 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ഇന്ത്യ 365 റണ്‍സിന്റെ വിജയലക്ഷ്യം ആതിഥേയര്‍ക്ക് മുന്നില്‍ വെച്ചു. നാലാം ദിനം കളിനിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റിന് 76 എന്ന നിലയിലാണ് വെസ്റ്റ് ഇന്‍ഡീസുള്ളത്.

എട്ട് വിക്കറ്റ് ശേഷിക്കെ 289 റണ്‍സാണ് വിന്‍ഡീസിന് ജയിക്കാന്‍ വേണ്ടത്. അഞ്ചാം ദിനം മുന്നിലുള്ളതിനാല്‍ വിന്‍ഡീസിനെ കൂടാരം കയറ്റി രണ്ട് മത്സര ടെസ്റ്റ് പരമ്പര തൂത്തുവാരാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യയുള്ളത്.

Story first published: Monday, July 24, 2023, 7:04 [IST]
Other articles published on Jul 24, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+