Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: നെഹ്‌റയ്‌ക്കൊപ്പം ഹാര്‍ദിക് കിടു ക്യാപ്റ്റന്‍, കുഴപ്പം ദ്രാവിഡിന്റേത്! ഒരു വഴി മാത്രം

വെസ്റ്റ് ഇന്‍ഡീസിനെതിരേ ടെസ്റ്റ്, ഏകദിന പരമ്പരകള്‍ സ്വന്തമാക്കിയെങ്കിലും ടി20 പരമ്പര കൈവിടേണ്ടി വരുമോയെന്ന ഭീതിയിലാണ് ടീം ഇന്ത്യ. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ 0-2ന് പിറകിലായിപ്പോയ ഇന്ത്യക്കു ഇനി 3-2നു ജയിച്ചുകയറണമെങ്കില്‍ അസാധാരണ പ്രകടനം തന്നെ പുറത്തെടുക്കേണ്ടി വരും. അടുത്ത വര്‍ഷം ഇതേ വേദിയില്‍ ഐസിസി ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യയുടെ കണ്ണുതുറപ്പിക്കുന്ന പ്രഹരം കൂടിയാണിത്.

ഈ ഫോര്‍മാറ്റില്‍ ടീം ഇനിയുമേറെ മെച്ചപ്പെടാനുണ്ടെന്ന സൂചന കൂടിയാണ് ഈ തിരിച്ചടികള്‍ അടിവരയിടുന്നത്. കഴിഞ്ഞ ദിവസം നടന്ന രണ്ടാം ടി20യില്‍ രണ്ടു വിക്കറ്റിനായിരുന്നു വിന്‍ഡീസ് ഇന്ത്യയെ വീഴ്ത്തിയത്. ബാറ്റിങ് നിര തുടരെ രണ്ടാമത്തെ മല്‍സരത്തിലും ഫ്‌ളോപ്പായി മാറിയത് ഇന്ത്യയെ ചതിക്കുകയായിരുന്നു.

RAHUL DRAVID

ടി20യില്‍ ഇന്ത്യന്‍ ടീമിന്റെ പ്രധാന പ്രശ്‌നം കോച്ച് രാഹുല്‍ ദ്രാവിഡാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥീവ് പട്ടേല്‍. മല്‍സരത്തെക്കുറിച്ച് വിശകലനം നടത്തുകയായിരുന്നു അദ്ദേഹം.

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് ടീമിനോടൊപ്പം വളരെ ബ്രില്ല്യന്റായ ക്യാപ്റ്റനായിരുന്നു ഹാര്‍ദിക് പാണ്ഡ്യ. അവിടെ അദ്ദേഹത്തിനു കോച്ച് ആശിഷ് നെഹ്‌റയുടെ മികച്ച പിന്തുണയും ലഭിച്ചിരുന്നു. പക്ഷെ ഇന്ത്യന്‍ ടീമില്‍ കോച്ചായി രാഹുല്‍ ദ്രാവിഡാണ് ഹാര്‍ദിക്കിനൊപ്പമുള്ളത്. ദ്രാവിഡ് ഒരു പ്രോ ആക്ടീവ് കോച്ചോ, വ്യക്തിയോ അല്ല.

ടി20 ക്രിക്കറ്റില്‍ ഫോര്‍മാറ്റില്‍ പ്രോ ആക്ടീവായ ഒരാളെയാണ് ടീമിനു ആവശ്യം. ദ്രാവിഡിനു അതു സാധിക്കുമെന്നു ഞാന്‍ കരുതുന്നില്ല. ക്യാപ്റ്റനെന്ന നിലയില്‍ ഹാര്‍ദിക്കില്‍ ആ തീപ്പൊരിയുണ്ട്. പക്ഷെ അദ്ദേഹത്തിനു പ്രോ ആക്ടീവായി ചിന്തിക്കുന്ന ഒരു കോച്ചിന്റെ പിന്തുണ കൂടി ആവശ്യമാണ്. ദ്രാവിഡിന് അതു നല്‍കാന്‍ കഴിയുന്നില്ലെന്നും പാര്‍ഥീവ് പട്ടേല്‍ ചൂണ്ടിക്കാട്ടി.

ടി20യില്‍ ഒരൊറ്റ തീരുമാനം പോലും മല്‍സരഗതി മാറ്റും. വിന്‍ഡീസുമായുള്ള രണ്ടാം ടി20യില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഭാഗത്തു നിന്നും അത്തരമൊരു പിഴവ് സംഭവിച്ചായി ഞാന്‍ കരുതുന്നു. യുസ്വേന്ദ്ര ചഹലിനു 18ാം ഓവര്‍ നല്‍കാതിരുന്നതിനെക്കുറിച്ചാണ് ഞാന്‍ പറഞ്ഞുവരുന്നത്.

HARDIK PANDYA

16ാമത്തെ ഓവറില്‍ മനോഹരമായിട്ടാണ് ചഹല്‍ ബൗള്‍ ചെയ്തത്. പക്ഷെ എന്നിട്ടും നാലോവര്‍ ക്വാട്ട അദ്ദേഹത്തെ പൂര്‍ത്തിയാക്കാന്‍ ഇന്ത്യ അനുവദിച്ചില്ല. ഹാര്‍ദിക്കിന്റെ ഈയൊരു തീരുമാനമാണ് കളി മാറ്റിയത്. മല്‍സരം അതോടെ വിന്‍ഡീസിനു അനുകൂലമായി മാറുകയും ചെയ്തതായി പാര്‍ഥീവ് വിലയിരുത്തി.

ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയുമായി ബന്ധപ്പെട്ട് ചില സംഭവങ്ങള്‍ എനിക്കു ചൂണ്ടിക്കാണിക്കാനുണ്ട്. അദ്ദേഹം വരുത്തിയ വലിയ പിഴവുകളെന്നു തന്നെ ഇവയെക്കുറിച്ചു പറയാം. ആദ്യത്തേത് ഒന്നാം ടി20യില്‍ സംഭവിച്ച പിഴവായിരുന്നു.

നിക്കോളാസ് പൂരന്‍ ക്രീസിലുള്ളപ്പോള്ളപ്പോള്‍ ആറാമത്തെ ഓവര്‍ അക്ഷര്‍ പട്ടേലിനു നല്‍കിയത് മോശം തീരുമാനമായിരുന്നു. രണ്ടാമത്തെ ടി20യില്‍ യുസ്വേന്ദ്ര ചഹലിനു 18ാമത്തെ ഓവര്‍ നല്‍കാതിരുന്നത് മറ്റൊരു അബദ്ധമാണെന്നും പാര്‍ഥ്വീവ് നിരീക്ഷിച്ചു.

അതേസമയം, നേരിയ മാര്‍ജിനിലാണ് വിന്‍ഡീസുമായുള്ള കഴിഞ്ഞ രണ്ടു ടി20കളും ഇന്ത്യ കൈവിട്ടത്. ആദ്യ മല്‍സരത്തില്‍ നാലു റണ്‍സിനു ഇന്ത്യ പൊരുതി വീണപ്പോള്‍ രണ്ടാമങ്കത്തില്‍ രണ്ടു വിക്കറ്റിനായിരുന്നു പരാജയം സമ്മതിച്ചത്. ഇതോടെ മൂന്നാമത്തെ കളി ഇന്ത്യക്കു ജീവന്‍മരണ പോരാട്ടമായി മാറിയിരിക്കുകയാണ്. ചൊവ്വാഴ്ച രാത്രി ഗയാനിലാണ് മൂന്നാം ടി20 അരങ്ങേറുന്നത്.

Story first published: Monday, August 7, 2023, 16:05 [IST]
Other articles published on Aug 7, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+