For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: രഹാനെയല്ല, വൈസ് ക്യാപ്റ്റനാവേണ്ടത് അവന്‍! വിമര്‍ശനവുമായി സൗരവ് ഗാംഗുലി

മുംബൈ: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് ഇന്ത്യ. രണ്ട് മത്സര ടെസ്റ്റ്, മൂന്ന് മത്സര ഏകദിന, അഞ്ച് മത്സര ടി20 പരമ്പരകളാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസില്‍ കളിക്കുന്നത്. ടെസ്റ്റ്, ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചുകഴിഞ്ഞു. ചേതേശ്വര്‍ പുജാര ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടപ്പോള്‍ റുതുരാജ് ഗെയ്ക്‌വാദ്, യശ്വസി ജയ്‌സ്വാള്‍ എന്നിവര്‍ക്ക് ടെസ്റ്റിലേക്ക് വിളിയെത്തി. നായകനായി രോഹിത് ശര്‍മ തുടരും.

എന്നാല്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനം അപ്രതീക്ഷിതമായി ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തിയ അജിന്‍ക്യ രഹാനെക്കാണ് ലഭിച്ചത്. ഇന്ത്യന്‍ ടീമിന് പുറത്തായിരുന്ന രഹാനെ അവസാന ഐപിഎല്ലില്‍ മികവുകാട്ടിയപ്പോള്‍ ടെസ്റ്റ് ടീമിലേക്ക് മടങ്ങിവരാന്‍ സാധിച്ചു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചതോടെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലും സ്ഥാനം നിലനിര്‍ത്തി. ഒപ്പം വൈസ് ക്യാപ്റ്റന്‍സിയും രഹാനെക്ക് ലഭിച്ചു.

ഇപ്പോഴിതാ രഹാനെക്ക് വൈസ് ക്യാപ്റ്റന്‍സി നല്‍കിയ തീരുമാനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി. രഹാനെയെയല്ല രവീന്ദ്ര ജഡേജയെ വൈസ് ക്യാപ്റ്റനാക്കണമെന്നായിരുന്നു ഗാംഗുലി അഭിപ്രായപ്പെട്ടത്. 'ഇതൊരു മികച്ച നീക്കമാണെന്ന് ഞാന്‍ പറയില്ല. 18 മാസത്തോളം പുറത്തായിരുന്ന താരം ഒരു ടെസ്റ്റ് കളിക്കുന്നു. പിന്നാലെ വൈസ് ക്യാപ്റ്റന്‍ സ്ഥാനം ലഭിക്കുന്നു.

ഇതിന് പിന്നില്‍ സംഭവിക്കുന്നതെന്താണെന്ന് എനിക്ക് വ്യക്തമാവുന്നില്ല. അവിടെ രവീന്ദ്ര ജഡേജയുണ്ട്. ദീര്‍ഘ കാലമായി ജഡേജ ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്. അവനെ വൈസ് ക്യാപ്റ്റനാക്കാമായിരുന്നു. തിരിച്ചുവന്ന് ഒരു മത്സരം കളിച്ചയുടനെ വൈസ് ക്യാപ്റ്റന്‍സി നല്‍കുന്നത് മികച്ച നീക്കമല്ല. ടീം തിരഞ്ഞെടുപ്പില്‍ സ്ഥിരതയില്ലാതെ മാറുന്നു'- പിടിഐയോട് സംസാരിക്കവെ ഗാംഗുലി പറഞ്ഞു.

ajinkya rahane

എന്നാല്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനെന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ളയാളാണ് രഹാനെ. 2017-2021വരെ കോലിക്കൊപ്പം സഹ നായകനായി രഹാനെയുണ്ടായിരുന്നു. കോലിയുടെ അഭാവത്തിലും ഇന്ത്യയെ ഓസ്‌ട്രേലിയയില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ചാമ്പ്യന്മാരാക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഫോം ഔട്ടിനെത്തുടര്‍ന്ന് തുടര്‍ച്ചയായി ഫ്‌ളോപ്പായതോടെ ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താവുകയായിരുന്നു.

പിന്നീട് ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മികവുകാട്ടിയാണ് അദ്ദേഹം തിരിച്ചുവരവ് നടത്തിയത്. രോഹിത് ശര്‍മ ടെസ്റ്റ് നായകസ്ഥാനം ഒഴിഞ്ഞാല്‍ തല്‍സ്ഥാനത്തേക്ക് രഹാനെയെത്താനാണ് സാധ്യത. എന്നാല്‍ ഇന്ത്യയുടെ ഭാവി മുന്നില്‍ കാണുമ്പോള്‍ രഹാനെയെ വൈസ് ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചത് മികച്ച തീരുമാനമല്ല. ശുബ്മാന്‍ ഗില്ലിനെപ്പോലെയുള്ള യുവതാരങ്ങളെ നായകനെന്ന നിലയില്‍ വളര്‍ത്തിക്കൊണ്ടുവരേണ്ടതായുണ്ട്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരക്ക് ശേഷം ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ്. രഹാനെ നിലവില്‍ ടെസ്റ്റ് മാത്രമാണ് കളിക്കുന്നത്. ഈ സാഹചര്യത്തില്‍ വലിയ ഇടവേളക്ക് ശേഷം രഹാനെക്ക് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലും വിളി നല്‍കുമ്പോള്‍ പ്രകടനം കണ്ടറിയണം. സീനിയര്‍ താരങ്ങളില്‍ പലരും പടിയിറങ്ങാന്‍ തയ്യാറെടുക്കുകയാണ്. ഈ സാഹചര്യത്തില്‍ യുവതാരങ്ങളെ വളര്‍ത്താന്‍ ഇന്ത്യ തയ്യാറാവണം.

അജിത് അഗാര്‍ക്കര്‍ മുഖ്യ സെലക്ടറായുള്ള സെലക്ഷന്‍ കമ്മിറ്റി ഉടന്‍ തന്നെ ചുമതലയേറ്റെടുത്തേക്കും. അതുകൊണ്ടുതന്നെ പുതിയ തീരുമാനങ്ങള്‍ എങ്ങനെയാവുമെന്നത് കണ്ടറിയണം. രോഹിത് ശര്‍മക്ക് ടെസ്റ്റ് നായകനായി അധികനാള്‍ മുന്നോട്ട് പോകാനാവില്ല. രഹാനെയെ വൈസ് ക്യാപ്റ്റനാക്കി ഇന്ത്യ മുന്നോട്ട് പോയാലും അധികനാള്‍ പരിഗണിക്കുക പ്രയാസം. ഈ സാഹചര്യത്തില്‍ ഇന്ത്യ പുതിയ താരങ്ങളെ നായകസ്ഥാനത്തേക്കും വളര്‍ത്തിക്കൊണ്ടുവരണം. അല്ലാത്ത പക്ഷം തിരിച്ചടിക്ക് സാധ്യതകളേറെയാണ്.

Story first published: Friday, June 30, 2023, 8:04 [IST]
Other articles published on Jun 30, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+