For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: തകര്‍പ്പന്‍ സെഞ്ച്വറി, സെവാഗിന്റെ റെക്കോഡും തകര്‍ത്തു! എന്നിട്ടും രോഹിത്തിന് ട്രോള്‍

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയിരിക്കുകയാണ് രോഹിത് ശര്‍മ. യശ്വസി ജയ്‌സ്വാളിനൊപ്പം ഓപ്പണിങ്ങില്‍ 229 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിച്ച ഹിറ്റ്മാന്‍ 103 റണ്‍സുമായാണ് പുറത്തായത്. 221 പന്തുകള്‍ നേരിട്ട് 10 ഫോറും 2 സിക്‌സും ഉള്‍പ്പെടെയാണ് രോഹിത്തിന്റെ സെഞ്ച്വറി പ്രകടനം. നായകനെന്ന നിലയില്‍ ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ രോഹിത്തിന് സാധിച്ചു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ തിളങ്ങാനാവാത്തതിന്റെ ക്ഷീണം വിന്‍ഡീസിനെതിരേ തീര്‍ത്തിരിക്കുകയാണ് അദ്ദേഹം. ഇപ്പോഴിതാ രോഹിത്തിന്റെ സെഞ്ച്വറി പ്രകടനത്തിന് പിന്നാലെ അഭിനന്ദനങ്ങളോടൊപ്പം ട്രോളുകളും നിറയുകയാണ്. ശ്രീലങ്കയോടും വെസ്റ്റ് ഇന്‍ഡീസിനിനോടും രോഹിത് എപ്പോഴും നന്ദി പറയണമെന്നും ഈ രണ്ട് ടീമുകളാണ് രോഹിത്തിനെ നിലനിര്‍ത്തുന്നതെന്നുമാണ് വിരോധികളുടെ പരിഹാസം.

വലിയ ടീമുകള്‍ക്കെതിരേയും നിര്‍ണ്ണായക മത്സരങ്ങളിലും നിരാശപ്പെടുത്തിയ ശേഷം ചെറിയ ടീമുകള്‍ക്കെതിരേ സെഞ്ച്വറി നേടുന്നതിനെ വലിയ സംഭവമായി കാണാനാവില്ലെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്. വെസ്റ്റ് ഇന്‍ഡീസ് ബൗളിങ് നിര തീര്‍ത്തും ദുര്‍ബലമാണ്. യാതൊരു വെല്ലുവിളിയും അവര്‍ ഉയര്‍ത്തുന്നില്ല. ഈ സാഹചര്യത്തില്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്താനാവാതെ ഇരട്ടി ബോളുകളില്‍ സെഞ്ച്വറി നേടിയത് വലിയ പ്രകടനമല്ലെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു.

220 പന്തുകള്‍ നേരിട്ട് 10 ഫോറും 2 സിക്‌സും ഉള്‍പ്പെടെയാണ് രോഹിത്തിന്റെ സെഞ്ച്വറി പ്രകടനം. ശ്രദ്ധയോടെ ബാറ്റുവീശിയ രോഹിത് നിര്‍ണ്ണായക സെഞ്ച്വറിയാണ് നേടിയെടുത്തത്. ഇന്ത്യക്ക് ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിക്കൊടുത്ത ശേഷമാണ് അദ്ദേഹം മടങ്ങിയത്. ഇന്ത്യക്ക് ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിക്കൊടുക്കുന്ന ആദ്യത്തെ ഓപ്പണിങ് കൂട്ടുകെട്ടായി മാറാന്‍ രോഹിത്-ജയ്‌സ്വാള്‍ കൂട്ടുകെട്ടിന് സാധിച്ചിട്ടുണ്ട്. കൂടാതെ വെസ്റ്റ് ഇന്‍ഡീസില്‍ ഇന്ത്യന്‍ ഓപ്പണര്‍മാരുടെ ഏറ്റവും മികച്ച കൂട്ടുകെട്ടും സൃഷ്ടിക്കാനായി.

rohit sharma

രോഹിത്തിനെ സംബന്ധിച്ച് കരിയറില്‍ വലിയ ഊര്‍ജ്ജം നല്‍കുന്ന സെഞ്ച്വറിയാണിതെന്ന് പറയാം. രോഹിത്തിന്റെ ഫിറ്റ്‌നസിനെക്കുറിച്ചും സ്ഥിരതയില്ലായ്മയെക്കുറിച്ചുമെല്ലാം നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. കളി നിര്‍ത്തി യുവതാരങ്ങള്‍ക്കായി വഴിമാറണമെന്നടക്കം പലരും അഭിപ്രായപ്പെട്ടിരുന്നു. ഇവര്‍ക്കെല്ലാം സെഞ്ച്വറിയിലൂടെ മറുപടി നല്‍കാന്‍ രോഹിത്തിന് സാധിച്ചു. ഏകദിന ലോകകപ്പ് വരാനിരിക്കെ രോഹിത്തിന്റെ ഫോം ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നതാണ്.

വെസ്റ്റ് ഇന്‍ഡീസ് ഒരു കാലത്ത് ആരെയും വിറപ്പിക്കുന്ന ടീമായിരുന്നു. എന്നാല്‍ ഇത്തവണ ഏകദിന ലോകകപ്പ് യോഗ്യത പോലും നേടാനായില്ല. മികച്ച താരങ്ങളെന്ന് വിളിക്കാവുന്ന രണ്ടോ മൂന്നോ താരങ്ങളെ വിന്‍ഡീസ് നിരയിലുള്ളൂ. ബൗളര്‍മാര്‍ക്ക് യാതൊരു ഇംപാക്ടും സൃഷ്ടിക്കാനാവുന്നില്ല. അതുകൊണ്ടുതന്നെ രോഹിത്തിന്റെ സെഞ്ച്വറി വലിയൊരു സംഭവമായി കാണേണ്ടെന്നും വിമര്‍ശകര്‍ പ്രതികരിക്കുന്നു. വിന്‍ഡീസിനെതിരേ രോഹിത് ഇരട്ട സെഞ്ച്വറിയെങ്കിലും നേടണമായിരുന്നു.

ഇന്ത്യയുടെ നെറ്റ് ബൗളര്‍മാരുടെ നിലവാരം പോലും കാട്ടാത്തവരാണ് വിന്‍ഡീസ് ബൗളര്‍മാര്‍. അതുകൊണ്ടുതന്നെ രോഹിത്തിന് ആദ്യ ട്രിപ്പിള്‍ സെഞ്ച്വറി നേടാനുള്ള അവസരം മുന്നിലുണ്ടായിരുന്നു. ഇതിന് സാധിക്കാത്ത രോഹിത്തിനെ വിമര്‍ശിക്കുകയാണ് വേണ്ടതെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്. അതേ സമയം യശ്വസി ജയ്‌സ്വാളിന്റെ തകര്‍പ്പന്‍ പ്രകടനത്തിന് വലിയ പ്രശംസയാണ് ലഭിക്കുന്നത്. ഇന്ത്യക്കായി അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന 17ാമത്തെ താരമാണ് ജയ്‌സ്വാള്‍.

അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ഓപ്പണറാണ് ജയ്‌സ്വാള്‍. നേരത്തെ ശിഖര്‍ ധവാനും പൃഥ്വി ഷായും ഈ റെക്കോഡ് സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഇവര്‍ രണ്ടുപേരും ഇന്ത്യയിലാണ് സെഞ്ച്വറി നേടിയത്. ഇന്ത്യക്ക് പുറത്ത് അരങ്ങേറ്റ ടെസ്റ്റില്‍ത്തന്നെ സെഞ്ച്വറി നേടുന്ന ആദ്യ ഓപ്പണറായി മാറാന്‍ ജയ്‌സ്വാളിന് സാധിച്ചിരിക്കുകയാണ്. ഇടം കൈയന്‍ ഓപ്പണറായ താരത്തിന് വലിയ ഭാവി മുന്നിലുണ്ട്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കസറാന്‍ കഴിവുള്ള ഓപ്പണറാണ് ജയ്‌സ്വാളെന്ന് നിസംശയം പറയാം.

Story first published: Friday, July 14, 2023, 7:01 [IST]
Other articles published on Jul 14, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+