For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: സൂപ്പര്‍ താരം ഔട്ട്!! ശ്രേയസ് റിട്ടേണ്‍സ്, കൂടെ മറ്റൊരാളും; ടെസ്റ്റ് പരമ്പരയ്ക്കു ഈ ടീം

ഏഷ്യാ കപ്പിനു ശേഷം അടുത്ത മാസമാദ്യം തന്നെ ടീം ഇന്ത്യ വീണ്ടും റെഡ് ബോള്‍ ക്രിക്കറ്റിലേക്കു കടക്കുകയാണ്. ലോക ക്രിക്കറ്റിലെ പഴയ രാജാക്കന്‍മാരായ വെസ്റ്റ് ഇന്‍ഡീസാണ് രണ്ടു ടെസ്റ്റുകളുടെ പരമ്പരയ്ക്കായി ഇന്ത്യലെത്തുക. ഒക്ടോബര്‍ രണ്ടു മുതലാണ് ഒന്നാമങ്കം. ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ പുതിയ സീസണില്‍ ഇന്ത്യയുടെ രണ്ടാമത്തെ പരമ്പര കൂടിയാണിത്.

ഇംഗ്ലണ്ടിനെ അവരുടെ നാട്ടില്‍ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ 2-2നു തളച്ചതിന്റെ ആത്മവിശ്വാസത്തിലാവും വിന്‍ഡീസിനെതിരേ ഇന്ത്യയിറങ്ങുക. പരമ്പര തൂത്തുവാരി ഡബ്ല്യുടിസി പോയിന്റ് പട്ടികയില്‍ വലിയ മുന്നേറ്റം നടത്താനാവും ഇന്ത്യയുടെ ശ്രമം. വിന്‍ഡീസിനെതിരേ ഇന്ത്യന്‍ ടെസ്റ്റ് ടീം എങ്ങനെയാവുമെന്നു നോക്കാം.

SHREYAS IYER

ബുംറയില്ല? ശ്രേയസെത്തും

യുവ സൂപ്പര്‍ താരം ശുഭ്മന്‍ ഗില്‍ തന്നെയാവും വെസ്റ്റ് ഇന്‍ഡീസിനെതിരേ ടീം ഇന്ത്യയെ നയിക്കുക. ടെസ്റ്റ് ക്യാപ്റ്റനായി നാട്ടില്‍ അദ്ദേഹത്തിന്റെ കന്നി പരമ്പര കൂടിയാവും ഇത്. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലൂടെയാണ് ടെസ്റ്റ് ക്യാപ്റ്റനായി ഗില്‍ അരങ്ങേറിയത്. മുന്നില്‍ നിന്നും പട നയിച്ച് ടീമിനു വീരോചിത സമനില സമ്മാനിച്ച് അദ്ദേഹം തുടക്കം ഗംഭീരമാക്കുകയും ചെയ്തിരുന്നു.

ഇംഗ്ലണ്ടില്‍ പ്രതീക്ഷയ്ക്കപ്പുറത്തെ പ്രകടനം നടത്തിയ ഇന്ത്യന്‍ സംഘത്തില്‍ കാര്യമായ അഴിച്ചു പണികളൊന്നും നടത്താന്‍ സാധ്യതയില്ല. ടെസ്റ്റില്‍ സ്ഥിരം ഓപ്പണിങ് ജോടികളായി സ്ഥാനമുറപ്പിച്ച കെഎല്‍ രാഹുലും യശസ്വി ജയ്‌സ്വാളും തന്നെ വിന്‍ഡീസിനെതിരേയും ഓപ്പണിങില്‍ തുടരും.

ഇവര്‍ക്കൊപ്പം സ്റ്റാര്‍ ഓള്‍റൗണ്ടര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ് എന്നിവരെയും ടീമില്‍ കാണാം. ഇംഗ്ലണ്ടിലും അരങ്ങേറാന്‍ കഴിഞ്ഞില്ലെങ്കിലും ബാക്കപ്പ് ബാറ്ററായി ബംഗാളില്‍ നിന്നുള്ള അഭിമന്യു ഈശ്വരനെ ടീമില്‍ നിലനിര്‍ത്താനാണ് സാധ്യത.

ഇംഗ്ലണ്ടുമായുള്ള പരമ്പരയ്ക്കിടെ കാല്‍പ്പാദത്തില്‍ പൊട്ടലേറ്റ ശേഷം വിശ്രമിക്കുന്ന വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ടീമിലേക്കു മടങ്ങിയെത്തുമോയെന്ന കാര്യം ഇനിയും ഉറപ്പായിട്ടില്ല. പൂര്‍ണ ഫിറ്റ്‌നസിലേക്കു എത്തിയാല്‍ മാത്രമേ അദ്ദേഹം ടീമിന്റെ ഭാഗമാവുകയുള്ളൂ. റിഷഭിനു വിട്ടുനില്‍ക്കേണ്ടി വന്നാല്‍ യുവതാരം ധ്രുവ് ജുറേലായിരിക്കും ടീമിന്റെ ഫസ്റ്റ് ചോയ്‌സ് കീപ്പര്‍. ഇംഗ്ലണ്ടുമായുള്ള അവസാന ടെസ്റ്റിലും അദ്ദേഹമാണ് ഈ റോളില്‍ കളിച്ചത്.

ജുറേലിനൊപ്പം ബാക്കപ്പ് കീപ്പറായി തമിഴ്‌നാട്ടില്‍ നിന്നുള്ള പുതുമുഖ താരം എന്‍ ജഗദീശന്‍ ടീമിലേക്കു വരും. ആഭ്യന്തര ക്രിക്കറ്റില്‍ വലിയ റണ്‍വേട്ടയാണ് നടത്തുന്നത്. ഇപ്പോള്‍ പുരോഗമിക്കുന്ന ദുലീപ് ട്രോഫിയുടെ സെമിയില്‍ സെഞ്ച്വറി കുറിക്കാനും ജഗദീശനു സാധിച്ചിരുന്നു. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലെ അവസാന ടെസ്റ്റില്‍ റിഷഭ് പരിക്കേറ്റ് പിന്‍മാറിയപ്പോള്‍ ബാക്കപ്പായി ടീമിനൊപ്പം ചേര്‍ന്നത് അദ്ദേഹമാണ്.

INDIAN TEST TEAM

ആര്‍ അശ്വിന്‍ വിരമിച്ച ശേഷം നാട്ടില്‍ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പരയാവും വിന്‍ഡീസിനെതിരേയുള്ളത്. അദ്ദേഹത്തിനു പകരം അക്ഷര്‍ പട്ടേലാവും വിന്‍ഡീസിനെതിരേ ടീമിലെത്തിയേക്കുക.

ഇംഗ്ലണ്ടില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ കഴിയാതെ പോയ സായ് സുദര്‍ശനെയും കരുണ്‍ നായരെയും അടുത്ത പരമ്പരയില്‍ ഒഴിവാക്കിയേക്കും. പകരം സൂപ്പര്‍ താരം ശ്രേയസ് അയ്യരും സര്‍ഫറാസ് ഖാനുമാവും ടീമിലേക്കു വന്നേക്കുക.

ഫാസ്റ്റ് ബൗളിങില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു ഇന്ത്യ വിശ്രമം നല്‍കിയേക്കും. പകരം മറ്റൊരു പരിചയ സമ്പന്നനായ പേസര്‍ മുഹമ്മദ് ഷമിയെ തിരികെ വിളിക്കാനിടയുണ്ട്. സിറാജും ഷമിയുമാവും പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക. ഇവര്‍ക്കൊപ്പം അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ എന്നിവരിലൊരാളും ടീമിലേക്കു വന്നേക്കും. ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയെ ടീമില്‍ നിലനിര്‍ത്താനാണ് സാധ്യത.

വിന്‍ഡീസിനെതിരേ ഇന്ത്യയുടെ സാധ്യതാ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, അഭിമന്യു ഈശ്വരന്‍, സര്‍ഫറാസ് ഖാന്‍, നിതീഷ് റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജൂറല്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്ണ/ ആകാശ്ദീപ്/ അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, റിഷഭ് പന്ത് / എന്‍ ജഗദീശന്‍.

Story first published: Sunday, September 7, 2025, 17:54 [IST]
Other articles published on Sep 7, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+