For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: സഞ്ജു പുറത്താവും! ഇഷാന്‍ താഴേക്ക് ഇറങ്ങും, മൂന്നാമങ്കം ജയിക്കാന്‍ ഇന്ത്യ എന്തു ചെയ്യണം?

വെസ്റ്റ് ഇന്‍ഡീസിനെ വില കുറച്ചു കണ്ടതിനുള്ള ഇരുട്ടടി ടീം ഇന്ത്യക്കു രണ്ടാം ഏകദിനത്തില്‍ ലഭിച്ചിരിക്കുകയാണ്. അനായാസം ജയിക്കുമെന്ന കണക്കുകൂട്ടലില്‍ വിന്‍ഡീസിനെ നിസാരമായി എഴുതിത്തള്ളിയതാണ് ഇന്ത്യയെ ചതിച്ചത്. ഇതു മുതലെടുത്ത വിന്‍ഡീസ് ഇന്ത്യയെ കടന്നാക്രമിച്ച് കീഴടക്കുകയായിരുന്നു. ആറു വിക്കറ്റിന്റെ ആധികാരിക വിജയമാണ് വിന്‍ഡീസ് സ്വന്തമാക്കിയത്. ഇതോടെ പരമ്പരയില്‍ അവര്‍ 1-1നു ഒപ്പമെത്തുകയും ചെയ്തു.

ഫൈനലിനു തുല്യമായ മൂന്നാമത്തെയും അവസാനത്തെയും മല്‍സരം ചൊവ്വാഴ്ച ട്രിനിഡാഡില്‍ നടക്കും. ബാര്‍ബഡോസില്‍ നടന്ന കഴിഞ്ഞ മല്‍സരത്തില്‍ ടീമില്‍ ചില സര്‍പ്രൈസ് മാറ്റങ്ങളോടെയാണ് ഇന്ത്യ കളിച്ചത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും മുന്‍ നായകന്‍ വിരാട് കോലിക്കും ഇന്ത്യ വിശ്രമം നല്‍കുകയായിരുന്നു. പകരം സഞ്ജു സാംസണിനെയും സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെയും ടീമിലേക്കു കൊണ്ടു വരികയും ചെയ്തു.

INDIA TEAM

പക്ഷെ മല്‍സരത്തില്‍ യാതൊരു ഇംപാക്ടുമുണ്ടാക്കാന്‍ ഇരുവര്‍ക്കുമായില്ല. സഞ്ജു ഒമ്പതും അക്ഷര്‍ ഒരു റണ്‍സിനും പുറത്താവുകയായിരുന്നു. ബൗളിങിലും അക്ഷര്‍ നിരാശപ്പെടുത്തി. രണ്ടോവറില്‍ ഒരു മെയ്ഡനടക്കം നാലു റണ്‍സ് വിട്ടുകൊടുത്ത അദ്ദേഹത്തിനു വിക്കറ്റൊന്നും ലഭിച്ചതുമില്ല.

ഈ വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനു യോഗ്യത പോലും നേടാനാവാതെ നാണംകെട്ട ടീമാണ് വിന്‍ഡീസ്. അതുകൊണ്ടു തന്നെ അത്രയും മോശം അവസ്ഥയിലുള്ള അവരോടു ഏകദിന പരമ്പരയില്‍ പരാജയപ്പെടുകയെന്നത് ഇന്ത്യക്കു വലിയ നാണക്കേടായി മാറും.

ഈ കാരണത്താല്‍ തന്നെ മൂന്നാം ഏകദിനത്തില്‍ എന്തു വില കൊടുത്തും ഇന്ത്യക്കു ജയിച്ചേ തീരൂ. ഇതിനായി ഏറ്റവും ശക്തമായ ഇലവനെ തന്നെ ഇന്ത്യ കളത്തിലിറക്കുകയും വേണം. ക്യാപ്റ്റന്‍ രോഹിത്തും കോലിയുമെല്ലാം ഈ മല്‍സരത്തില്‍ ഇന്ത്യന്‍ ഇലവനിലേക്കു തിരിച്ചെത്താന്‍ സാധ്യത കൂടുതലാണ്.

രോഹിത്തും കോലിയും ടീമിലേക്കു വരുന്നതോടെ രണ്ടാം ഏകദിനത്തില്‍ നേരത്തേ ടീമിലുണ്ടായിരുന്ന രണ്ടു പേര്‍ക്കു സ്ഥാനം നഷ്ടമാവും. ഇതില്‍ ഒരാള്‍ സഞ്ജുവും രണ്ടാമത്തെയാള്‍ അക്ഷറുമാവാനാണ് സാധ്യത. കഴിഞ്ഞ രണ്ടു കളിയിലേതും പോലെ ബാറ്റിങ് ലൈനപ്പില്‍ പരീക്ഷണങ്ങള്‍ നടത്തുന്നത് ഇന്ത്യ അവസാനിപ്പിക്കേണ്ടതുണ്ട്. ലോകകപ്പില്‍ കളിക്കാന്‍ സാധ്യതയുള്ള അതേ ലൈനപ്പായിരിക്കണം മൂന്നാം ഏകദിനത്തിലും ഇന്ത്യ ഇറക്കേണ്ടത്.

ഓപ്പണിങ് സ്ഥാനത്തേക്കു രോഹിത് മടങ്ങിയെത്തിയേ തീരൂ. ആദ്യ മല്‍സരത്തില്‍ ഇഷാന്‍ കിഷന്‍, ശുഭ്മന്‍ ഗില്‍ എന്നിവരെക്കൊണ്ട് ഓപ്പണ്‍ ചെയ്യിച്ച അദ്ദേഹം ഏഴാം നമ്പറിലേക്കു മാറിയിരുന്നു. എന്നാല്‍ മൂന്നാമങ്കത്തില്‍ രോഹിത്- ഗില്‍ ജോടി തന്നെ ഓപ്പണിങില്‍ കളിക്കണം.

അപ്പോള്‍ ഇഷാനു താഴേക്കു ഇറങ്ങേണ്ടി വരും. മൂന്നാം നമ്പറില്‍ കോലി കളിക്കുമ്പോള്‍ നാലാം നമ്പറില്‍ ആരെന്നതാണ് ചോദ്യം. ഈ സ്ഥാനത്തു ഇഷാനെ പരീക്ഷിക്കാവുന്നതാണ്. കഴിഞ്ഞ രണ്ടു കളിയിലും ഫിഫ്റ്റി നേടിയ അദ്ദേഹം മികച്ച ഫോമിലാണ്.

ROHIT- KOHLI

അതുകൊണ്ട് തന്നെ ഇഷാനെ ഇലവനില്‍ നിന്നു ഒഴിവാക്കുന്നത് അനീതിയായിരിക്കും. ഇഷാനെക്കൂടാതെ മികച്ച ഫോമിലുള്ള യുവതാരം റുതുരാജ് ഗെയ്ക്വാദാണ് നാലാമനായി മറ്റൊരു നല്ല ഓപ്ഷന്‍. പരമ്പരയിലെ കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും അദ്ദേഹം തഴയപ്പെട്ടിരുന്നു.

എന്നാല്‍ ഇഷാന്‍ മികച്ച ഫോമിലുള്ളതിനാല്‍ അദ്ദേഹത്തെ മാറ്റാന്‍ സാധ്യതയില്ല. മാത്രമല്ല ഇഷാനു പകരം റുതുരാജ് കളിച്ചാല്‍ ഇന്ത്യക്കു വിക്കറ്റ് കാക്കാന്‍ ആളില്ലാതെ വരും. അങ്ങനെ വന്നാല്‍ സഞ്ജുവിനെ കളിപ്പിക്കാന്‍ നിര്‍ബന്ധിതരാവും.

അഞ്ചാംനമ്പറില്‍ ഹാര്‍ദിക് പാണ്ഡ്യയും ആറാം നമ്പറില്‍ സൂര്യകുമാര്‍ യാദവും കളിക്കും. ഏഴാം സ്ഥാനം രവീന്ദ്ര ജഡേജയ്ക്കായിരിക്കും. എട്ടാം നമ്പറില്‍ ശര്‍ദ്ദുല്‍ ടാക്കൂര്‍ വരുമ്പോള്‍ ഒമ്പതാമനായി സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ ഊഴമായിരിക്കും. ഇലവനിലെ രണ്ടു സ്‌പെഷ്യലിസ്റ്റ് പേസര്‍മാര്‍ മുകേഷ് കുമാറും ഉമ്രാന്‍ മാലിക്കുമായിരിക്കും.

മൂന്നാം ഏകദിനത്തിലെ ഇന്ത്യന്‍ സാധ്യതാ 11

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, കുല്‍ദീപ് യാദവ്, ഉമ്രാന്‍ മാലിക്ക്, മുകേഷ് കുമാര്‍.

Story first published: Sunday, July 30, 2023, 14:16 [IST]
Other articles published on Jul 30, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+