IND vs WI: സഞ്ജുവിനെ ടീമിനു വേണം! രോഹിത് ഇടപെട്ടു, തന്ത്രവും ഉപദേശിച്ചു- വീഡിയോ വൈറല്‍
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ തന്റെ സ്ഥാനം ഉറപ്പിക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. അദ്ദേഹത്തിനു ശേഷം വന്ന പലരും ഇതിനകം ടീമിലെ അവിഭാജ്യഘടകമായി മാറിക്കഴിഞ്ഞു. പക്ഷെ സഞ്ജു ഇപ്പോഴും അകത്തും പുറത്തുമായി നില്‍ക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരേ നടന്നുകൊണ്ടിരിക്കുന്ന ഏകദിന പരമ്പരയില്‍ ടീമിന്റെ ഭാഗമാണ് അദ്ദേഹം.
ആദ്യ ഏകദിനത്തില്‍ പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചില്ലെങ്കിലും രണ്ടാമങ്കത്തില്‍ ടീമിന്റെ ഭാഗമായിരുന്നു. വിരാട് കോലിയുടെ അഭാവത്തില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനുള്ള സുവര്‍ണാവസരം ലഭിക്കുകയും ചെയ്തു. മികച്ച പ്രകനത്തോടെ ടീം മാനേജ്‌മെന്റിന്റെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള അവസരം സഞ്ജു പാഴാക്കുകയായിരുന്നു. ഒമ്പത് റണ്‍സ് മാത്രമേ താരത്തിനു നേടാനായുള്ളൂ.

നിര്‍ണായകമായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ സഞ്ജുവിന് പ്ലെയിങ് ഇലവനില്‍ ഇടമുണ്ടാവുമോയെന്ന സംശയങ്ങള്‍ക്കിടെ അദ്ദേഹം കളിക്കുമെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. നായകന്‍ രോഹിത് ശര്‍മ ഏറെ നേരം പരിശീലനത്തിനിടെ സഞ്ജുവുമായി സംസാരിക്കുകയും ഉപദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്.
വെസ്റ്റ് ഇന്‍ഡീസില്‍ ഈ പരമ്പര റിപ്പോര്‍ട്ട് ചെയ്യാനെത്തിയ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ വിമല്‍ കുമാറാണ് തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതു ഇന്ത്യന്‍ ആരാധകര്‍ ഏറ്റെടുക്കുകയും വളരെ പെട്ടെന്നു സോഷ്യല്‍ മീഡിയയിലൂടെ വൈറലായി തീരുകയും ചെയ്തു.
സഞ്ജുവിനു രോഹിത് ഉപദേശം നല്‍കുന്ന വീഡിയോ
ഗ്രൗണ്ടില്‍ ഇന്ത്യയുടെ മറ്റു താരങ്ങള്‍ക്കൊപ്പം പരിശീലനം നടത്തവെ രോഹിത് സഞ്ജുവിനു അരികിലേക്കു വരികയായിരുന്നു. തുടര്‍ന്നു ഏറെ നേരം ഉപദേശിക്കുന്നതും നിര്‍ദേശങ്ങള്‍ നല്‍കുന്നതും ഈ വീഡിയോയില്‍ കാണാന്‍ സാധിക്കും. മുന്നോട്ടു കയറി ലെഗ് സൈഡിലേക്കു ഷോട്ടുകള്‍ കളിക്കുന്നതിന്റെ ആംഗ്യവും സഞ്ജുവിന് രോഹിത് കാണിച്ചു കൊടുക്കുന്നുണ്ടായിരുന്നു.
ലെഗ് സ്പിന്നര്‍മാര്‍ക്കെതിരേ സ്ഥിരമായി പതറുന്ന താരമാണ് സഞ്ജു. രണ്ടാം ഏകദിനത്തില്‍ വിന്‍ഡീസിന്റെ ലെഗ് സ്പിന്നറായിരുന്നു അദ്ദേഹത്തിന്റെ വിക്കറ്റെടുത്തത്. അതുകൊണ്ടു തന്നെ ലെഗ് സ്പിന്നര്‍മാരെ എങ്ങനെ ഫലപ്രദമായി നേരിടണമെന്നാവാം രോഹിത് സഞ്ജുവിനു പറഞ്ഞു കൊടുത്തതെന്നും സൂചനയുണ്ട്.
ഏകദേശം 40 മിനിറ്റോളമാണ് സഞ്ജുവുമായി രോഹിത് സംസാരിക്കുകയും ഉപദേശങ്ങള്‍ നല്‍കുകയും ചെയ്തതെന്നു വീഡിയോയില്‍ വിമല്‍ കുമാര്‍ പറയുന്നു. രോഹിത്തിന്റെ ഉപദേശങ്ങളെ വളരെ വിനയത്തോടെ ഉള്‍ക്കൊള്ളുകയും തല കുലുക്കുകയും ചെയ്യുന്ന സഞ്ജുവിനെ വീഡിയോയില്‍ കാണാം.

പരിശീലനത്തിനിടെ ഇന്ത്യയുടെ മറ്റു താരങ്ങളേക്കാളെല്ലാം കൂടുതല്‍ സമയം രോഹിത് ചെലവഴിച്ചതും സഞ്ജുവിനൊപ്പമായിരുന്നു. ഇന്ത്യന്‍ ടീമിന്റെ ലോകകപ്പ് പ്ലാനുകളില്‍ സഞ്ജുവുമുള്‍പ്പെട്ടിട്ടുണ്ടെന്ന സൂചന കൂടിയാണ് രോഹിത്തിന്റെ ഈ ഇടപെടലിലൂടെ വ്യക്തമായിരിക്കുന്നത്.
ലോകകപ്പ് പടിവാതില്‍ക്കെ എത്തിനില്‍നില്‍ക്കെ നാലാം നമ്പറില്‍ ആരെ ഇറക്കണമെന്ന ചോദ്യത്തിനു ഇന്ത്യക്കു ഇപ്പോഴും ഉത്തരം ലഭിച്ചിട്ടില്ല. പരിക്കേറ്റ് വിശ്രമിക്കുന്ന ശ്രേയസ് അയ്യര്‍ക്കു ലോകകപ്പില്‍ കളിക്കാനാവുമോയെന്ന കാര്യം സംശയമാണ്. ഈ കാരണത്താലാണ് അദ്ദേഹത്തിന്റെ പകരക്കാരനെ ടീം തിരയുന്നത്. ഈ സ്ഥാനത്തേക്കു ടീം പരിഗണിക്കുന്ന താരങ്ങളിലൊരാണ് സഞ്ജു.
അദ്ദേഹത്തെക്കൂടാതെ സൂര്യകുമാര്‍ യാദവും മല്‍സരരംഗത്തുണ്ട്. എന്നാല്‍ സൂര്യക്കു ഇതുവരെ ലഭിച്ച അവസരങ്ങളൊന്നും മുതലാക്കാനായിട്ടില്ല. ഇതോടെ അദ്ദേഹത്തെ ആറാം നമ്പറിലേക്കു മാറ്റാനുള്ള നീക്കത്തിലാണ് ടീം മാനേജ്‌മെന്റ്. ഇതു തീര്‍ച്ചയായും സഞ്ജുവിനു പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. മൂന്നാം ഏകദിനത്തില്‍ അദ്ദേഹത്തെ നാലാം നമ്പറില്‍ ഇന്ത്യ ഇറക്കാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications