Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 3 മാറ്റം വരുത്തണം, ഇവര്‍ പുറത്തിരിക്കട്ടെ- പ്ലേയിങ് 11 ഇതാ

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ ഗംഭീര ജയമാണ് നേടിയത്. മൂന്ന് ദിവസം മാത്രം നീണ്ടുനിന്ന മത്സരത്തില്‍ ഇന്നിങ്‌സിനും 141 റണ്‍സിനുമാണ് ഇന്ത്യ ജയിച്ചത്. ആദ്യം ബാറ്റു ചെയ്ത വിന്‍ഡീസ് 150 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ അഞ്ച് വിക്കറ്റിന് 421 റണ്‍സെന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. രണ്ടാം ഇന്നിങ്‌സില്‍ 130 റണ്‍സിന് വിന്‍ഡീസിനെ ഓള്‍ഔട്ടാക്കി തകര്‍പ്പന്‍ ജയം ഇന്ത്യ സ്വന്തമാക്കുകയായിരുന്നു.

ശക്തമായ ഇന്ത്യന്‍ നിരയോട് മുട്ടിനില്‍ക്കാന്‍ ദുര്‍ബലരായ വിന്‍ഡീസിന് സാധിക്കുന്നില്ല. രണ്ടാം ടെസ്റ്റിലും ഇന്ത്യ സര്‍വാധിപത്യ ജയം നേടാനാണ് സാധ്യത. ഒന്നാം ടെസ്റ്റില്‍ യശ്വസി ജയ്‌സ്വാളിന്റെയും രോഹിത് ശര്‍മയുടെയും സെഞ്ച്വറിയും ആര്‍ അശ്വിന്റെ 12 വിക്കറ്റ് പ്രകടനവുമാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. ദുര്‍ബലരായ വിന്‍ഡീസിനെതിരേ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ മൂന്ന് മാറ്റം വരുത്തണം. ആദ്യ മത്സരം കളിക്കാന്‍ സാധിക്കാത്ത താരങ്ങള്‍ക്ക് രണ്ടാം ടെസ്റ്റില്‍ അവസരം നല്‍കണം.

രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വരുത്തേണ്ട മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. സൂപ്പര്‍ താരം വിരാട് കോലിക്ക് ഇന്ത്യ വിശ്രമം നല്‍കണം. പകരം റുതുരാജ് ഗെയ്ക്‌വാദിന് ടെസ്റ്റ് അരങ്ങേറ്റം നല്‍കണം. കോലി ആദ്യ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി പ്രകടനത്തോടെ തിളങ്ങിയിരുന്നു. ഏകദിന പരമ്പരയിലും കോലി ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ രണ്ടാം ടെസ്റ്റില്‍ വിശ്രമം നല്‍കാം. പുറത്തിരുന്നാലും ഫോം നഷ്ടപ്പെടാന്‍ സാധ്യതയില്ലാത്ത താരമാണ് കോലി.

അതുകൊണ്ടുതന്നെ റുതുരാജിന് അരങ്ങേറ്റം നടത്താന്‍ കോലിയെ പുറത്തിരുത്താവുന്നതാണ്. യശ്വസി ജയ്‌സ്വാള്‍ തുടരണം. മൂന്നാം നമ്പറില്‍ ശുബ്മാന്‍ ഗില്ലിന് തിളങ്ങാനാവാത്തതിനാല്‍ അദ്ദേഹം രണ്ടാം മത്സരത്തിലും കളിക്കണം. റുതുരാജിനെ മൂന്നാം നമ്പറില്‍ കളിപ്പിച്ച് ശുബ്മാനെ നാലാം നമ്പറില്‍ കളിപ്പിക്കാം. നേരത്തെ നാലാം നമ്പറില്‍ കളിച്ച് അനുഭവസമ്പത്തുള്ള താരമാണ് ശുബ്മാന്‍. അതുകൊണ്ടുതന്നെ രണ്ടാം ടെസ്റ്റില്‍ ഗില്ലിനെ കോലിയുടെ റോളിലിറക്കാം.

rohit, ruturaj gaikwad, yashasvi jaiswal

വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷന്‍ തുടരണം. ആദ്യ മത്സരത്തിലൂടെ അരങ്ങേറിയ ഇഷാന്‍ വിക്കറ്റിന് പിന്നില്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ഡൈവിങ് ക്യാച്ചടക്കം നേടി ശ്രദ്ധ നേടാന്‍ ഇഷാനായി. വിക്കറ്റിന് പിന്നില്‍ ചുറുചുറുക്കോടെ കളിച്ച ഇഷാന് ബാറ്റിങ്ങില്‍ പ്രതിഭ കാട്ടാന്‍ അവസരം ലഭിച്ചില്ല. ഇഷാന്‍ ക്രീസിലെത്തി അധികം വൈകാതെ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. അതുകൊണ്ടുതന്നെ കെ എസ് ഭരത് ബെഞ്ചില്‍ തുടര്‍ന്ന് ഇഷാന് രണ്ടാം ടെസ്റ്റിലും അവസരം നല്‍കണം.

സ്പിന്‍ നിരയില്‍ ഇന്ത്യ മാറ്റം വരുത്തണം. രവീന്ദ്ര ജഡേജക്ക് വിശ്രമം നല്‍കി അക്ഷര്‍ പട്ടേലിനെ പരിഗണിക്കണം. രവീന്ദ്ര ജഡേജയെപ്പോലെ തന്നെ മികവുകാട്ടാന്‍ കഴിവുള്ള സ്പിന്‍ ഓള്‍റൗണ്ടറാണ് അക്ഷര്‍. സമീപകാലത്തായി അക്ഷറിന്റെ ബാറ്റിങ് പ്രകടനം മെച്ചപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ജഡേജക്ക് പകരം അക്ഷര്‍ വരണം. ബെഞ്ചിലിരുത്തി പാഴാക്കേണ്ട പ്രതിഭയല്ല അക്ഷറുടേത്. അതുകൊണ്ട് തന്നെ താരം അവസരം അര്‍ഹിക്കുന്നു.

പേസ് നിരയിലും ഇന്ത്യ മാറ്റം വരുത്തണം. ആദ്യ ടെസ്റ്റില്‍ മുഹമ്മദ് സിറാജിനൊപ്പം ജയദേവ് ഉനദ്ഘട്ടും ശര്‍ദുല്‍ ഠാക്കൂറുമാണ് കളിച്ചത്. സിറാജും ശര്‍ദുലും വിക്കറ്റ് നേടിയെങ്കിലും ഉനദ്ഘട്ടിന് വിക്കറ്റു വീഴ്ത്താനായില്ല. അതുകൊണ്ടുതന്നെ ഇന്ത്യ ശര്‍ദുലിനെയും ഉനദ്ഘട്ടിനെയും പുറത്തിരുത്തി നവദീപ് സൈനിക്കും മുകേഷ് കുമാറിനും അവസരം നല്‍കണം. ഉമേഷ് യാദവിന് പകരം ഇന്ത്യ വളര്‍ത്താന്‍ ശ്രമിക്കുന്ന പേസറാണ് മുകേഷ് കുമാര്‍.

അതുകൊണ്ടുതന്നെ വലിയ പരമ്പര വരാനിരിക്കെ ഇന്ത്യ മുകേഷിന് അവസരം നല്‍കണം. വിന്‍ഡീസിനെതിരായ പരമ്പരക്ക് ശേഷം ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര. അതുകൊണ്ടുതന്നെ മുകേഷ് ഇപ്പോള്‍ അവസരം അര്‍ഹിക്കുന്നു.

ഇന്ത്യയുടെ സാധ്യതാ 11: രോഹിത് ശര്‍മ, യശ്വസി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്ക്‌വാദ്, ശുബ്മാന്‍ ഗില്‍, അജിന്‍ക്യ രഹാനെ, ഇഷാന്‍ കിഷന്‍, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, നവദീപ് സൈനി, മുകേഷ് കുമാര്‍, മുഹമ്മദ് സിറാജ്‌

Story first published: Saturday, July 15, 2023, 20:17 [IST]
Other articles published on Jul 15, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+