For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: ഹിറ്റ്മാന്‍ തന്നെയാവുമോ? ഏകദിനത്തില്‍ പ്ലെയര്‍ ഓഫ് സീരീസാവാന്‍ ഇവര്‍

അടുത്ത മാസം ആറിനാണ് ഏകദിന പരമ്പര തുടങ്ങുന്നത്

സൗത്താഫ്രിക്കയിലെ നാണക്കേട് മായ്ക്കാന്‍ വെസ്റ്റ് ഇന്‍ഡീസിനെ കശാപ്പ് ചെയ്യാനൊരുങ്ങുകയാണ് ടീം ഇന്ത്യ. സൗത്താഫ്രിക്കയ്‌ക്കെതിരായ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഇന്ത്യ തൂത്തുവാരപ്പെട്ടിരുന്നു. കെഎല്‍ രാഹുലിനെ ആദ്യമായി ക്യാപ്റ്റനാക്കിയുള്ള ഇന്ത്യയുടെ പരീക്ഷണം ദുരന്തത്തില്‍ കലാശിക്കുകയായിരുന്നു. വിന്‍ഡീസിനെതിരേ അടുത്ത മാസം നടക്കാനിരിക്കുന്ന ടി20, ഏകദിന പരമ്പരകള്‍ തൂത്തുവാരിയാല്‍ സൗത്താഫ്രിക്കയിലേറ്റ നാണക്കേട് ഇന്ത്യക്കു മായ്ക്കാം. സൂപ്പര്‍ താരം രോഹിത് ശര്‍മ ക്യാപ്റ്റന്‍ സ്ഥാനത്തു മടങ്ങിയെത്തിയത് ഇന്ത്യയുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നുണ്ട്.

1

മൂന്നു വീതം ഏകദിനങ്ങളിലും ടി20യിലുമാണ് ഇന്ത്യയും വിന്‍ഡീസും കൊമ്പുകോര്‍ക്കുന്നത്. ഏകദിന പരമ്പരയാണ് ആദ്യം നടക്കുക. ഫെബ്രുവരി ആറു മുതല്‍ 11 വരെയാണ് ഏകദിന പരമ്പര. ടി20 പരമ്പര 16 മുതല്‍ 20 വരെയായിരിക്കും. ഏകദിന പരമ്പരയില്‍ ചില താരങ്ങള്‍ ഇന്ത്യക്കു വേണ്ടി തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്താന്‍ സാധ്യതയുണ്ട്. പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരവും ഇവരിലൊരാളെ തേടിയെത്തിയേക്കും. ഈ കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.

ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

വെറ്ററന്‍ ഓപ്പണിങ് ബാറ്റര്‍ ശിഖര്‍ ധവാനാണ് പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം സ്വന്തമാക്കാന്‍ സാധ്യതയുള്ള ഒരു താരം. സൗത്താഫ്രിക്കയുമായുള്ള കഴിഞ്ഞ ഏകദിന പരമ്പരയില്‍ ഇന്ത്യയുടെ മറ്റു ബാറ്റര്‍മാര്‍ റണ്ണെടുക്കാന്‍ പാടുപെട്ടപ്പോള്‍ ധവാന്‍ വളരെ അനായാസമാണ് റണ്‍സ് അടിച്ചെടുത്തത്. പരമ്പരയില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍ കൂടിയായിരുന്നു അദ്ദേഹം. 56.33 ശരാശരിയില്‍ രണ്ടു ഫിഫ്റ്റികളടക്കം 169 റണ്‍സാണ് ധവാന്‍ നേടിയത്.

3

വിന്‍ഡീസുമായുള്ള അടുത്ത പരമ്പരയിലും ഇതേ ഫോമില്‍ ബാറ്റ് ചെയ്യാനായാല്‍ തീര്‍ച്ചയായും അദ്ദേഹം പ്ലെയര്‍ ഓഫ് ദി സീരീസാവുമെന്നതില്‍ സംശയമില്ല. ക്യാപ്റ്റന്‍ രോഹിത്തിനൊപ്പം ധവാന്‍ ഇന്ത്യക്കു വേണ്ടി ഏകദിന പരമ്പരയില്‍ ഓപ്പണ്‍ ചെയ്യാനാണ് സാധ്യത. ഇതോടെ കെഎല്‍ രാഹുലിനു മധ്യനിരയിലേക്കു മാറേണ്ടി വന്നേക്കും.

 രോഹിത് ശര്‍മ

രോഹിത് ശര്‍മ

ഇന്ത്യന്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മയാണ് പ്ലെയര്‍ ഓഫ് ദി സീരീസാവാന്‍ സാധ്യതയുള്ള രണ്ടാമത്തെയാള്‍. ഏകദിന ടീമിന്റെ സ്ഥിരം ക്യാപ്റ്റനായ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ പരമ്പര കൂടിയാണിത്. അതുകൊണ്ടു തന്നെ ക്യാപ്റ്റന്‍സിക്കൊപ്പം ബാറ്റിങിലും കഴിവിന്റെ പരമാവധി ഹിറ്റ്മാന്‍ നല്‍കുമെന്നുറപ്പാണ്. ന്യൂസിലാന്‍ഡിനെതിരേ കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന ടി20 പരമ്പരയിലാണ് അദ്ദേഹം അവസാനമായി കളിച്ചത്. പരമ്പര ഇന്ത്യ 3-0നു തൂത്തുവാരിയപ്പോള്‍ പ്ലെയര്‍ ഓഫ് ദി സീരീസായതും ഹിറ്റ്മാന്‍ തന്നെയായിരുന്നു. വിന്‍ഡീസിനെതിരേയും സമാനമായൊരു പ്രകടനമായിരിക്കും അദ്ദേഹം ലക്ഷ്യമിടുക.

5

തുടര്‍ച്ചയായ മൂന്നു പരമ്പരകളില്‍ പുറത്തിരുന്ന ശേഷമാണ് രോഹിത് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയിരിക്കുന്നത്. ന്യൂസിലാന്‍ഡുമായുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ അദ്ദേഹത്തിനു വിശ്രമം അനുവദിക്കപ്പെട്ടിരുന്നു. സൗത്താഫ്രിക്കന്‍ പര്യടനത്തിനായി തിരിക്കുന്നതിനു തൊട്ടുമുമ്പേറ്റ പരിക്കു കാരണം രോഹിത്തിന് ടെസ്റ്റ്, ഏകദിന പരമ്പരകളില്‍ നിന്നും പിന്‍മാറേണ്ടി വന്നു. അദ്ദേഹത്തിന്റെ അഭാവം രണ്ടു പരമ്പരകളിലും ഇന്ത്യക്കു തിരിച്ചടിയാവുകയും ചെയ്തിരുന്നു.

 ദീപക് ചാഹര്‍

ദീപക് ചാഹര്‍

ഫാസ്റ്റ് ബൗളറില്‍ നിന്നും സീം ബൗളിങ് ഓള്‍റൗണ്ടറിലേക്കു മാറിക്കൊണ്ടിരിക്കുന്ന യുവതാരം ദീപക് ചാഹറാണ് പരമ്പരയില്‍ പ്ലെയര്‍ ഓഫ് ദി സീരീസാവാനിടയുള്ള മൂന്നാമത്തെയാള്‍. ജസ്പ്രീത് ബുംറ, മുഹദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ തുടങ്ങിയ സീനിയര്‍ പേസര്‍മാരൊന്നും ഏകദിന പരമ്പരയില്‍ കളിക്കുന്നില്ല. അതുകൊണ്ടു തന്നെ പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കേണ്ട ചുമതലയും ചാഹറിനായിരിക്കും.

7

സൗത്താഫ്രിക്കയ്‌ക്കെതിരായ കഴിഞ്ഞ ഏകദിന പരമ്പരയില്‍ അദ്ദേഹം ടീമിന്റെ ഭാഗമായിരുന്നെങ്കിലും ആദ്യ രണ്ടു മല്‍സരങ്ങളിലും കളിക്കാന്‍ അവസരം ലഭിച്ചില്ല.
അവസാന കളിയില്‍ പ്ലെയിങ് ഇലവനിലെത്തിയപ്പോള്‍ ചാഹര്‍ ഇതു നന്നായി മുതലാക്കുകയും ചെയ്തു. ബൗളില്‍ രണ്ടു വിക്കറ്റുകളെടുത്ത താരം പിന്നീട് റണ്‍ചേസില്‍ 54 റണ്‍സും നേടിയിരുന്നു. അദ്ദേഹത്തിന്റെ കരിയറിലെ രണ്ടാമത്തെ ഏകദിന ഫിഫ്റ്റി കൂടിയായിരുന്നു ഇത്.

Story first published: Friday, January 28, 2022, 19:28 [IST]
Other articles published on Jan 28, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+