Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ആദ്യം രോഹിത്, പിന്നാലെ ഇഷാന്‍! ഇതു ചരിത്രം, ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യം

വെസ്റ്റ് ഇന്‍ഡീസുമായി പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം വലിയൊരു റെക്കോര്‍ഡാണ് ടീം ഇന്ത്യ കുറിച്ചിരിക്കുന്നത്. ഇതിനു കാരണക്കാരായത് ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മയും യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനുമായിരുന്നു. ഇരുവരും രണ്ടാമിന്നിങ്‌സില്‍ ഇന്ത്യക്കു വേണ്ടി ഫിഫ്റ്റികള്‍ കുറിച്ചിരുന്നു.

57 റണ്‍സോടെ ഹിറ്റ്മാന്‍ ടീമിന്റെ ടോപ്‌സ്‌കോററായി മാറിയപ്പോള്‍ ഇഷാന്‍ പുറത്താവാതെ 52 റണ്‍സാണ് നേടിയത്. വെറും 44 ബോളുകളില്‍ നിന്നായിരുന്നു അഞ്ചു ഫോറും മൂന്നു സിക്‌സറുമടക്കം രോഹിത് 57 റണ്‍സ് നേടിയത്. സ്‌ട്രൈക്ക് റേറ്റ് 129.55 ആയിരുന്നു. ഇഷാനാവട്ടെ ടെസ്റ്റ് കരിയറിലെ ആദ്യത്തെ ഫിഫ്റ്റി കൂടിയാണ് നേടിയത്. 34 ബോളുകളില്‍ അദ്ദേഹം നാലു ഫോറും രണ്ടു സിക്‌സറുമടിച്ചു. 152.94 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റും ഇഷാനുണ്ടായിരുന്നു.

ROHIT SHARMA

രോഹിത്തിനും ഇഷാനും തങ്ങളുടെ ഫിഫ്റ്റികള്‍ പൂര്‍ത്തിയാക്കാന്‍ 40 ബോളുകള്‍ പോലും വേണ്ടി വന്നില്ല. ഇതാണ് പുതിയ ലോക റെക്കോര്‍ഡ് കുറിക്കാന്‍ കാരണമായത്. 35 ബോളുകളില്‍ നിന്നായിരുന്നു ഹിറ്റ്മാന്‍ തന്‍റെ ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്. ടെസ്റ്റ് കരിയറില്‍ അദ്ദേഹത്തിന്റെ ഏറ്റവും വേഗേമേറിയ ഫിഫ്റ്റി കൂടിയായിരുന്നു ഇത്.

രോഹിത്തിന്റെ പ്രകടനത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടായിരുന്നു ഇഷാനും ആഞ്ഞടിച്ചത്. ഇതോടെ അദ്ദേഹത്തേക്കാള്‍ കുറഞ്ഞ ബോളില്‍ ഫിഫ്റ്റിയിലെത്താനും സാധിച്ചു. വെറും 33 ബോളുകള്‍ മാത്രമാണ് കന്നി ഫിഫ്റ്റിക്കായി ഇഷാനു വേണ്ടി വന്നത്.

ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രമെടുത്താല്‍ ഇതാദ്യമായിട്ടാണ് ഒരിന്നിങ്‌സില്‍ ഒരു ടീമിലെ രണ്ടു കളിക്കാര്‍ 35ലോ, അല്ലെങ്കില്‍ അതിലും താഴെയോ ബോളുകളില്‍ ഫിഫ്റ്റി പൂര്‍ത്തിയാക്കിയിരിക്കുന്നത്. മാത്രമല്ല ഒരേ ടെസ്റ്റില്‍ തന്നെ രണ്ടു കളിക്കാര്‍ 35ല്‍ താഴെ ബോളുകളില്‍ ഫിഫ്റ്റി കണ്ടെത്തിയതും ഇതാദ്യമായിട്ടാണ്.

വ്യക്തിഗത സ്‌കോര്‍ 46ല്‍ നില്‍ക്കെ സിക്‌സര്‍ പറത്തിയായിരുന്നു ഇഷാന്‍ തന്റെ ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്. പേസര്‍ കെമര്‍ റോച്ചിനെതിരേ ഒറ്റക്കൈ കൊണ്ടായിരുന്നു ബോളിനെ താരം സിക്‌സറിലെത്തിച്ചത്. നേരത്തേ റിഷഭ് പന്തില്‍ നിന്നും നിരവധി തവണ കണ്ടിട്ടുള്ള ഷോട്ടിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഈ ഷോട്ട്. ഇഷാന്റെ ഫിഫ്റ്റിക്കു പിന്നാലെ ഇന്ത്യ ഇന്നിങ്‌സും ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

ISHAN KISHAN

ഈ പരമ്പരയില്‍ ഗംഭീര ഫോമില്‍ കളിക്കുന്ന രോഹിത്താവട്ടെ തുടര്‍ച്ചയായി മൂന്നാമത്തെ ഇന്നിങ്‌സിലാണ് ഫിഫ്റ്റി പ്ലസ് സ്‌കോര്‍ ചെയ്തിരിക്കുന്നത്. ഡൊമിനിക്കയില്‍ ഇന്ത്യ ഇന്നിങ്‌സ് വിജയം കൊയ്ത ആദ്യ ടെസ്റ്റില്‍ ഹിറ്റ്മാന്‍ സെഞ്ച്വറി കുറിച്ചിരുന്നു. അന്നു 221 ബോളില്‍ 10 ഫോറും രണ്ടു സിക്‌സറുമടക്കം അദ്ദേഹം അടിച്ചെടുത്തത് 103 റണ്‍സായിരുന്നു.

രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിലും രോഹിത് സെഞ്ച്വറി കുറിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും 20 റണ്‍സകലെ കാലിടറുകയായിരുന്നു. 80 റണ്‍സാണ് അദ്ദേഹം നേടിയത്. 143 ബോളുകള്‍ നേരിട്ട രോഹിത്ത് ഒമ്പതു ഫോറും ഒരു സിക്‌സറുമടിച്ചു.

അതേസമയം, വിന്‍ഡീസിനു രണ്ടാം ടെസ്റ്റില്‍ 365 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ നല്‍കിയിരിക്കുന്നത്. നാലാംദിനത്തിലെ കളി അവസാനിപ്പിക്കുമ്പോള്‍ വിന്‍ഡീസ് രണ്ടു വിക്കറ്റിനു 76 റണ്‍സെന്ന നിലയിലായിരുന്നു.

എട്ടു വിക്കറ്റുകള്‍ കൈയിലിരിക്കെ വിന്‍ഡീസിന് അവസാനദിനം ജയിക്കാന്‍ 289 റണ്‍സ് കൂടി വേണം. നായകന്‍ ക്രെയ്ഗ് ബ്രാത്വെയ്റ്റിനെയും (28) കിര്‍ക്ക് മക്കെന്‍സിയെയും (9) അവര്‍ക്കു നഷ്ടമായിക്കഴിഞ്ഞു. രണ്ടു പേരെയും പുറത്താക്കിയത് ആര്‍ അശ്വിനായിരുന്നു.

Story first published: Monday, July 24, 2023, 17:28 [IST]
Other articles published on Jul 24, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+