Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: 10ല്‍ 10ല്‍ ഒരാള്‍ക്കു മാത്രം!! 4 പേര്‍ക്ക് 6 ല്‍ താഴെ; ഇന്ത്യന്‍ താരങ്ങളുടെ റേറ്റിങ്

വെസ്റ്റ് ഇന്‍ഡീസുമായുള്ള ടെസ്റ്റ് പരമ്പര പ്രതീക്ഷിച്ചതു പോലെ ഇന്ത്യ 2-0നു തൂത്തുവാരിയിരിക്കുകയാണ്. രണ്ടാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ അല്‍പ്പം ബുദ്ധിമുട്ടിയതൊഴിച്ചാല്‍ ബാക്കിയെല്ലാം ഇന്ത്യക്കു വളരെ സിംപിളായിരുന്നു. പുതിയ നായകന്‍ ശുഭ്മന്‍ ഗില്ലിനു കീഴില്‍ ഇന്ത്യയുടെ കന്നി ടെസ്റ്റ് പരമ്പര നേട്ടം കൂടിയാണിത്.

അഹമ്മദാബാദിലെ ആദ്യ ടെസ്റ്റില്‍ വെറും മൂന്നു ദിവസം കൊണ്ടാണ് ഇന്ത്യ ജയിച്ചുകയറിയത്. ഇന്നിങ്‌സിനും 140 റണ്‍സിനും എതിരാളികളെ ഇന്ത്യ മുക്കുകയായിരുന്നു. അവസാന ദിനത്തിലേക്കു കടന്ന രണ്ടാമങ്കത്തില്‍ ഏഴു വിക്കറ്റിന്റെ വിജയവുമാണ് ഇന്ത്യ ആഘോഷിച്ചത്.

indian team

പരമ്പരയിലെ രണ്ടു ടെസ്റ്റുകളിലും ഇന്ത്യ ഒരേ ഇലവനെയാണ് പരീക്ഷിച്ചത്.
അക്ഷര്‍ പട്ടേല്‍, ദേവ്ദത്ത് പടിക്കല്‍, നാരായന്‍ ജഗദീശന്‍, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ക്കു ഒരു അവസരം പോലും ലഭിച്ചതുമില്ല. രണ്ടു ടെസ്റ്റുകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു റേറ്റിങ് നല്‍കിയാല്‍ ഓരോരുത്തര്‍ക്കും എത്ര വീതമായിരിക്കും ലഭിക്കുകയെന്നു നോക്കാം.

തലപ്പത്ത് ജഡ്ഡു

വെസ്റ്റ് ഇന്‍ഡീസുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവുമുയര്‍ന്ന റേറ്റിങുള്ളത് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കാണ്. ബാറ്റിങിലും ബൗളിങിലും ഒരുപോലെ മിന്നിച്ച അദ്ദേത്തിന്റെ റേറ്റിങ് 10ല്‍ പത്താണ്.

അഹമ്മദാബാദിലെ ആദ്യ ടെസ്റ്റിലെ ഒന്നാാമിന്നിങ്‌സില്‍ മാത്രമേ ജഡ്ഡുവിനു ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചുളളൂ. അതില്‍ സെഞ്ച്വറിയും കുറിച്ചു. ബൗളിങിലാവട്ടെ ആദ്യ ടെസ്റ്റിലെ നാലു വിക്കറ്റ് നേട്ടമുള്‍പ്പെടെ എട്ടു വിക്കറ്റും പരമ്പരയില്‍ നേടി.

അഞ്ചു പേര്‍ ഒപ്പത്തിനൊപ്പം

ഇന്ത്യന്‍ താരങ്ങളില്‍ അഞ്ചു പേര്‍ റേറ്റിങില്‍ ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്. 10ല്‍ ഒമ്പതു വീതമാണ് അഞ്ചു കളിക്കാര്‍ക്കു ലഭിച്ചിരിക്കുന്നത്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍, ഓപ്പണര്‍ കെഎല്‍ രാഹുല്‍, വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേല്‍, സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ്, പേസര്‍ മുഹമ്മദ് സിറാജ് എന്നിവരാണിത്.

ഇവരെല്ലാം ഒരുപോലെ മികച്ച പ്രകടനമാണ് പരമ്പരയില്‍ താഴ്ചവച്ചത്. ഒരില്‍ക്കൂടി ക്യാപ്റ്റന്റെ കളി കെട്ടഴിച്ച ഗില്‍ മൂന്നിങ്‌സുകളിലായി ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കം 192 റണ്‍സ് സ്‌കോര്‍ ചെയ്തു. 92 ആണ് ശരാശരി.

ഓപ്പണിങില്‍ രാഹുല്‍ വീണ്ടും ടീം ഇന്ത്യയുടെ വിശ്വാസം കാത്തു. 96 ശരാശരിയില്‍ മൂന്നിന്നിങ്‌സുകളിലെ സമ്പാദ്യം 198 റണ്‍സാണ്. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയും ഇതിലുള്‍പ്പെടും.

റിഷഭ് പന്തിന്റെ അഭാവത്തില്‍ ഫസ്റ്റ് ചോയ്‌സ് കീപ്പറായ ജുറേല്‍ ഇതു ശരിക്കും മുതലാക്കിയെന്നു തന്നെ പറയാം. ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ കന്നി സെഞ്ച്വറി കുറിക്കാന്‍ അദ്ദേഹത്തിനായിരുന്നു. 125 റണ്‍സുമായി താരം ടീമിന്റെ ടോപ്‌സ്‌കോററായി മാറി. രണ്ടിന്നിങ്‌സുകളിലായി 169 റണ്‍സാണ് ജുറേലിന്റെ സമ്പാദ്യം.

ബൗളിങില്‍ ഏറ്റവും മികച്ചുനിന്ന രണ്ടു പേരാണ് കുല്‍ദീപും സിറാജും. ഇംഗ്ലണ്ടിലെ തൊട്ടുമുമ്പത്തെ അഞ്ചു ടെസ്റ്റുകളിലും പുറത്തിരിക്കേണ്ടി വന്നതിന്റെ ക്ഷീണം കുല്‍ദീപ് ഇത്തവണ തീര്‍ത്തു.

ഒരു അഞ്ചു വിക്കറ്റ് നേട്ടമടക്കം 12 വിക്കറ്റുകളാണ് അദ്ദേഹം പോക്കറ്റിലാക്കിയത്. സിറാജാവട്ടെ രണ്ടു ടെസ്റ്റുകളില്‍ പുഴുതത് പത്തു വിക്കറ്റുകളാണ്. ആദ്യ ടെസ്റ്റില്‍ ഒന്നാമന്നിങ്‌സിലെ നാലു വിക്കറ്റടക്കം ഏഴു വിക്കറ്റപം താരം പോക്കറ്റിലാക്കി.

ഇവര്‍ ഫ്‌ളോപ്പുകള്‍

ടെസ്റ്റ് പരമ്പരയിലെ ഇന്ത്യന്‍ ഫ്‌ളോപ്പുകള്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ (10ല്‍ 5), ഇടംകൈയന്‍ ബാറ്റര്‍ സായ് സുദര്‍ശന്‍ (5), ഓള്‍റൗണ്ടര്‍മാരായ വാഷിങ്ടണ്‍ സുന്ദര്‍ (4), നിതീഷ് കുമാര്‍ റെഡ്ഡി (3) എന്നിവരാണ്.

ബുംറയെ സംബന്ധിച്ച് അദ്ദേഹത്തിന്റെ ഏറ്റവും മോശം പരമ്പരകളിലൊന്നാണിത്. വെറും ഏഴു വിക്കറ്റുകളാണ് രണ്ടു ടെസ്റ്റുകളിലായി ബുംറയ്ക്കു ലഭിച്ചത്. ഇതില്‍ മുന്‍നിര ബാറ്ററെ പുറത്താക്കാനായത് ഒരു തവണ മാത്രം.

സായിക്കു മൂന്നിങ്‌സികളില്‍ നിന്നും നേടാനായത് 44.33 ശരാശരിയില്‍ 133 റണ്‍സാണ്. രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിലെ 87 മാറ്റിനിര്‍ത്തിയാല്‍ ബാ്ക്കിയുള്ള രണ്ടിന്നിങ്‌സുകളിലും കാര്യമായി തിളങ്ങിയില്ല. വാഷിങ്ടണിനു ഒരിന്നിങ്‌സില്‍ മാത്രമേ ബാറ്റിങ് ലഭിച്ചുള്ളൂ. നേടിത് പുറത്താവാതെ ഒമ്പതു റണ്‍സ്. ബൗളിങില്‍ ആറു വിക്കറ്റുകളും നേടി.

നിതീഷിനു പരമ്പരയില്‍ കാര്യമായൊന്നും ചെയ്യാനില്ലായിരുന്നു. ഒരിന്നിങ്‌സില്‍ മാത്രം ബാറ്റ് ചെയ്ത അദ്ദേഹം 43 റണ്‍സ് സ്‌കോര്‍ ചെയ്തു. ബൗളിങിലാവട്ടെ ആദ്യ ഇന്നിങ്‌സില്‍ വെറും നാലോവര്‍ മാത്രമാണ് ലഭിച്ചത്.

Story first published: Wednesday, October 15, 2025, 7:12 [IST]
Other articles published on Oct 15, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+