For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: സൂപ്പര്‍ ഓള്‍റൗണ്ടര്‍ റിട്ടേണ്‍സ്!! യുവതാരം കൂടി, 3 പേര്‍ ഔട്ട്; അടുത്ത ടെസ്റ്റിനുള്ള ടീം

പുതിയ ക്യാപ്റ്റന്‍ ശു്ഭമന്‍ ഗില്ലിനു കീഴില്‍ ഇംഗ്ലീഷ് ദൗത്യം ഗഭീരമായി പൂര്‍ത്തിയാക്കിയതോടെ ഇന്ത്യയുടെ അടുത്ത ലക്ഷ്യം ഇനി വെസ്റ്റ് ഇന്‍ഡീസുമായുള്ള ടെസ്റ്റ് പരമ്പരയാണ്. ഒക്ടോബറിലാണ് നാട്ടില്‍ വിന്‍ഡീസമായി രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ കൊമ്പുകോര്‍ക്കുക.

ഒക്ടോബര്‍ രണ്ടു മുതല്‍ ആറു വരെ അഹമ്മദാബാദിലെ നരേന്ദ്ര മോദ് സ്‌റ്റേഡിയത്തിലാണ് ആദ്യ ടെസ്റ്റ്. രണ്ടാമങ്കം 10 മുതല്‍ 14 വരെ ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലും നടക്കും. കരുത്തരായ ഇംഗ്ലണ്ടിനെ അവരുടെ നാട്ടില്‍ 2-2നു തളച്ച ഇന്ത്യക്കു വിന്‍ഡീസുമായുള്ള ഈ പരമ്പര കൂടുതല്‍ എളുപ്പമായിരിക്കു.

രണ്ടു ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരാന്‍ തന്നെയായിരിക്കും ഇന്ത്യയുടെ ശ്രമം. ക്യാപ്റ്റനെന്ന നിലയില്‍ ഗില്ലിന്റെ ആദ്യ ഹോം സീരീസ് കൂടിയായിരിക്കും ഇത്. പരമ്പര തൂത്തുവാരാനായാല്‍ ഡബ്ല്യുടിസി പോയിന്റ് പട്ടികയിലും വലിയ കുതിപ്പ് നടത്താന്‍ ഇന്ത്യക്കു കഴിയും. ഈ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ് എങ്ങനെയാവുമെന്നു നമുക്കു നോക്കാം.

KARUN NAIR

ടീമില്‍ ആരൊക്കെ?

ഇംഗ്ലീഷ് പര്യടനത്തില്‍ പ്രതീക്ഷകള്‍ക്കപ്പുറത്തെ പ്രകടനം കാഴ്ചവച്ചതിനാല്‍ വെസ്റ്റ് ഇന്‍ഡീസുമാായുള്ള ടെസ്റ്റ് പരമ്പയ്ക്കുള്ള ഇന്ത്യന്‍ സംഘത്തില്‍ വലിയ രീതിയിലുള്ള അഴിച്ചുപണികള്‍ പ്രതീക്ഷിക്കേണ്ടതില്ല. എങ്കിലും ചില മാറ്റങ്ങള്‍ ഉറപ്പായും വരുത്തിയേക്കുകയും ചെയ്യും.

ഇംഗ്ലണ്ടില്‍ ഒപ്പമുണ്ടായിരുന്ന മൂന്നു പേര്‍ക്കാവും വിന്‍ഡീസിനെതിരേ സ്ഥാനം നഷ്ടമായേക്കുക. മറുനാടന്‍ മലയാളി ബാറ്റര്‍ കരുണ്‍ നായര്‍, സീം ബൗളിങ് ഓള്‍റൗണ്ടര്‍മാരായ ശര്‍ദ്ദുല്‍ ടാക്കൂര്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരായിരിക്കും ഇത്.

എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ദേശീയ ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ട കരുണ്‍ നിരാശാജനകമായ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരേ കാഴ്ചവച്ചത്. ഒരു ടെസ്റ്റിലൊഴികെ ശേഷിച്ച നാലിലും ബാറ്റ് ചെയ്തിട്ടും ഒരു ഫിഫ്റ്റി മാത്രമേ അദ്ദേഹത്തിനു കുറിക്കാനായുള്ളൂ. 25.62 ശരാശരിയില്‍ നേടിയതാവട്ടെ 205 റണ്‍സ് മാത്രം. കരുണിനു വിന്‍ഡീസുമായുള്ള അടുത്ത ടെസ്റ്റ് പരമ്പരയില്‍ ഒരവസരം കൂടി ലഭിക്കാനുള്ള സാധ്യത കുറവാണ്.

കരുണിനെക്കൂടാതെ ഇംഗ്ലണ്ടില്‍ ഫ്‌ളോപ്പായ മറ്റു രണ്ടു പേരാണ് ശര്‍ദ്ദുലും നിതീഷും. ബാറ്റിങിലോ, ബൗളിങിലോ യാതൊരു ഇംപാക്ടുമുണ്ടാക്കാന്‍ രണ്ടു പേര്‍ക്കുമായില്ല. നിതീഷാവട്ടെ പരിക്കു കാരണം പരമ്പരയ്ക്കിടെ പിന്‍മാറുകയും ചെയ്തു. വെസ്റ്റ് ഇന്‍ഡീസിനെതിരേ രണ്ടു പേരും ടീമിനു പുറത്തു പോവാനാണ് സാധ്യത.

യുവ മധ്യനിര ബാറ്ററായ സര്‍ഫറാസ് ഖാനെ അടുത്ത ടെസ്റ്റ് പരമ്പരയില്‍ ടീമിലേക്കു ഇന്ത്യ തിരിച്ചുവിളിക്കാനിടയുണ്ട്. അടുത്തിടെ അതിശയിപ്പിക്കുന്ന ഫിറ്റ്‌നസിലൂടെ താരം എല്ലാവരെയും ഞെട്ടിച്ചിരുന്നു.മാത്രമല്ല റെഡ് ബോള്‍ ക്രിക്കറ്റില്‍ നാട്ടില്‍ മികച്ച റെക്കോര്‍ഡും സര്‍ഫറാസിനുണ്ട്. കരുണിനു പകരം ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ അദ്ദേഹമായിരിക്കും ഇനി കളിച്ചേക്കുക.

സര്‍ഫറാസിനെ കൂടാതെ ഇന്ത്യന്‍ ടീമിലേക്കു തിരിച്ചുവിളിക്കപ്പെടാനിടയുള്ള മറ്റൊരു താരം സ്റ്റാര്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍അക്ഷര്‍ പട്ടേലായിരിക്കും. നാട്ടിലെ സ്സോ പിചിച്ചുകളില്‍ തകര്‍പ്പന്‍ പ്രകടനങ്ങള്‍ കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിനു സാധിക്കും. ബാറ്റിങിലും സംഭാവനകള്‍ നല്‍കാന്‍ സാധിക്കുന്ന താരമാണ് അക്ഷര്‍.

AXAR PATEL

ഓപ്പണിങില്‍ കെഎല്‍ രാഹുല്‍- യശസ്വി ജയ്‌സ്വാള്‍ ജോടി സെറ്റായിക്കഴിഞ്ഞു. ബാക്കപ്പായി അഭിമന്യു ഈശ്വരന്‍ ടീമില്‍ തുടര്‍ന്നേക്കും. മൂന്നാം നമ്പറില്‍ യുവതാരം സായ് സുദര്‍ശനു കൂടുതല്‍ അവസരങ്ങള്‍ നല്‍കി വളര്‍ത്തിയെടുക്കാനാണ് ഇന്ത്യയുടെ പ്ലാന്‍. നാലാം നമ്പര്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലില്‍ സുരക്ഷിതമാണ്. അഞ്ചാമനായി വൈസ് ക്യാപ്റ്റന്‍ കൂടിയായ റിഷഭ് പന്തുണ്ട്.

പിന്നാലെ സര്‍ഫറാസായിരിക്കും കളിക്കേുക. തുടര്‍ന്നു രവീന്ദ്ര ജഡേജ വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരുമുണ്ട്. പേസ് ലൈനപ്പില്‍ ജസ്പ്രീത് ബുംറയ്‌ക്കൊപ്പം മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവരെയും കാണാം. ബാക്കപ്പ് താരങ്ങളായി ധ്രുവ് ജുറേല്‍, കുല്‍ദീപ് യാദവ്, ആകാശ്ദീപ് എന്നിവരും ടീമിന്റെ ഭാഗമാവും.

വിന്‍ഡീസിനെതിരേ ഇന്ത്യയുടെ സാധ്യതാ ടെസ്റ്റ് സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, കെഎല്‍ രാഹുല്‍, സായ് സുദര്‍ശന്‍, സര്‍ഫറാസ് ഖാന്‍, റിഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ.

Story first published: Tuesday, August 5, 2025, 6:41 [IST]
Other articles published on Aug 5, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+