Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ചഹാലിന്റെ പുറം പൊളിച്ച് രോഹിത്! വേദനകൊണ്ട് പുളഞ്ഞ് സ്പിന്നര്‍- രൂക്ഷ വിമര്‍ശനം

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിലൂടെ വലിയ നാണക്കേടാണ് ഇന്ത്യയെ തേടിയെത്തിയിരിക്കുന്നത്. വിരാട് കോലിയും രോഹിത് ശര്‍മയും വിശ്രമമെടുത്ത് യുവതാരങ്ങള്‍ക്ക് അവസരം നല്‍കിയപ്പോള്‍ ഇന്ത്യ കൂട്ടത്തകര്‍ച്ചയാണ് നേരിട്ടത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യയെ 181 റണ്‍സില്‍ ആതിഥേയര്‍ കൂടാരം കയറ്റിയപ്പോള്‍ 80 പന്ത് ബാക്കിയാക്കി ആറ് വിക്കറ്റിന്റെ ജയവും സ്വന്തമാക്കി. ലോകകപ്പ് പടിവാതുക്കല്‍ എത്തിനില്‍ക്കവെ ഇന്ത്യ അനാവശ്യ പരീക്ഷണം നടത്തുകയായിരുന്നുവെന്ന് പറയാം.

ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ ടീം മാനേജ്‌മെന്റിനെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ മത്സരത്തിനിടെ ഇന്ത്യയുടെ ഡഗൗട്ടില്‍ നടന്ന ഒരു സംഭവത്തിന്റെ പേരില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ വിമര്‍ശിക്കുകയാണ് ആരാധകര്‍. വിരാട് കോലി, ജയദേവ് ഉനദ്ഘട്ട്, രോഹിത് ശര്‍മ, യുസ്‌വേന്ദ്ര ചഹാല്‍ എന്നിവര്‍ ബെഞ്ചിലിരിക്കുമ്പോഴുണ്ടായ സംഭവത്തിന്റെ വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹാലിനെ രോഹിത് അടിക്കുന്നതാണ് വീഡിയോയിലുള്ളത്.

രോഹിത് തമാശക്ക് തല്ലുന്നതാണെങ്കിലും ചഹാലിനത് നന്നായി വേദനിക്കുന്നുണ്ടെന്ന് വീഡിയോയിലൂടെത്തന്നെ വ്യക്തം. ചഹാലിന്റെ തലക്ക് തല്ലുന്ന രോഹിത് പുറത്തിനിട്ട് മൂന്ന് നാല് വട്ടം അടിക്കുന്നുണ്ട്. ഇതില്‍ വേദനകൊണ്ട് ചഹാല്‍ പുളയുന്നതും കാണാം. വിരാട് കോലി പാവം എന്ന മുഖഭാവത്തോടെ ഇരിക്കുന്നതും വീഡിയോയിലൂടെ വ്യക്തം. ഈ വീഡിയോ വൈറലായതിന് പിന്നാലെയാണ് രോഹിത്തിനെതിരേ വിമര്‍ശനം ശക്തമാവുന്നത്.

ഇന്ത്യന്‍ ടീം കൂട്ടത്തകര്‍ച്ച നേരിടുമ്പോള്‍ നായകനെന്ന നിലയില്‍ രോഹിത്തിന് യാതൊരു നിരാശയുമില്ല. വളരെ ഹാപ്പിയായിട്ടാണ് രോഹിത് ഇരിക്കുന്നത്. അനാവശ്യ പരീക്ഷണം നടത്തി ടീമിനെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടിട്ട് ചഹാലിനെ തല്ലിക്കളിക്കുകയാണ്. ചഹാല്‍ ടീമിലെ ചെണ്ടയാണെന്നാണ് രോഹിത് കരുതുന്നത്. എന്തൊരടിയാണ് അടിക്കുന്നത്. ചഹാലിന് നന്നായി വേദനിച്ചിട്ടുണ്ടാവും. രോഹിത് ഇത്ര ക്രൂരനാണോ? എന്നെല്ലാമാണ് ആരാധകര്‍ പ്രതികരിക്കുന്നത്.

rohit sharma, virat kohli

രോഹിത് ചഹാലിനെ തല്ലുമ്പോഴുള്ള കോലിയുടെ മുഖ ഭാവവും വൈറലാണ്. ചഹാലുമായി വലിയ സൗഹൃദമുള്ള താരമാണ് കോലി. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുവിലൂടെയാണ് ചഹാലിന്റെ വളര്‍ച്ച. കോലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ചഹാല്‍ ഇന്ത്യയുടെ നിര്‍ണ്ണായക സ്പിന്നറായി മാറിയത്. രോഹിത്തിന് കീഴില്‍ ചഹാലിന് അധികം അവസരം ലഭിച്ചിട്ടില്ല. ഇന്ത്യയുടെ ടി20, ഏകദിന ടീമില്‍ ചഹാല്‍ സ്ഥിര സാന്നിധ്യമാണെങ്കിലും പ്ലേയിങ് 11ലേക്കെത്തുന്നത് വിരളമായിട്ടാണ്.

രോഹിത്തിന് ചഹാലിനോട് ദേഷ്യമുണ്ടോയെന്നും തമാശക്കാണെങ്കിലും ഇങ്ങനെ ഒരാളെ അടിക്കാന്‍ പാടില്ലെന്നുമാണ് ആരാധകര്‍ പ്രതികരിക്കുന്നത്. ആരോഗ്യം അല്‍പ്പം കുറഞ്ഞവനായതിനാല്‍ എല്ലാവരും ചഹാലിനെ ഉപദ്രവിക്കുകയാണ്. നേരത്തെ ഐപിഎല്ലിനിടെ സഹതാരങ്ങള്‍ ചഹാലിനെ ബാല്‍ക്കണിയില്‍ നിന്ന് തള്ളിയിടാന്‍ ശ്രമിച്ചുവെന്ന കാര്യം അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണ്.

എന്തായാലും രോഹിത്തിന്റെ നടപടി ശരിയല്ലെന്നാണ് ആരാധകര്‍ പറയുന്നത്. അതേ സമയം മൂന്നാം ഏകദിനം ഇന്ത്യക്ക് നിര്‍ണ്ണായകമായി മാറിയിരിക്കുകയാണ്. ജയിക്കാനാവാത്ത പക്ഷം പരമ്പര കൈവിടേണ്ടി വരും. മൂന്നാം മത്സരത്തില്‍ ഇന്ത്യ ശക്തമായ പ്ലേയിങ് 11നെ കളത്തിലിറക്കിയേക്കും. രോഹിത് ശര്‍മയും വിരാട് കോലിയും പ്ലേയിങ് 11ലേക്ക് തിരിച്ചെത്താനാണ് സാധ്യത. സഞ്ജു സാംസണ് സീറ്റ് നഷ്ടമാവുമ്പോള്‍ സൂര്യകുമാര്‍ യാദവ് തുടര്‍ന്നേക്കുമെന്നാണ് വിവരം.

മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ല. ശക്തമായ പോരാട്ടം തന്നെ ആതിഥേയര്‍ കാഴ്ചവെച്ചേക്കും. ആദ്യ മത്സരത്തില്‍ വിന്‍ഡീസിന്റെ സ്പിന്‍ മികവിന് മുന്നില്‍ ഇന്ത്യ നന്നായി വിറച്ചിരുന്നു. അഞ്ച് വിക്കറ്റിന് ജയിച്ചെങ്കിലും പ്രതീക്ഷ അര്‍പ്പിച്ച പല താരങ്ങള്‍ക്കും തിളങ്ങാനായില്ല. ഭാവി നായകനെന്ന് വിളിക്കുന്ന ഹര്‍ദിക് പാണ്ഡ്യയെല്ലാം തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. രോഹിത്തും കോലിയും മാറി നിന്നാല്‍ ഇന്ത്യന്‍ ടീം എത്രത്തോളം ദുര്‍ബലമാണെന്ന് രണ്ടാം മത്സരത്തിലൂടെ വ്യക്തം.

Story first published: Monday, July 31, 2023, 11:53 [IST]
Other articles published on Jul 31, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+