IND vs WI Test: ഇഷാന്‍ വേണ്ട, അവന്‍ അരങ്ങേറണം! ഇന്ത്യയുടെ പ്ലേയിങ് 11 തിരഞ്ഞെടുത്ത് ഹര്‍ഭജന്‍
മുംബൈ: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരക്ക് ഇന്ന് ആരംഭമാവുകയാണ്. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര തൂത്തുവാരാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യയുള്ളത്. ഇടവേളക്ക് ശേഷം വെസ്റ്റ് ഇന്‍ഡീസില്‍ കളിക്കാനിറങ്ങുന്ന ഇന്ത്യക്ക് ടീം കരുത്തില്‍ മുന്‍തൂക്കമുണ്ടെങ്കിലും ശക്തമായ വെല്ലുവിളി നേരിടേണ്ടി വരുമെന്നുറപ്പാണ്. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ ചേതേശ്വര്‍ പുജാരയില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം. യുവതാരങ്ങളായി യശ്വസി ജയ്‌സ്വാളും റുതുരാജ് ഗെയ്ക്‌വാദും മുകേഷ് കുമാറുമെല്ലാം ടീമിലുണ്ട്.
പുജാരയുടെ അഭാവം ഇന്ത്യ ആരെ ഉപയോഗിച്ച് നികത്തും? വിക്കറ്റ് കീപ്പറായി കെ എസ് ഭരത്, ഇഷാന്‍ കിഷന്‍ എന്നിവരിലാരുവേണം? തുടങ്ങിയ പല ചോദ്യങ്ങളും ഇന്ത്യക്ക് മുന്നിലുണ്ട്. ഇപ്പോഴിതാ ഒന്നാം ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിങ് 11 തിരഞ്ഞെടുത്ത് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. ഓപ്പണര്‍മാരായി നായകന്‍ രോഹിത് ശര്‍മക്കൊപ്പം ശുബ്മാന്‍ ഗില്‍ തുടരണമെന്നാണ് ഹര്‍ഭജന്‍ പറയുന്നത്. സമീപകാലത്തെല്ലാം ഈ കൂട്ടുകെട്ടാണ് ഇന്ത്യ ഓപ്പണിങ്ങില്‍ പിന്തുടരുന്നത്.

ഇത് തുടരണമെന്നാണ് ഹര്‍ഭജന്റെ അഭിപ്രായം. മൂന്നാം നമ്പറില്‍ ചേതേശ്വര്‍ പുജാരയില്ല. പകരം റുതുരാജ് ഗെയ്ക്‌വാദ് വേണ്ടെന്നാണ് ഹര്‍ഭജന്‍ പറയുന്നത്. യുവതാരവും ഇടം കൈയന്‍ ബാറ്റ്‌സ്മാനുമായ യശ്വസി ജയ്‌സ്വാള്‍ മൂന്നാം നമ്പറില്‍ കളിക്കണമെന്നാണ് ഹര്‍ഭജന്റെ അഭിപ്രായം. ജയ്‌സ്വാള്‍ തനിക്കൊപ്പം ഓപ്പണറാവുമെന്നും ശുബ്മാന്‍ ഗില്‍ മൂന്നാം നമ്പറില്‍ ബാറ്റുചെയ്യുമെന്നും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ വ്യക്തമാക്കിയിരുന്നു.
നാലാം നമ്പറില്‍ വിരാട് കോലി തുടരും. വിന്‍ഡീസിലെ കോലിയുടെ പ്രകടനം ഇന്ത്യയുടെ പരമ്പര നേട്ടത്തില്‍ നിര്‍ണ്ണായകമാവും. അഞ്ചാം നമ്പറില്‍ അജിന്‍ക്യ രഹാനെക്കാണ് അവസരം. ടീമില്‍ നിന്ന് പുറത്തുപോയ ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയ രഹാനെ ഇപ്പോള്‍ ടീമിന്റെ വൈസ് ക്യാപ്റ്റനാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കായി രഹാനെ മാത്രമാണ് തിളങ്ങിയത്. വിന്‍ഡീസിലും രഹാനെയുടെ ബാറ്റിങ്ങില്‍ ടീമിന് വലിയ പ്രതീക്ഷയുണ്ട്.
ആറാം നമ്പറില്‍ രവീന്ദ്ര ജഡേജക്കാണ് ഹര്‍ഭജന്‍ സീറ്റുനല്‍കുന്നത്. ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ക്ക് ടീമില്‍ നിര്‍ണ്ണായക സ്ഥാനമുണ്ട്. വിന്‍ഡീസിലെ സാഹചര്യത്തില്‍ സ്പിന്നര്‍മാര്‍ക്ക് തിളങ്ങാനാവും. ഏഴാം നമ്പറില്‍ ആര്‍ അശ്വിനെയും ഹര്‍ഭജന്‍ നിര്‍ദേശിക്കുന്നു. വിന്‍ഡീസില്‍ ഇന്ത്യ രണ്ട് സ്പിന്നര്‍മാരെ കളിപ്പിക്കുമെന്ന് രോഹിത് ശര്‍മ വ്യക്തമാക്കിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ അശ്വിനും ജഡേജക്കും സീറ്റുറപ്പാണ്.
വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷന്‍ അരങ്ങേറ്റം കുറിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. അവസരം ലഭിച്ചപ്പോഴൊന്നും കെ എസ് ഭരത്തിന് തിളങ്ങാനായിരുന്നില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തെ പ്ലേയിങ് 11 നിന്ന് തഴയാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഇഷാന് അരങ്ങേറ്റത്തിനുള്ള സമയമായില്ലെന്നും ഭരത് കൂടുതല്‍ അവസരം അര്‍ഹിക്കുന്നുണ്ടെന്നുമാണ് ഹര്‍ഭജന്‍ പറയുന്നത്. ഓള്‍റൗണ്ടര്‍ ശര്‍ദുല്‍ ഠാക്കൂറിനെയും ഹര്‍ഭജന്‍ ടീമില്‍ നിന്ന് തഴഞ്ഞു.
പേസ് നിരയില്‍ മുഹമ്മദ് സിറാജ്, ജയദേവ് ഉനദ്ഘട്ട്, മുകേഷ് കുമാര്‍ എന്നിവരെയാണ് ഹര്‍ഭജന്‍ നിര്‍ദേശിക്കുന്നത്. സിറാജിന് സീറ്റുറപ്പാണ്. പരിശീലന മത്സരത്തില്‍ ഉനദ്ഘട്ട് മികച്ച പ്രകടനം നടത്തിയതിനാല്‍ താരത്തിനും ടീമില്‍ ഇടം പ്രതീക്ഷിക്കാം. ഉമേഷ് യാദവിന് പകരം ഇന്ത്യ വളര്‍ത്തുന്ന മുകേഷ് കുമാറിന് അരങ്ങേറ്റത്തിനുള്ള അവസരം നല്‍കിയേക്കും. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് മുകേഷ് കുമാര്‍.
ഹര്‍ഭജന്‍ തിരഞ്ഞെടുത്ത ഇന്ത്യയുടെ പ്ലേയിങ് 11- രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍, യശ്വസി ജയ്‌സ്വാള്‍, വിരാട് കോലി, അജിന്‍ക്യ രഹാനെ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, കെ എസ് ഭരത്, മുഹമ്മദ് സിറാജ്, ജയദേവ് ഉനദ്ഘട്ട്, മുകേഷ് കുമാര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications