For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: 2022ലെ രണ്ടാം ഡെക്ക്, കോലിയെ രക്ഷിക്കാന്‍ ഒരാള്‍ക്കേ കഴിയൂ!- ഉപദേശിച്ച് ഗവാസ്‌കര്‍

മുന്‍ നായകന്‍ മോശം പ്രകടനം തുടരുകയാണ്

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിയുടെ കഷ്ടകാലം തുടുരകയാണ്. സെഞ്ച്വറിക്കായുള്ള രണ്ടു വര്‍ഷത്തിലേറെയായി നീളുന്ന കാത്തിരിപ്പ് അദ്ദേഹം വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നതെങ്കിലും അതു സംഭവിച്ചില്ല. ഒരു ഫിഫ്റ്റി പോലുമില്ലാതെ കോലിക്കു പരമ്പര പൂര്‍ത്തിയാക്കേണ്ടി വന്നിരിക്കുകയാണ്.

1

മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ ഡെക്കായാണ് കോലിക്കു ക്രീസ് വിടേണ്ടിവന്നത്. 8, 18, 0 എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ സ്‌കോറുകള്‍. മൂന്നാമത്തെ കളിയില്‍ അക്കൗണ്ട് തുറക്കാനാവാതെ മടങ്ങേണ്ടി വന്നതോടെ കോലിയോടു ഒരു അഭ്യര്‍ഥന നടത്തിയിക്കുകയാണ് മുന്‍ ബാറ്റിങ് ഇതിഹാസവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍.

2

ഈ വര്‍ഷം ഇതു രണ്ടാമത്തെ കളിയിലാണ് വിരാട് കോലിക്കു പൂജ്യത്തിനു ക്രീസ് വിടേണ്ടി വന്നത്. നിര്‍ഭാഗ്യകരമായ പുറത്താവലിനു ശേഷമാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ കമന്ററിയില്‍ സുനിവല്‍ ഗവാസ്‌കര്‍ അദ്ദേഹത്തോടു ഒരു അഭ്യര്‍ഥന നടത്തിയത്.
സച്ചിന്‍ ടെണ്ടുല്‍ക്കറെ സമീപിക്കണമെന്നാണ് ഞാന്‍ വിരാട് കോലിയോടു ആവശ്യപ്പെടുന്നത്. മാത്രമല്ല ക്ഷമയോടെ ഇരിക്കാനും ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. നിങ്ങളുടെ മികവ് എല്ലായ്‌പ്പോഴും അങ്ങനെ തന്നെയുണ്ട്. കാലുകള്‍ നന്നായി മൂവ് ചെയ്യുന്നുണ്ട്, ഷോട്ട് കളിക്കുമ്പോള്‍ തലയുടെ പൊസിഷനിലും കുഴപ്പമൊന്നുമില്ല.

3

വിരാടിന്റെ ബാറ്റിങ് ടെക്‌നിക്കില്‍ ഒരു പ്രശ്‌നവും കാണുന്നില്ല. ഇതു ഭാഗ്യത്തിന്റെ പ്രശ്‌നമാണ്. മറ്റൊരു നിര്‍ഭാഗ്യകരമായ പുറത്താവായിരുന്നു ഈ കളിയിലേത്. പുറത്താവുന്നതില്‍ മാത്രമേ അദ്ദേഹം പിഴവ് വരുത്തുന്നുള്ളൂ. ചില സമയങ്ങൡ ഭാഗ്യം കൂടിയുണ്ടെങ്കില്‍ മാത്രമേ ബാറ്റിങില്‍ തിളങ്ങാന്‍ സാധിക്കുകയുള്ളൂവെന്നും ഗവാസ്‌കര്‍ നിരീക്ഷിച്ചു.

4

2020നു ശേഷമുള്ള കണക്കുകള്‍ നോക്കിയാല്‍ വിരാട് കോലിയുടെ കോലിയുടെ കരിയര്‍ ഗ്രാഫില്‍ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നതെന്നു കാണാം. ഓരോ വര്‍ഷവും അദ്ദേഹത്തിന്റെ കരിയര്‍ ഗ്രാഫ്
താഴേയ്ക്കു തന്നെയാണ്. 2020ല്‍ ഒമ്പതു ഏകദിന മല്‍സരങ്ങളില്‍ നിന്നും അഞ്ചു ഫിഫ്റ്റികളടക്കം 47.88 ശരാശരിയില്‍ 431 റണ്‍സാണ് കോലി സ്‌കോര്‍ ചെയ്തത്. ഉയര്‍ന്ന സ്‌കോര്‍ 89 റണ്‍സായിരുന്നു.

5

എന്നാല്‍ കഴിഞ്ഞ വര്‍ഷം മൂന്ന് മല്‍സരങ്ങളിലാണ് വിരാട് കോലി കളിച്ചത്. ഇതില്‍ നിന്നും 43 ശരാശരിയില്‍ സ്‌കോര്‍ ചെയ്തത് 129 റണ്‍സാണ്. രണ്ടു ഫിഫ്റ്റികളുള്‍പ്പെടെയായിരുന്നു ഇത്. ഉയര്‍ന്ന സ്‌കോര്‍ 66 റണ്‍സായിരുന്നു. ഈ വര്‍ഷമാവട്ടെ അഞ്ചു ആറു മല്‍സങ്ങളിലാണ് കോലി ഇതുവരെ കളിച്ചത്. ഇവയില്‍ നിന്നും വെറും 142 റണ്‍സ് മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂ. കഴിഞ്ഞ സൗത്താഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയില്‍ നേടിയ 65 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

6

അതേസമയം, വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ തുടക്കത്തിലെ തകര്‍ച്ചയ്ക്കു ശേഷം ഇന്ത്യ മല്‍സരത്തിലേക്കു തിരിച്ചുവന്നിരിക്കുകയാണ്. 36 ഓവറുകള്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ അഞ്ചു വിക്കറ്റിന് 184 റണ്‍സെടുത്തിട്ടുണ്ട്. ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിവരുടെ ഫിഫ്റ്റികളാണ് ഇന്ത്യയെ രക്ഷിച്ചത്. റിഷഭ് 56 റണ്‍സെടുത്ത് പുറത്തായി. ശ്രേയസ് 78 റണ്‍സുമായി ക്രീസിലുണ്ട്.
ഇന്ത്യ രണ്ടിന് 16 റണ്‍സെന്ന നിലയിലും മൂന്നിന് 42 റണ്‍സെന്ന നിലയിലും തുടക്കത്തില്‍ പതറിയിരുന്നു. എന്നാല്‍ നാലാം വിക്കറ്റില്‍ ശ്രേയസ്- റിഷഭ് സഖ്യം ചേര്‍ന്നെടുത്ത 110 റണ്‍സ് ഇന്ത്യയെ ഭദ്രമായ നിലയിലെത്തിക്കുകയായിരുന്നു.

പ്ലെയിങ് ഇലവന്‍

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ദീപക് ചാഹര്‍, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ.

വെസ്റ്റ് ഇന്‍ഡീസ്- ഷെയ് ഹോപ്പ് (വിക്കറ്റ് കീപ്പര്‍), ബ്രെന്‍ഡന്‍ കിങ്, ഡാരെന്‍ ബ്രാവോ, ഷമാറ ബ്രൂക്ക്‌സ്, നിക്കോളാസ് പൂരന്‍, കരെണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), ജാസണ്‍ ഹോള്‍ഡര്‍, ഫാബിയന്‍ അലെന്‍, ഹെയ്ഡന്‍ വാല്‍ഷ്, അല്‍സാറി ജോസഫ്, കെമര്‍ റോച്ച്.

Story first published: Friday, February 11, 2022, 16:33 [IST]
Other articles published on Feb 11, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+