Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ജയിച്ച കളിയില്‍ ഇത്രയും സിക്‌സറോ? കിങ് രോഹിത്, അഫ്രീഡിയും ഗെയ്‌ലും പിന്നില്‍

ലോക ക്രിക്കറ്റില്‍ മറ്റൊരു ബാറ്റര്‍ക്കും അവകാശപ്പെടാനില്ലാത്ത വമ്പന്‍ നാഴികക്കല്ല് പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. വെസ്റ്റ് ഇന്‍ഡീസിനെതിരേ ഡൊമിനിക്കയില്‍ സമാപിച്ച ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടു സിക്സറുകള്‍ നേടിയതോടെയാണിത്. ഹിറ്റ്മാന്‍ സെഞ്ച്വറിയോടെ കസറിയ ഈ മല്‍സരത്തില്‍ ഇന്ത്യ ഇന്നിങ്‌സിനും 141 റണ്‍സിനും വിജയിക്കുകയും ചെയ്തിരുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ മൂന്നു ഫോര്‍മാറ്റുകളിലുമായി ടീം ജയിച്ച മല്‍സരങ്ങളില്‍ ഏറ്റവുമധികം സിക്‌സറുകളെന്ന ലോക റെക്കോര്‍ഡ് നേരത്തേ തന്നെ രോഹിത്തിനു അവകാശപ്പെട്ടതാണ്. ഇപ്പോഴിതാ അദ്ദേഹം 400 സിക്‌സറുകളെന്ന മാന്ത്രികസംഖ്യയും പിന്നിട്ടിരിക്കുകയാണ്. വിന്‍ഡീസുമായുള്ള ആദ്യ ടെസ്റ്റില്‍ ഇറങ്ങുമ്പോള്‍ 399 സിക്‌സറുകളായിരുന്നു ഹിറ്റ്മാന്റെ അക്കൗണ്ടിലുണ്ടായിരുന്നത്.

ROHIT SHARMA

ഡൊമിനിക്കയില്‍ തന്റെ സെഞ്ച്വറിയിലേക്കുള്ള കുതിപ്പില്‍ രണ്ടു സിക്‌സറുകളടിച്ചതോടെ രോഹിത് 400 സിക്‌സറുകളെന്ന അവിശ്വസനീയ നാഴികക്കല്ല് പിന്നിടുകയും ഒപ്പം ഇന്ത്യ വിജയിക്കുകയും ചെയ്തു. ചരിത്രമെടുത്താല്‍ ലോക ക്രിക്കറ്റില്‍ മറ്റൊരു താരവും ജയിച്ച മല്‍സരങ്ങളില്‍ 300 സിക്‌സറുകള്‍ പോലുമടിച്ചിട്ടില്ല. അവിടെയാണ് ഹിറ്റ്മാന്‍ 400ഉം സിക്‌സറുകള്‍ കടന്ന് കുതിക്കുന്നത്.

രോഹിത്തിനു പിന്നില്‍ സിക്‌സറുകളുടെ എണ്ണത്തില്‍ രണ്ടാംസ്ഥാനത്തുള്ളത് പാകിസ്താന്റെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീഡിയാണ്. 299 സിക്‌സറുകളാണ് പാകിസ്താന്‍ ജയിച്ച മല്‍സരങ്ങളില്‍ അദ്ദേഹത്തിന്റെ സമ്പാദ്യം. മൂന്നാം സ്ഥാനം വെസ്റ്റ് ഇന്‍ഡീസിന്റെ യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലിനാണ്. 276 സിക്‌സറുകള്‍ അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ട്.

ന്യൂസിലാന്‍ഡിന്റെ മാര്‍ട്ടിന്‍ ഗപ്റ്റില്‍ (272), ശ്രീലങ്കയുടെ സനത് ജയസൂര്യ (246), ന്യൂസിലാന്‍ഡിന്റെ ബ്രെന്‍ഡന്‍ മക്കെല്ലം (242), സൗത്താഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സ് (238) എന്നിവര്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളിലും നില്‍ക്കുന്നു.

വിന്‍ഡീസിനെതിരായ ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി 103 റണ്‍സാണ് രോഹിത് സ്‌കോര്‍ ചെയ്തത്. 221 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ 10 ഫോറും രണ്ടു സിക്‌സറുമുള്‍പ്പെട്ടിരുന്നു. പക്ഷെ ഓപ്പണിങ് പങ്കാളിയും അരങ്ങേറ്റക്കാരനുമായ യശസ്വി ജയ്‌സ്വാളിന്റെ (171) അവിസ്മരണീയ ഇന്നിങ്‌സിനു മുന്നില്‍ രോഹിത്തിന്റെ പ്രകടനം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.

ROHIT SHARMA

അന്താരാഷ്ട്ര ക്രിക്കറ്റില്‍ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം 50 പ്ലസ് സ്‌കോറുകളുള്ള രണ്ടാമത്തെ ഇന്ത്യന്‍ ഓപ്പണര്‍ കൂടിയാണ് രോഹിത്. 120 ഫിഫ്റ്റി പ്ലസ് സ്‌കോറുകളാണ് സച്ചിന്റെ പേരിലുള്ളത്. രോഹിത് 102 തവണ ഇതു നേടിയെടുക്കുകയും ചെയ്തു.

ഐസിസി ടൂര്‍ണമെന്റുകളില്‍ ടീം ജയിച്ച മല്‍സരങ്ങളില്‍ ഏറ്റവുമധികം റണ്ണെടുത്ത താരമെന്ന ലോക റെക്കോര്‍ഡും രോഹിത് തന്റെ പേരിലാക്കിയിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസുമായുള്ള ആദ്യ ടെസ്റ്റിലെ സെഞ്ച്വറി പ്രകടനത്തോടെ ടീമംഗവും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലിയെ ഹിറ്റ്മാന്‍ പിന്തള്ളുകയായിരുന്നു.

3498 റണ്‍സുമായാണ് രോഹിത് ഇപ്പോള്‍ തലപ്പത്തു നില്‍ക്കുന്നത്. കോലി തൊട്ടുതാഴെയുണ്ട്. 3471 റണ്‍സാണ് ടീം ജയിച്ച മല്‍സരങ്ങളില്‍ അദ്ദേഹം നേടിയിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ (3056), ഇംഗ്ലണ്ടിന്റെ ജോ റൂട്ട് (2987), ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് (2624) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

Story first published: Sunday, July 16, 2023, 8:53 [IST]
Other articles published on Jul 16, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+