For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: സഞ്ജു പുറത്ത്! പകരം പുതുമുഖം, ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് ഭാജി

വെസ്റ്റ് ഇന്‍ഡീസുമായി ജൂലൈയില്‍ നടക്കാനിരിക്കുന്ന അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ സ്പിന്‍ ഇതിഹാസം ഹര്‍ഭജന്‍ സിങ്. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് വിന്‍ഡീസുമായുള്ള പരമ്പരയില്‍ ഇന്ത്യക്കു ഏതാണ് ബെസ്റ്റ് ടീമെന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയത്. സീനിയര്‍ താരങ്ങില്ലാതെ പൂര്‍ണമായും യുവതാരങ്ങളെ ഉള്‍പ്പെടുത്തിയുള്ള ടീമിനെ ആയിരിക്കണം ഇന്ത്യ ടി20യില്‍ പരീക്ഷിക്കേണ്ടതെന്നു ഭാജി അഭിപ്രായപ്പെട്ടു.

ഭാവിയില്‍ ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ സ്ഥിരം ടീമായി മാറാന്‍ ശേഷിയുള്ള ടീമിനെ ആയിരിക്കണം വെസ്റ്റ് ഇന്‍ഡീസിലേക്കു അയക്കേണ്ടത്. അത്തമൊരു ടീമിനെ തിരഞ്ഞെടുക്കാനാണ് ഞാന്‍ ശ്രമിച്ചത്. ശുഭ്മന്‍ ഗില്ലും യശസ്വി ജയ്‌സ്വാളുമായിരിക്കണം ഓപ്പണര്‍മാര്‍.

ഐപിഎല്ലില്‍ ഗംഭീര പ്രകടനമായിരുന്നു ജയ്‌സ്വാള്‍ കാഴ്ചവച്ചത്. അവന്‍ ഒരു കംപ്ലീറ്റ് പ്ലെയറായിട്ടാണ് എനിക്കു തോന്നിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാന്‍ ജയ്‌സ്വാള്‍ തയ്യാറായിക്കഴിഞ്ഞതായും എനിക്കു തോന്നുന്നു. വിന്‍ഡീസിലേത് ജയ്‌സ്വാളിനു നല്ലൊരു ട്രയലായിരിക്കും. മൂന്നാമത്തെ ഓപ്പണറായി ഞാന്‍ ടീമിലുള്‍പ്പെടുത്തുക റുതുരാജ് ഗെയ്ക്വാദിനെയായിരിക്കും.

ഇഷാന്‍ കിഷനെയും ടി20 ടീമില്‍ ഞാന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിന്‍ഡീസിനെതിരേ അദ്ദേഹത്തെ ഓപ്പണറായി ഇറക്കേണ്ട. നാലാം നമ്പറിലോ, ആറാം നമ്പറിലോ കളിപ്പിക്കാം. അതിനു ശേഷം സൂര്യകുമാര്‍ യാദവായിരിക്കും എന്റെ ടീമിലെ അടുത്തയാള്‍. റിങ്കു സിങിനെയും ഞാന്‍ ടീമിലുള്‍പ്പെടുത്തും.

ഹാര്‍ദിക് പാണ്ഡ്യയായിരിക്കും ഈ ടീമിനെ നയിക്കുക. പുതുമുഖമായ തിലക് വര്‍മയെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായി അക്ഷര്‍ പട്ടേലിനെയാണ് പരിഗണിച്ചിരിക്കുന്നതെന്നും ഹര്‍ഭജന്‍ സിങ് പറഞ്ഞു. മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ തന്റെ ടീമില്‍ ഹര്‍ഭജന്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പകരം പുതുമുഖം ജിതേഷ് ശര്‍മയ്ക്കാണ് നറുക്കുവീണത്.

ഇഷാന്‍ കിഷനെക്കൂടാതെ ഇന്ത്യന്‍ ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജിതേഷ് ശര്‍മയായിരിക്കും. കഴിഞ്ഞ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനു വേണ്ടി താരം ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിരുന്നു. സ്പിന്‍ ജോടികളായി ഞാന്‍ പരിഗണിച്ചത് രവി ബിഷ്‌നോയിയെയും യുസ്വേന്ദ്ര ചഹലിനെയുമാണ്.

ഫാസ്റ്റ് ബൗളര്‍മാരായി അര്‍ഷ്ദീപ് സിങിനൊപ്പം പുതുമുഖങ്ങളായ ഹര്‍ഷിത് റാണ, ആകാശ് മധ്വാള്‍ എന്നിവരെയും ഞാന്‍ എന്റെ ടീമില്‍ ഉള്‍പ്പെടുത്തി. മുംബൈ ഇന്ത്യന്‍സിനായി കഴിഞ്ഞ ഐപിഎല്ലില്‍ മിന്നുന്ന പ്രകടനം നടത്തിയ മധ്വാള്‍ ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നതായി ഞാന്‍ കരുതുന്നു.

ഈ ടീമിനു ഏതൊരു ടീമിനെയും പരാജയപ്പെടുത്താന്‍ കഴിയുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഈ യുവനിരയെ ഹാര്‍ദിക് പാണ്ഡ്യയെ ഏല്‍പ്പിച്ചാല്‍ ഇന്ത്യയുടെ ഭാവി ഇവരിലാണെന്നു ഞാന്‍ വിശ്വസിക്കുന്നു. കാരണം ഈ ചെറുപ്പക്കാരെല്ലാം തങ്ങളുടെ കഴിവ് പ്രദര്‍ശിപ്പിച്ചു കഴിഞ്ഞവരാണ്.

YASHASVI JAISWAL

ഭാവിയില്‍ ലോക ക്രിക്കറ്റില്‍ തരംഗമായി മാറാന്‍ ഈ ടീമിനു സാധിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഇതേ സംഘത്തെ വെസ്റ്റ് ഇന്‍ഡീസിലേക്കു നമ്മള്‍ അയക്കുകയാണെങ്കില്‍ അവര്‍ക്കു അവിടെ ജയിക്കാന്‍ മാത്രമല്ല, പുതുതായി പലതും പഠിക്കാന്‍ കഴിയുമെന്നും ഹര്‍ഭജന്‍ സിങ് വ്യക്തമാക്കി.

ഹര്‍ഭജന്‍ സിങ് തിരഞ്ഞെടുത്ത ഇന്ത്യന്‍ ടി20 ടീം

ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, റിങ്കു സിങ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), അക്ഷര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), രവി ബിഷ്‌നോയ്, യുസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, ആകാശ് മധ്വാള്‍.

Story first published: Wednesday, June 14, 2023, 7:13 [IST]
Other articles published on Jun 14, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+