IND vs WI: ഹിറ്റ്മാനോടാ കളി! കോലിയുടെ റെക്കോര്‍ഡ് തകര്‍ന്നു, ആദ്യ ഇന്ത്യന്‍ നായകന്‍
ഇന്ത്യയുടെ വൈറ്റ് ബോള്‍ ക്യാപ്റ്റനായുള്ള തുടരക്കം രണ്ടു സമ്പൂര്‍ണ വിജയങ്ങളിലൂടെ അവിസ്മരണീയമാക്കി മാറ്റിയിരിക്കുകയാണ് രോഹിത് ശര്‍മ. വെസ്റ്റ് ഇന്‍ഡീസിനെതിരേ ഏകദിന പരമ്പര ഹിറ്റ്മാനു കീഴില്‍ ഇന്ത്യ തൂത്തുവാരി. മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ 96 റണ്‍സിനാണ് ഇന്ത്യന്‍ വിജയം.
ഇതോടെ ടി20ക്കു പിറകെ ഏകദിനത്തിലും സ്ഥിരം ക്യാപ്റ്റനായ ശേഷമുള്ള ആദ്യ പരമ്പര തൂത്തുവാരാന്‍ രോഹിത്തിന്റെ ടീം ഇന്ത്യക്കു കഴിഞ്ഞു. നവംബറില്‍ ന്യൂസിലാന്‍ഡിനെതിരായ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. ഈ പരമ്പരയും ഇന്ത്യ 3-0നു തൂത്തുവാരിയിരുന്നു.

ഇന്ത്യയുടെ മറ്റൊരു ക്യാപ്റ്റനും സാധിച്ചിട്ടില്ലാത്ത വമ്പന്‍ റെക്കോര്‍ഡാണ് രോഹിത് ശര്‍മ സ്വന്തമാക്കിയിരിക്കുന്നത്. വിന്‍ഡീസിനെ ഏകദിന പരമ്പരയില്‍ തൂത്തുവാരിയ ആദ്യത്തെ ഇന്ത്യ നായകനെന്ന റെക്കോര്‍ഡാണ് ഹിറ്റ്മാനെ തേടിയെത്തിയത്. മുമ്പൊരിക്കലും വിന്‍ഡീസിനെ ഏകദിനത്തില്‍ തൂത്തുവാരാന്‍ ഇന്ത്യക്കായിട്ടില്ല.
അതുമാത്രമല്ല വിന്‍ഡീസിനെ ടി20 പരമ്പരയില്‍ തൂത്തുവാരിയ ആദ്യ ഇന്ത്യന്‍ നായകനും രോഹിത് തന്നെയാണ്. 2018ലായിരുന്നു ഹിറ്റ്മാന് കീഴില്‍ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ സമ്പൂര്‍ണ വിജയം കൊയ്തത്.
ഇന്ത്യന്‍ ക്യാപ്റ്റനായുള്ള രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് നോക്കിയാല്‍ വിജയക്കുതിപ്പ് രണ്ടക്കത്തിന് തൊട്ടരികിലെത്തിയിരിക്കുകയാണ്. അവസാനമായി കളിച്ച ഒമ്പത് മല്‍സരങ്ങളിലും ടീമിനെ വിജയിപ്പിക്കാന്‍ ഹിറ്റ്മാനു സാധിച്ചിട്ടുണ്ട്.

മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ റെക്കോര്‍ഡും വെസ്റ്റ് ഇന്‍ഡീസുമായുള്ള മൂന്നാം ഏകദിനത്തിലെ വിജയത്തോടെ രോഹിത് ശര്‍മ തിരുത്തി. നായകനായി ആദ്യത്തെ 13 ഏകദിനങ്ങളില്‍ ഏറ്റവുമധികം വിജയങ്ങളെന്ന കോലിയുടെ റെക്കോര്‍ഡാണ് ഹിറ്റ്മാന്‍ തകര്‍ത്തത്. നേരത്തേ 10 വിജയങ്ങളായിരുന്നു കോലിയുടെ പേരിലുണ്ടായിരുന്നത്. ഇതാണ് 11 വിജയമാക്കി രോഹിത് പഴങ്കഥയാക്കിയിരിക്കുന്നത്.
ലോക ക്രിക്കറ്റിലേക്കു വന്നാല്‍ ആദ്യത്തെ 13 ഏകദിനങ്ങളില്‍ രോഹിത്തിനു മുന്നില്‍ വെറും മൂന്നു ക്യാപ്റ്റന്‍മാര്‍ മാത്രമേയുള്ളൂ. വിന്‍ഡീസ് ഇതിഹാസം ക്ലൈവ് ലോയ്ഡും പാകിസ്താന്‍ ക്യാപ്റ്റന്‍മാരായ ഇന്‍സമാമുള്‍ ഹഖും മിസ്ബാഹുള്‍ ഹഖുമാണ് 11 ജയങ്ങള്‍ വീതം നേടി റെക്കോര്‍ഡ് പങ്കിടുന്നത്.

ഏകദിന ക്യാപ്റ്റനായ ശേഷം ബാറ്റിങിലും രോഹിത് ശര്‍മ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. രണ്ടാമത് ബാറ്റ് ചെയ്യുമ്പോഴാണ് അദ്ദേഹം ഏറ്റവുമധികം തിളങ്ങിയതെന്നു കണക്കുകള്‍ പറയുന്നു. ഏകദിന നായകനായി ആദ്യം ബാറ്റ് ചെയ്തപ്പോള്‍ 2, 208*, 23, 7, 2, 13 എന്നിങ്ങനൊണ് രോഹിത്തിന്റെ സ്‌കോറുകള്‍. ഡബിള്‍ സെഞ്ച്വറി മാറ്റിനിര്‍ത്തിയാല്‍ മറ്റു മികച്ച ഇന്നിങ്‌ലുകളൊന്നും തന്നെയില്ല.
എന്നാല്‍ റണ്‍ചേസില്‍ ക്യാപ്റ്റനായി ഹിറ്റ്മാന്‍ ശരിക്കും ഹീറോയായി മാറി. 7, 52, 83*, 111*, 48, 60 എന്നിങ്ങനെയാണ് ബാറ്റിങില്‍ അദ്ദേഹത്തിന്റെ പ്രകടനം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications