Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: കോലിയെ റണ്ണൗട്ടാക്കി ജഡ്ഡു, ഇനി യുവിക്കൊപ്പം; കൂടുതല്‍ തവണ 'ചതിച്ചത്' രോഹിത്!

വെസ്റ്റ് ഇന്‍ഡീസുമായുള്ള രണ്ടാം ക്രിക്കറ്റില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി ഇന്ത്യന്‍ ബാറ്റിങിന്റെ നെടുംതൂണായി മാറിയിരിക്കുകയാണ് മുന്‍ നായകനും ഇതിഹാസ ബാറ്ററുമായ വിരാട് കോലി. കരിയറിലെ 500ാമത് അന്താരാഷ്ട്ര മല്‍സരം കിടിലന്‍ സെഞ്ച്വറിയുമായി അദ്ദേഹം ആഘോഷിക്കുകയായിരുന്നു. ടെസ്റ്റിലെ 29ാമത്തെയും അന്താരാഷ്ട്ര കരിയറിലെ 76ാമത്തെയും സെഞ്ച്വറി കൂടിയാണ് കോലി കുറിച്ചത്. 121 റണ്‍സ് നേടിയ അദ്ദേഹം റണ്ണൗട്ടായി ക്രീസ് വിടുകയായിരുന്നു. 206 ബോളുകള്‍ നേരിട്ട കോലിയുടെ ഇന്നിങ്‌സില്‍ 11 ഫോറുകളുണ്ടായിരുന്നു.

അഞ്ചാം വിക്കറ്റില്‍ രവീന്ദ്ര ജഡേജയ്‌ക്കൊപ്പം സെഞ്ച്വറി കൂട്ടുകെട്ടുമായി ടീമിനെ ഉജ്ജ്വലമായി മുന്നോട്ടു നയിക്കവെയാണ് അദ്ദേഹത്തിന്റെ പുറത്താവല്‍. 159 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തത്. നാലിന് 182 റണ്‍സെന്ന നിലയില്‍ ഒരുമിച്ച കോലിയും ജഡേജയും 341ല്‍ വച്ചാണ് വേര്‍പിരിഞ്ഞത്. മികച്ച രീതിയില്‍ ബാറ്റ് ചെയ്തു കൊണ്ടിരുന്ന കോലി 150 പ്ലസ് നേടുമെന്നു ഉറപ്പിച്ചിരിക്കെയായിരുന്നു അപ്രതീക്ഷിത റണ്ണൗട്ട്.

VIRAT KOHLI

സ്പിന്നര്‍ ജോമല്‍ വറിക്കെന്‍ എറിഞ്ഞ 99ാം ഓവറിലെ രണ്ടാമത്തെ ബോള്‍ സ്‌ക്വയര്‍ ലെഗിലേക്കു കളിച്ച ശേഷം കോലി അനാവശ്യ സിംഗിളിനു ശ്രമിക്കുകയായിരുന്നു. ജഡ്ഡു ഇതിനോടു പ്രതികരിക്കുകയും ചെയ്തു. പക്ഷെ കോലി ക്രീസിലെത്തും മുമ്പ് അല്‍സാറി ജോസഫിന്റെ നേരിട്ടുള്ള ത്രോ സ്റ്റംപുകളില്‍ പതിക്കുകയായിരുന്നു. യഥാര്‍ഥത്തില്‍ റണ്‍സ് ലഭിക്കാവുന്ന സിംഗിളായിരുന്നില്ല അത്. അതിനാല്‍ തന്നെ കടുത്ത നിരാശയിലും രോഷത്തോടെയുമായിരുന്നു കോലി ക്രീസ് വിട്ടത്.

ഈ കളിയില്‍ കോലിക്കൊപ്പം റണ്ണൗട്ടില്‍ പങ്കാളിയായതോടെ ജഡേജ ഒരു മോശം റെക്കോര്‍ഡിന്റെ ലിസ്റ്റില്‍ രണ്ടാംസ്ഥാനത്തും എത്തിയിരിക്കുകയാണ്. കോലി റണ്ണൗട്ടായപ്പോള്‍ ഏറ്റവുമധികം തവണ നോണ്‍ സ്‌ട്രൈക്കറായിരുന്ന രണ്ടാമത്ത താരമായാണ് ജഡ്ഡു മാറിയത്.

ഇതു രണ്ടാം തവണയാണ് അദ്ദേഹം കോലിയുടെ റണ്ണൗട്ടിനു വഴിയൊരുക്കിയത്. നേരത്തേ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്, നിലവില്‍ ടീമിന്റെ ഭാഗമായ അജിങ്ക്യ രഹാനെ എന്നിവരും കോലിയെ രണ്ടു തവണ വീതം റണ്ണൗട്ടാക്കിയിരുന്നു.

ഈ ലിസ്റ്റില്‍ തലപ്പത്ത് നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ്. കോലി റണ്ണൗട്ടായപ്പോള്‍ ആറു തവണ അദ്ദേഹം നോണ്‍ സ്‌ട്രൈക്കറായിരുന്നു. ലിസ്റ്റിലെ മറ്റുള്ളവര്‍ ഭുവനേശ്വര്‍ കുമാര്‍, ഗൗതം ഗംഭീര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഇഷാന്ത് ശര്‍മ, എംഎസ് ധോണി, അമ്പാട്ടി റായുഡു, കെഎല്‍ രാഹുല്‍, മനീഷ് പാണ്ഡെ, ദിനേശ് കാര്‍ത്തിക് എന്നിവരാണ്. ഇവരെല്ലാം ഓരോ തവണ കോലി പുറത്തായി മടങ്ങവെ നോണ്‍ സ്‌ട്രൈക്കറായിട്ടുണ്ട്.

അതേസമയം, വിന്‍ഡീസിനെതിരേ ക്വീന്‍സ് പാര്‍ക്ക് ഓവലില്‍ പുരോഗമിക്കുന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കാണ് മേല്‍ക്കൈ. ഒന്നാമിന്നിങ്‌സില്‍ 438 റണ്‍സെന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്തി ഇന്ത്യ പുറത്താവുകയായിരുന്നു. കോലിയുടെ സെഞ്ച്വറി കൂടാതെ നാലു പേര്‍ ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ നേടി.

രോഹിത് (80), ജഡേജ (61), യശസ്വി ജയ്‌സ്വാള്‍ (57), ആര്‍ അശ്വിന്‍ (56) എന്നിവരാണ് തിളങ്ങിയ മറ്റുള്ളവര്‍. മറുപടിയില്‍ വിന്‍ഡീസ് രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റിനു 86 റണ്‍സെടുത്തു. ഇന്ത്യക്കൊപ്പമെത്താന്‍ അവര്‍ക്കു 352 റണ്‍സ് കൂടി വേണം.

Story first published: Saturday, July 22, 2023, 8:58 [IST]
Other articles published on Jul 22, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+