Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: രോഹിത് നയിക്കും, കുല്‍ദീപ് തിരിച്ചെത്തി, ബിഷ്‌നോയ് പുതുമുഖം- ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരേ അടുത്ത മാസം നടക്കാനിരിക്കുന്ന ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഫിറ്റ്‌നസ് വീണ്ടെടുത്ത രോഹിത് ശര്‍മയാണ് രണ്ടു ടീമുകളെയും നയിക്കുക. റിസ്റ്റ് കുല്‍ദീപ് യാദവ് ഒരിടവേളയ്ക്കു ശേഷം ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമുകളിലേക്കു തിരിച്ചെത്തിയെന്നതാണ് ശ്രദ്ധേയമായ കാര്യം. യുവ ലെഗ് സ്പിന്നര്‍ രവി ബിഷ്‌നോയിയാണ് ടീമിലെ പുതുമുഖം. യുവ പേസര്‍ ആവേശ് ഖാനും രണ്ടു ടീമുകളിലും ഇടം പിടിച്ചു.

BCCI Announces India's Squad For Home Series Against West Indies | Oneindia Malayalam

വിന്‍ഡീസിനെതിരേ മൂന്നു വീതം ഏകദിനങ്ങളും ടി20യുമാണ് ഇന്ത്യ കളിക്കുന്നത്. ഫെബ്രുവരി ആറിനാണ് ഏകദിന പരമ്പരയ്ക്കു തുടക്കമാവുന്നത്. മല്‍സരങ്ങള്‍ അഹമ്മദാബാദിലാണ്. ടി20 പരമ്പരയ്ക്കു വേദിയാവുക കൊല്‍ത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണ്.

1

സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, മറ്റൊരു സീനിയര്‍ ഫാസ്റ്റ് ബൗളറായ മുഹമ്മദ് ഷമി എന്നിവര്‍ക്കു ഏകദിന, ടി20 പരമ്പരകളില്‍ വിശ്രമം നല്‍കിയിരിക്കുകയാണ്. കഴിഞ്ഞ സൗത്താഫ്രിക്കന്‍ പര്യടനത്തിലെ ആറു മല്‍സരങ്ങളിലും ബുംറ കളിച്ചിരുന്നു. ഷമിയാവട്ടെ ടെസ്റ്റില്‍ മാത്രമേ ടീമിലുണ്ടായിരുന്നുള്ളൂ. ഏകദിനത്തില്‍ വിശ്രമം നല്‍കിയിരുന്നു.

2

വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ വിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ കളിക്കില്ല. രണ്ടാം ഏകദിനം മുതലാണ് അദ്ദേഹം ടീമിനൊപ്പം ചേരുക. പരിക്കു കാരണം ആര്‍ അശ്വിനെ ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തിയിട്ടില്ല. ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടില്ലാത്തതിനാല്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ക്കും ഇന്ത്യ വിശ്രമെ നല്‍കിയിട്ടുണ്ട്. അക്ഷര്‍ പട്ടേല്‍ ടി20 പരമ്പരയില്‍ മാത്രമേ കളിക്കുകയുള്ളൂ.

ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനമാണ് ബിഷ്‌നോയ്ക്കു ദേശീയ ടീമിലേക്കു ആദ്യമായി വഴി തുറന്നത്. കഴിഞ്ഞ രണ്ടു സീസണുകളിലും പഞ്ചാബ് കിങ്‌സിന്റെ ഭാഗമായിരുന്നു താരം. നേരത്തേ അണ്ടര്‍ 19 ലോകകപ്പിലെ മിന്നുന്ന പ്രകടനമാണ് ബിഷ്‌നോയിയെ ശ്രദ്ധേയനാക്കുന്നത്. 2020ലെ ടൂര്‍ണമെന്റില്‍ ഇന്ത്യയെ റണ്ണറപ്പാക്കുന്നതില്‍ ബിഷ്‌നോയ് നിര്‍ണായക പങ്കുവഹിച്ചിരുന്നു. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം വിക്കറ്റെടുത്തതും അദ്ദേഹമായിരുന്നു. ലോകകപ്പിലെ പ്രകടനമാണ് ബിഷ്‌നോയ്ക്ക് ഐപിഎല്ലിലേക്കും അവസരമൊരുക്കിയത്.

3

ഓള്‍റൗണ്ടര്‍ റിഷി ധവാനെ ഏകദിന ടീമിലേക്കു തിരിച്ചുവിളിച്ചേക്കുമെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അതു സംഭവിച്ചില്ല. ദീപക് ഹൂഡയാണ് പകരം ടീമിലെത്തിയത്. വെങ്കടേഷ് അയ്യരെ ടി20 ടീമില്‍ മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. ഏകദിനത്തില്‍ പകരം ദീപക് ഹൂഡയ്ക്കാണ് നറുക്കുവീണത്.
കഴിഞ്ഞ വര്‍ഷത്തെ ശ്രീലങ്കന്‍ പര്യടനത്തിനു ശേഷം ഇന്ത്യന്‍ ടീമിലേക്കുള്ള കുല്‍ദീപിന്റെ മടങ്ങിവരവ് കൂടിയാണ് ഇത്തവണത്തേത്. കുല്‍ദീപിന്റെ വരവോടെ വീണ്ടും കുല്‍-ചാ സഖ്യം ഒരുമിക്കുന്നുവെന്ന പ്രത്യേകതയും അടുത്ത പരമ്പരയ്ക്കുണ്ട്.

 ഇന്ത്യന്‍ ടി20 ടീം

ഇന്ത്യന്‍ ടി20 ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വെങ്കിടേഷ് അയ്യര്‍, ദീപക് ചാഹര്‍, ഷാര്‍ദുല്‍ ടാക്കൂര്‍, രവി ബിഷ്നോയ്, അക്ഷര്‍ പട്ടേല്‍, യുസ്വേന്ദ്ര ചാഹല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍.

 ഇന്ത്യന്‍ ഏകദിന ടീം

ഇന്ത്യന്‍ ഏകദിന ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, ശിഖര്‍ ധവാന്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ദീപക് ഹൂഡ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദീപക് ചാഹര്‍, ഷര്‍ദുല്‍ ടാക്കൂര്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് , വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്നോയ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാന്‍.

Story first published: Wednesday, January 26, 2022, 23:32 [IST]
Other articles published on Jan 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+