For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: മധ്യനിരയില്‍ സഞ്ജു വേണ്ട! ലോകകപ്പിലും പരിഗണിക്കരുത്- കാരണം ആര്‍പി സിങ് പറയും

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ നേടിയെടുത്തത്. 163 പന്തുകള്‍ ബാക്കിനിര്‍ത്തി വിജയം നേടി ആതിഥേയരെ വിറപ്പിക്കാന്‍ ഇന്ത്യക്ക് സാധിച്ചു. എന്നാല്‍ ഇന്ത്യയുടെ ജയത്തിലും ആരാധകരെ നിരാശപ്പെടുത്തിയത് സഞ്ജു സാംസണിനോട് ടീം കാട്ടുന്ന അവഗണനയാണ്. ഇടം പ്രതീക്ഷിച്ചിരുന്ന സഞ്ജുവിനെ തഴഞ്ഞ് ഇന്ത്യ സൂര്യകുമാര്‍ യാദവിനെയാണ് പ്ലേയിങ് 11 ഉള്‍പ്പെടുത്തിയത്.

വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനും പ്ലേയിങ് 11 സ്ഥാനം പിടിച്ചു. ഇടം കൈയന്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ ഇഷാന്റെ സേവനം ഇന്ത്യക്ക് അത്യാവശ്യമായിരുന്നു. എന്നാല്‍ സൂര്യകുമാര്‍ യാദവ് സഞ്ജുവിനെ മറികടന്ന് പ്ലേയിങ് 11ലേക്കെത്തിയതാണ് കൗതുകമായത്. 66ന് മുകളില്‍ ശരാശരിയുള്ള താരമാണ് സഞ്ജു. അവസാനം കളിച്ച അഞ്ച് ഏകദിന ഇന്നിങ്‌സില്‍ നാലിലും സഞ്ജു സാംസണ്‍ നോട്ടൗട്ടായിരുന്നു. ഇത്രയും മികച്ച റെക്കോഡുള്ള താരമായിട്ടും അദ്ദേഹത്തിന് പുറത്തിരിക്കേണ്ടി വന്നു.

sanju samson

ഇതിനെതിരേ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെതിരേ വിമര്‍ശനം ശക്തമാകവെ ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ ആര്‍പി സിങ്. സഞ്ജു സാംസണെയെല്ല മധ്യനിരയില്‍ കളിപ്പിക്കേണ്ടതെന്നും സൂര്യകുമാര്‍ യാദവാണ് ഈ റോളില്‍ ബെസ്‌റ്റെന്നുമാണ് ആര്‍പി സിങ് അഭിപ്രായപ്പെട്ടത്. ഇതിന് പിന്നാലെ ആര്‍പി സിങ്ങിനെതിരേ വ്യാപക വിമര്‍ശനമാണ് സഞ്ജു ആരാധകര്‍ ഉയര്‍ത്തുന്നത്.

'നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ കഴിഞ്ഞാല്‍ ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന ഏറ്റവും മികച്ച ഓപ്ഷന്‍ സൂര്യകുമാര്‍ യാദവാണ്. സൂര്യയെ ബാക്കപ്പായി കാണുന്നുണ്ടെങ്കില്‍ കൂടുതല്‍ അവസരങ്ങള്‍ അവന് നല്‍കണം. പ്രതിഭാശാലിയായ ബാറ്റ്‌സ്മാനാണ് സൂര്യ. അനുഭവസമ്പന്നനായ ബാറ്റ്‌സ്മാനായ സൂര്യക്ക് ഒറ്റ ഷോട്ടുകൊണ്ട് താളം കണ്ടെത്താനും ടീമിനെ വലിയ സ്‌കോറിലേക്ക് എത്തിക്കാനും സാധിക്കും. അങ്ങനെ ഒരു ഇന്നിങ്‌സ് ഉണ്ടാവുമ്പോള്‍ ഇപ്പോള്‍ ഉയരുന്ന എല്ലാ വിമര്‍ശനങ്ങളും അവസാനിക്കും'- ആര്‍പി സിങ് പറഞ്ഞു.

സൂര്യകുമാര്‍ യാദവ് മികച്ച ബാറ്റ്‌സ്മാനാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ഏകദിനത്തില്‍ സാഹചര്യത്തിനനുസരിച്ച് കളിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല. ടി20യില്‍ ഇന്ത്യയുടെ രാജാവാണ് സൂര്യ. എന്നാല്‍ ഏകദിനത്തില്‍ ഇതേ സ്ഥാനം നല്‍കാനാവില്ല. ഒന്നോ രണ്ടോ വലിയ ഷോട്ടുകള്‍ കളിച്ച ശേഷം സൂര്യകുമാര്‍ തളരുകയാണ്. ഏകദിനത്തില്‍ വലിയ ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ സൂര്യക്കാകുന്നില്ല. ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ ഹാട്രിക് ഗോള്‍ഡന്‍ ഡെക്കായി സൂര്യ നാണംകെട്ടിരുന്നു.

എന്നാല്‍ പിന്നീട് ഐപിഎല്ലില്‍ തിളങ്ങി. ടി20 ഫോര്‍മാറ്റിലെ മികവ് ഏകദിനത്തില്‍ ആവര്‍ത്തിക്കാന്‍ തനിക്കാവില്ലെന്ന് സൂര്യകുമാര്‍ യാദവ് ഇതിനോടകം തെളിയിച്ചതാണ്. എന്നിട്ടും വീണ്ടും വീണ്ടും ഇന്ത്യ അവസരം നല്‍കി പിന്തുണക്കുമ്പോള്‍ സഞ്ജുവിനെപ്പോലെയുള്ള പ്രതിഭകളുടെ കരിയറാണ് തകരുന്നത്. ഏഷ്യാ കപ്പും ഏകദിന ലോകകപ്പുമാണ് വരാനിരിക്കുന്നത്. രണ്ട് ടൂര്‍ണമെന്റുകളിലും സഞ്ജു ഇടം പ്രതീക്ഷിക്കുന്നു.

എന്നാല്‍ ഇടം നേടാന്‍ വിന്‍ഡീസ് പരമ്പരയില്‍ സഞ്ജു തിളങ്ങേണ്ടതായുണ്ട്. പക്ഷെ പ്ലേയിങ് 11 പുറത്താവുന്നതോടെ സഞ്ജുവിന്റെ ലോകകപ്പ് പ്രതീക്ഷകള്‍ക്കാണ് ഇത് തിരിച്ചടിയാവുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ശേഷിക്കുന്ന ഏകദിന മത്സരങ്ങളിലും ടി20 പരമ്പരയിലും സഞ്ജു സാംസണിന് അവസരം ലഭിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. സഞ്ജുവിന്റെ പ്രതിഭ നന്നായി അറിയാവുന്ന പരിശീലകനാണ് രാഹുല്‍ ദ്രാവിഡ്.

ദ്രാവിഡിന് കീഴിലായിരുന്നു സഞ്ജുവിന്റെ തുടക്ക കാലം. എന്നിട്ടും സഞ്ജുവിന് പിന്തുണ ലഭിക്കുന്നില്ലെന്നതാണ് ദൗര്‍ഭാഗ്യകരം. മികച്ച തുടക്കം ലഭിച്ചാല്‍ അതിനെ വലിയ സ്‌കോറാക്കി മാറ്റാന്‍ സഞ്ജുവിന് കഴിവുണ്ട്. നാലാം നമ്പറില്‍ ഇറങ്ങിയാല്‍ അവസാന ഓവര്‍വരെ പിടിച്ചുനില്‍ക്കാന്‍ സഞ്ജുവിന് സാധിക്കും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ സഞ്ജു നടത്തിയ പ്രകടനമെല്ലാം ഗംഭീരമായിരുന്നു. എന്നാല്‍ ഇപ്പോഴും സഞ്ജുവിന്റെ പ്രതിഭയില്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന് വിശ്വാസം വന്നിട്ടില്ല.

Story first published: Saturday, July 29, 2023, 7:09 [IST]
Other articles published on Jul 29, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+