Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ഇനിയും സഞ്ജുവിനെ ടി20 കളിപ്പിക്കരുത്, അഹങ്കാരം കാട്ടുന്നു! രൂക്ഷ വിമര്‍ശനം

ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടി20യിലും ഇന്ത്യ നാണംകെട്ടിരിക്കുകയാണ്. രണ്ട് വിക്കറ്റിനാണ് ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസിനോട് ഇന്ത്യ മുട്ടുമടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ വിന്‍ഡീസ് 7 പന്തും രണ്ട് വിക്കറ്റും ബാക്കിയാക്കി വിജയ ലക്ഷ്യം മറികടക്കുകയായിരുന്നു. രണ്ടാം മത്സരത്തിലും മോശം ബാറ്റിങ് പ്രകടനമാണ് ഇന്ത്യയെ തളര്‍ത്തിയത്.

ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ് നിര ഉത്തരവാദിത്തം കാട്ടിയില്ല. മത്സരത്തില്‍ സഞ്ജു സാംസണില്‍ ആരാധകര്‍ വലിയ പ്രതീക്ഷ വെച്ചിരുന്നു. ആദ്യ മത്സരത്തില്‍ ഫിനിഷര്‍ റോളില്‍ ഇറങ്ങിയപ്പോള്‍ സഞ്ജുവിന് തിളങ്ങാനായിരുന്നില്ല. അതുകൊണ്ടുതന്നെ രണ്ടാം ടി20യില്‍ ഹാര്‍ദിക് പാണ്ഡ്യ പിന്നോട്ടിറങ്ങി സഞ്ജുവിന് അഞ്ചാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങാന്‍ അവസരം നല്‍കി. എന്നാല്‍ 7 പന്ത് നേരിട്ട് 7 റണ്‍സുമായി താരം പുറത്തായി.

അക്കീല്‍ ഹൊസീനെ ക്രീസില്‍ നിന്ന് കയറി കളിച്ച സഞ്ജുവിനെ നിക്കോളാസ് പുരാന്‍ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. നിര്‍ണ്ണായക സമയത്ത് കൂട്ടുകെട്ട് സൃഷ്ടിക്കാനോ നിലയുറപ്പിച്ച് കളിക്കാനോ ശ്രമിക്കാതെ സഞ്ജു വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായി കസറുന്ന സഞ്ജുവിന് ഈ മികവ് ഇന്ത്യന്‍ ടീമിനൊപ്പം കാട്ടാനാവുന്നില്ല. വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായാണ് അടുത്ത ടി20 ലോകകപ്പ് നടക്കാന്‍ പോകുന്നത്.

സഞ്ജുവിന് കരുത്തുകാട്ടി ടീമില്‍ ഇടം നേടാനുള്ള സുവര്‍ണ്ണാവസരമായിരുന്നു മുന്നിലുണ്ടായിരുന്നത്. എന്നാല്‍ അവസരം മുതലാക്കാതെ സഞ്ജു തുടര്‍ച്ചയായ രണ്ട് മത്സരത്തിലും നിരാശപ്പെടുത്തിയിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ 12 പന്തില്‍ 12 റണ്‍സെടുത്ത സഞ്ജു റണ്ണൗട്ടായാണ് മടങ്ങിയത്. ഇപ്പോഴിതാ സഞ്ജുവിന്റെ മോശം ഫോമില്‍ അദ്ദേഹത്തിനെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുകയാണ് ആരാധകര്‍. സഞ്ജുവിന് ഉത്തരവാദിത്തം ഇല്ലെന്നും ടി20 ടീമില്‍ വേണ്ടെന്നുമാണ് ആരാധകര്‍ പറയുന്നത്.

sanju samson

സഞ്ജുവിനായി മെഴുകുതിരി കത്തിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതുമെല്ലാം വെറുതെയാണെന്നും ആരാധകരോട് നന്ദി കാട്ടാത്തവനാണ് സഞ്ജുവെന്നുമാണ് ആരാധകര്‍ പറയുന്നത്. സാഹചര്യത്തിനനുസരിച്ച് കളിക്കാന്‍ സഞ്ജുവിന് അറിയില്ല. അവസരങ്ങള്‍ മുതലാക്കാന്‍ അവനാകുന്നില്ലെന്നും ടി20 ടീമില്‍ നിന്ന് പുറത്താക്കുന്നതാണ് നല്ലതെന്നുമാണ് ആരാധകര്‍ പറയുന്നത്. സഞ്ജുവിനെ പുറത്തിരുത്തുന്ന സെലക്ടര്‍മാരാണ് ശരിയെന്ന് പ്രകടനം കൊണ്ട് അവന്‍ തെളിയിക്കുകയാണ്.

സഞ്ജുവിന് അവസരം നല്‍കുന്നില്ലെന്ന് പറഞ്ഞ് വിമര്‍ശിക്കുന്നവരെല്ലാം ഇപ്പോള്‍ വായടക്കേണ്ടി വന്നിരിക്കുകയാണ്. ഇതുകൊണ്ടാണ് സഞ്ജുവിനെക്കാളും കൂടുതല്‍ ഇഷാന്‍ കിഷന് അവസരം ലഭിക്കുന്നതെന്നും തിളങ്ങാന്‍ ലഭിക്കുന്ന അവസരങ്ങളില്‍ സ്വന്തം കഴിവുകേടുകൊണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തുന്നത് ന്യായീകരിക്കാനാവുന്നതല്ലെന്നും ആരാധകര്‍ പറയുന്നു.

ഉത്തരവാദിത്തമില്ല, ലക്ഷ്യ ബോധമില്ല, പിച്ചിനെക്കുറിച്ച് പഠിക്കാന്‍ തയ്യാറല്ല, മികച്ച പ്രകടനങ്ങളില്ല, ടീമില്‍ ഇംപാക്ട് സൃഷ്ടിക്കുന്നില്ല, പിന്നെ എന്തിനാണ് സഞ്ജുവിനെ ഇന്ത്യ കളിപ്പിക്കുന്നത്?. പിആര്‍വര്‍ക്കിലൂടെ ആരാധക രോഷം ഉയര്‍ത്തിക്കാട്ടുന്നതല്ലാതെ സഞ്ജുവിന് പ്രകടനംകൊണ്ട് നീതികാട്ടാന്‍ സാധിക്കുന്നില്ലെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു. വെസ്റ്റ് ഇന്‍ഡീസിലെ പിച്ച് വളരെ പ്രയാസമുള്ളതാണ്. ഇത് മനസിലാക്കി കളിക്കാന്‍ സഞ്ജുവിന് സാധിക്കാതെ പോയി.

സഞ്ജു ക്രീസിലെത്തുമ്പോള്‍ 10ലധികം ഓവര്‍ ബാക്കിയുണ്ടായിരുന്നു. 15 ഓവര്‍വരെ പതിയെ റണ്‍സുയര്‍ത്തിയ ശേഷം അതിവേഗം റണ്‍സുയര്‍ത്താന്‍ സഞ്ജു ശ്രമിക്കുന്നതായിരുന്നു നല്ലത്. എന്നാല്‍ യാതൊരു ഉത്തരവാദിത്തവും കാട്ടാതെ ക്രീസില്‍ നിന്ന് കയറി കളിച്ചു. സഞ്ജു പിടിച്ചുനിന്നിരുന്നെങ്കില്‍ 170ന് മുകളിലോട്ട് സ്‌കോര്‍ എത്തിക്കാമായിരുന്നുവെന്നും തിലക് വര്‍മയുടെ പക്വതപോലും സീനിയര്‍ താരമായ സഞ്ജു കാട്ടിയില്ലെന്നാണ് ആരാധകരുടെ വിമര്‍ശനം.

മൂന്നാം ടി20യില്‍ സഞ്ജു പ്ലേയിങ് 11 പുറത്തുപോകാനാണ് സാധ്യത. ഇഷാന്‍ കിഷനും ശുബ്മാന്‍ ഗില്ലുമെല്ലാം മോശം ഫോമിലാണെങ്കിലും ഇവര്‍ക്ക് കൂടുതല്‍ പിന്തുണ ലഭിക്കും. എന്നാല്‍ സഞ്ജു സാംസണിന് ഈ പിന്തുണ ലഭിക്കില്ലെന്ന് താരം മനസിലാക്കണമെന്നും ഏഷ്യാ കപ്പിനുള്ള ടീമില്‍ നിന്ന് സഞ്ജു തഴയപ്പെട്ടാലും അത്ഭുതമില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

Story first published: Monday, August 7, 2023, 6:54 [IST]
Other articles published on Aug 7, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+