Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: തുടരെ 30ാം ഇന്നിങ്‌സിലും അതേ നേട്ടം, രോഹിത്തിന് ലോക റെക്കോര്‍ഡ്! ചരിത്രത്തില്‍ ഇതാദ്യം

വെസ്റ്റ് ഇന്‍ഡീസുമായുള്ള രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ ലോക റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. തന്റെ കരിയര്‍ അവസാനിച്ചെന്നു സംശയിച്ചവര്‍ക്കു ഈ പരമ്പരയില്‍ ബാറ്റ് കൊണ്ട് മറുപടി നല്‍കിയ ഹിറ്റ്മാന്‍ തുടരെ മൂന്നാമിങ്‌സിലും കസറി. ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ സെഞ്ച്വറിയടിച്ച രോഹിത് രണ്ടാം ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ 80 റണ്‍സുമായും തിളങ്ങിയിരുന്നു. മൂന്നാമിന്നിങ്‌സില്‍ 57 റണ്‍സും അദ്ദേഹം സ്കോര്‍ ചെയ്തു.

റെഡ് ബോള്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ലോകത്തു മറ്റൊരു താരത്തിനും ഇതു വരെ സാധിച്ചിട്ടില്ലാത്ത റെക്കോര്‍ഡാണ് രോഹിത് സ്വന്തമാക്കിയിരിക്കുന്നത്. ടെസ്റ്റില്‍ തുടര്‍ച്ചയായി 30 ഇന്നിങ്‌സുകളില്‍ ഇരട്ടയക്ക സ്‌കോര്‍ നേടിയ ആദ്യ താരമെന്ന റെക്കോര്‍ഡിന് ഹിറ്റ്മാന്‍ അവകാശിയായി.

ROHIT SHARMA

ക്രിക്കറ്റിലെ ഏറ്റവും കടുപ്പമേറിയ ഫോര്‍മാറ്റില്‍ ഏതൊരു താരവും മോഹിക്കുന്ന റെക്കോര്‍ഡുകളിലൊന്നാണിത്. ഈ ഫോര്‍മാറ്റില്‍ രോഹിത്തിന്റെ സ്ഥിരത കൂടിയാണ് ഈ റെക്കോര്‍ഡ് അടിവരയിടുന്നത്. നേരത്തേ ടെസ്റ്റില്‍ തുടര്‍ച്ചയായി ഏറ്റവുമധികം ഇന്നിങ്‌സുകളില്‍ രണ്ടക്ക സ്‌കോര്‍ നേടിയ താരമെന്ന ലോക റെക്കോര്‍ഡ് ശ്രീലങ്കയുടെ മുന്‍ നായകനും ബാറ്റിങ് ഇതിഹാസവുമായ മഹേല ജയവര്‍ധനെയ്ക്കായിരുന്നു. തുടരെ 29 ഇന്നിങ്‌സുകളിലായിരുന്നു അദ്ദേഹം രണ്ടക്ക സ്‌കോറുകള്‍ നേടിയത്.

ഇപ്പോള്‍ അതു പഴങ്കഥയാക്കിയ രോഹിത് ലോക റെക്കോര്‍ഡ് തന്റെ പേരിലേക്കു മാറ്റുകയും ചെയ്തിരിക്കുകയാണ്. രോഹിത്, ജയവര്‍ധനെ എന്നിവര്‍ കഴിഞ്ഞാല്‍ ഈ ലിസ്റ്റിലെ മറ്റുള്ളവര്‍ ഇംഗ്ലണ്ടിന്റെ ലെന്‍ ഹട്ടന്‍ (തുടര്‍ച്ചയായി 25 ഇന്നിങ്‌സ്), വെസ്റ്റ് ഇന്‍ഡീസിന്റെ രോഹന്‍ കന്‍ഹായ് (25), സൗത്താഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ് (24) എന്നിവരാണ്.

രോഹിത്തിന്റെ അവസാനത്തെ 30 ടെസ്റ്റ് ഇന്നിങ്‌സുകളെടുക്കുകയാണെങ്കില്‍ ഇതില്‍ മൂന്നു സെഞ്ച്വറികളും അഞ്ചു ഫിഫ്റ്റികളുമുള്‍പ്പെടുന്നു. 12, 161, 26, 66, 25*, 49, 34, 30 36, 12*, 83, 21, 19, 59, 11, 127, 29, 15, 46, 120, 32, 31, 12, 12, 35, 15, 43, 103, 80, 57 എന്നിങ്ങനെയാണ് ഈ ഇന്നിങ്‌സുകളില്‍ അദ്ദേഹത്തിന്റെ സ്‌കോറുകള്‍.

വിന്‍ഡീസുമായി പോര്‍ട്ട് ഓഫ് സ്പിനെയിലെ ക്വീന്‍സ് പാര്‍ക്ക് ഓവലില്‍ പുരോഗമിക്കുന്ന രണ്ടാം ടെസ്റ്റിന്റെ രണ്ടാമിങ്‌സില്‍ വളരെ അഗ്രസീവ് ബാറ്റിങായിരുന്നു രോഹിത് കാഴ്ചവച്ചത്. ടി20 ഫോര്‍മാറ്റിന്റെ ശൈലിയില്‍ ബാറ്റ് വീശിയ രോഹിത് വെറും 44 ബോളിലാണ് അഞ്ചു ഫോറും മൂന്നു സിക്‌സറുമടക്കം 57 റണ്‍സ് സ്‌കോര്‍ ചെയ്തത്.

ROHIT SHARMA

ഇതിനിടെ രണ്ടു ക്യാച്ചുകള്‍ പാഴാക്കി വിന്‍ഡീസ് ഫീല്‍ഡര്‍മാരും അദ്ദേഹത്തെ സഹായിക്കുകയും ചെയ്തു. ടെസ്റ്റ് കരിയറില്‍ തന്റെ ഏറ്റവും വേഗമേറിയ ഫിഫ്റ്റി കൂടിയാണ് രോഹിത് കുറിച്ചത്. ഈ നേട്ടത്തിലെത്താന്‍ വെറും 35 ബോളുകള്‍ മാത്രമേ അദ്ദേഹത്തിനു വേണ്ടിവന്നുള്ളൂ.

ടെസ്റ്റ് ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ ഗംഭീര റെക്കോര്‍ഡാണ് രോഹിത്തിനുള്ളത്. ഇതുവരെ കളിച്ചിട്ടുള്ള ഏഴു ഇന്നിങ്‌സുകളില്‍ നിന്നും വിന്‍ഡീസിനെതിരേ 96.33 ശരാശരിയില്‍ അദ്ദേഹം വാരിക്കൂട്ടിയത് 578 റണ്‍സാണ്. മൂന്നു സെഞ്ച്വറികളും രണ്ടു ഫിഫ്റ്റികളുമടക്കമാണിത്. 177 (301 ബോള്‍), 111 (127), 9 (23), 41 (59), 103 (221), 80 (143), 57 (45) എന്നിങ്ങനെയായിരുന്നു ഹിറ്റ്മാന്‍ നേടിയ സ്‌കോറുകള്‍.

Story first published: Sunday, July 23, 2023, 23:26 [IST]
Other articles published on Jul 23, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+