For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: ദ്രാവിഡ് സ്ലോ, ടി20 കോച്ചാവാന്‍ അര്‍ഹതയില്ല! നെഹ്‌റയെ വിളിക്കൂയെന്ന് മുന്‍ പാക് താരം

ടി20 ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ടീമിന്റെ പ്രകടനം മെച്ചപ്പെടണമെങ്കില്‍ മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡിനെ പുറത്താക്കണമെന്നു ആവശ്യപ്പെട്ടിരിക്കുകയാണ് പാകിസ്താന്റെ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇന്ത്യന്‍ ടീം ടി20യില്‍ പരമ്പര കൈവിടുമെന്ന ആശങ്കയില്‍ നില്‍ക്കവെയാണ് കനേരിയ തുറന്നടിച്ചിരിക്കുന്നത്. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയിലെ ആദ്യത്തെ രണ്ടു കളിയും തോറ്റ ഇന്ത്യ 0-2ന് പിന്നിലാണ്.

കോച്ചെന്ന നിലയില്‍ ടി20 ഫോര്‍മാറ്റ് ദ്രാവിഡിന് ഒട്ടും യോജിക്കുന്നില്ലെന്നും കുറേക്കൂടി തീവ്രതയോടെ, ലക്ഷ്യബോധത്തോടെ കാര്യങ്ങളെ സമീപിച്ചാല്‍ മാത്രമേ ടി20യില്‍ ജയം കൈവരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും കനേരിയ ചൂണ്ടിക്കാട്ടി. ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള ടി20 പരമ്പരയെക്കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ വിശകലനം നടത്തുകയായിരുന്നു അദ്ദേഹം.

RAHUL DRAVID

ഇപ്പോഴത്തെ ഇന്ത്യന്‍ ടീം എന്തുകൊണ്ടാണ് ടി20യില്‍ മതിയായ ലക്ഷ്യബോധം കാണിക്കാത്തത്? ആശിഷ് നെഹ്‌റയുടെ സാന്നിധ്യം കാരണം ഗുജറാത്ത് ടൈറ്റന്‍സ് ടീമിനോടൊപ്പം ഒരുപാട് നേട്ടങ്ങള്‍ കൈവരിക്കാന്‍ ഹാര്‍ദിക് പാണ്ഡ്യക്കായിട്ടുണ്ട്. ടി20യില്‍ ഇന്ത്യന്‍ ടീം കൂടുതല്‍ ലക്ഷ്യത്തോടെ കളിക്കേണ്ടത് ആവശ്യമാണ്, അതില്‍ കോച്ച് വലിയ പങ്കു വഹിക്കുകയും ചെയ്യുന്നു.

രാഹുല്‍ ദ്രാവിഡ് ഒരു ലോകോത്തര താരമാണ്. അതില്‍ സംശയമൊന്നുമില്ല. പക്ഷെ ടി20യില്‍ കോച്ചായിരിക്കാന്‍ അദ്ദേഹത്തിനു അര്‍ഹതയില്ല. ദ്രാവിഡ് വളരെ സ്ലോയാണ്. മറുഭാഗത്ത് ആശിഷ് നെഹ്‌റ നിരന്തരമായി എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കുന്നതും ഫീല്‍ഡിലേക്കു സന്ദേശം നല്‍കിക്കൊണ്ടിരിക്കുന്നതും നിങ്ങള്‍ക്കു കാണാം. നെഹ്‌റയ്ക്കു ഇന്ത്യന്‍ ടി20 കോച്ചായി അവസരം ലഭിക്കണമെന്നാണ് താന്‍ കരുതുന്നതെന്നും കനേരിയ വ്യക്തമാക്കി.

വെസ്റ്റ് ഇന്‍ഡീസുമായുള്ള കഴിഞ്ഞ രണ്ടു ടി20കളിലും പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചിട്ടും അതു നഷ്ടപ്പെടുത്തിയ മലയാളി താരം സഞ്ജു സാംസണിനെ കനേരിയ വിമര്‍ശിക്കുകയും ചെയ്തു. ആദ്യ മല്‍സരത്തില്‍ 12 ബോളില്‍ 12 റണ്‍സെടുത്ത സഞ്ജു റണ്ണൗട്ടാവുകയായിരുന്നു. രണ്ടാം ടി20യില്‍ ക്രീസിനു പുറത്തേക്കിറങ്ങി ഷോട്ടിനു ശ്രമിച്ച അദ്ദേഹത്തെ വിക്കറ്റ് കീപ്പര്‍ സ്റ്റംപ് ചെയ്യുകയുമായിരുന്നു. ഏഴു റണ്‍സാണ് സഞ്ജുവിനു നേടാനായത്.

HARDIK NEHRA

മറ്റു താരങ്ങള്‍ക്കു അവസരം നല്‍കുന്നതിനു വേണ്ടിയാണ് രോഹിത് ശര്‍മയ്ക്കും വിരാട് കോലിക്കും ടി20 പരമ്പരയില്‍ ഇന്ത്യ വിശ്രമം നല്‍കിയത്. ചില താരങ്ങള്‍ക്കു ടീമില്‍ മതിയായ അവസരങ്ങള്‍ നല്‍കുന്നില്ലെന്നു നേരത്തേ പലരും പരാതിപ്പെടുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഇന്ത്യ അവരെയെല്ലാം കളിപ്പിച്ചിരിക്കുകയാണ്.

നിങ്ങള്‍ ഇനി എപ്പോഴാണ് റണ്‍സ് നേടാന്‍ പോവുന്നത് സഞ്ജു സാംസണ്‍? മതിയായ അവസരങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചുകഴിഞ്ഞു. സഞ്ജുവിനെ പിന്തുണച്ചവരുടെ കൂട്ടത്തില്‍ നേരത്തേ ഞാനുമുണ്ടായിരുന്നു. അദ്ദേഹത്തിനു സ്ഥിരമായി അവസരങ്ങള്‍ നല്‍കണമെന്നും ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഭൂരിഭാഗം അവസരങ്ങളും പ്രയോജനപ്പെടുത്താന്‍ സഞ്ജുവിനായിട്ടില്ലെന്നും കനേരിയ വിലയിരുത്തി.

നേരത്തേ സമാപിച്ച വെസ്റ്റ് ഇന്‍ഡീസുമായുള്ള ഏകദിന പരമ്പരയിലെ നിര്‍ണായകമായ മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ സഞ്ജു ഫിഫ്റ്റിയോടെ തിളങ്ങിയിരുന്നു. 30 ബോളില്‍ ഫിഫ്റ്റിയടിച്ച അദ്ദേഹം ഏകദിന കരിയറിലെ വേഗമേറിയ ഫിഫ്റ്റി കൂടിയായിരുന്നു നേടിയത്. 51 റണ്‍സ് നേടി സഞ്ജു അന്നു പുറത്താവുകയായിരുന്നു.

പക്ഷെ ടി20യില്‍ ഇനിയും തന്റെ പ്രതിഭ പുറത്തെടുക്കാന്‍ സാധിക്കാതെ അദ്ദേഹം പതറുകയാണ്. ഇന്ത്യക്കു ജീവന്‍മരണ പോരാട്ടമായ മൂന്നാം ടി20യിലും സഞ്ജു സ്ഥാനം നിലനിര്‍ത്തിയേക്കുമെന്നാണ് സൂചന. ഇതിലും ഫ്‌ളോപ്പായാല്‍ ശേഷിച്ച രണ്ടു കളിയിലും അദ്ദേഹത്തിനു പുറത്തിരിക്കേണ്ടി വന്നേക്കും.

Story first published: Tuesday, August 8, 2023, 13:57 [IST]
Other articles published on Aug 8, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+