Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ബുംറയും ഷമിയുമില്ല, അവന്‍ സട കുടഞ്ഞെഴുന്നേറ്റു! യുവ പേസറെ വാഴ്ത്തി സഹീര്‍

വെസ്റ്റ് ഇന്‍ഡീസുമായുള്ള ടെസ്റ്റ് പരമ്പരയില്‍ സീനിയേഴ്‌സിന്റെ അഭാവത്തില്‍ ഇന്ത്യയുടെ പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുകയും തകര്‍പ്പന്‍ പ്രകടനം നടത്തുകയും ചെയ്ത മുഹമ്മദ് സിറാജിനെ വാഴ്ത്തി മുന്‍ ഇതിഹാസം സഹീര്‍ ഖാന്‍. പരമ്പരയില്‍ നിലവില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത ബൗളര്‍മാരുടെ ലിസ്റ്റില്‍ സിറാജ് മൂന്നാംസ്ഥാനത്തുണ്ട്.

നാലു ഇന്നിങ്‌സുകളിലായി 49.4 ഓവറുകള്‍ ബൗള്‍ ചെയ്ത അദ്ദേഹം 2.51 ഇക്കോണമി റേറ്റില്‍ വീഴ്ത്തിയത് ഏഴു വിക്കറ്റുകളാണ്. രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റ് നേട്ടവുമായി സിറാജ് കസറിയിരുന്നു. മുന്‍ ഇതിഹാസം കപില്‍ ദേവിനു ശേഷം പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ അഞ്ചു വിക്കറ്റുകള്‍ കൊയ്ത രണ്ടാമത്തെ ഇന്ത്യന്‍ ബൗളറായും അദ്ദേഹം മാറിയിരുന്നു.

MOHAMMAD SIRAJ

പരിക്കില്‍ നിന്നും മോചിതനായിക്കൊണ്ടിരിക്കുന്ന സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ വിന്‍ഡീസ് പര്യടനത്തില്‍ ഇന്ത്യ ഉള്‍പ്പെടുത്തിയിരുന്നില്ല. മറ്റൊരു സീനിയര്‍ പേസറായ മുഹമ്മദ് ഷമിക്കു വിശ്രമവും നല്‍കുകയായിരുന്നു. ഇതോടെയാണ് പേസ് ബൗളിങിന്റെ കടിഞ്ഞാണ്‍ സിറാജിലേക്കു വരുന്നത്.

ശര്‍ദ്ദുല്‍ ടാക്കൂര്‍, മുകേഷ് കുമാര്‍, ജയദേവ് ഉനാട്കട്ട് എന്നിവരായിരുന്നു പേസ് നിരയിലെ മറ്റുള്ളവര്‍. അനുഭവസമ്പത്ത് കുറഞ്ഞ ഇവര്‍ക്കിടയില്‍ സിറാജിനു കൂടുതല്‍ ഉത്തരവാദിത്വമുണ്ടായിരുന്നു. അതു ഭംഗിയായി നിറവേറ്റാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തു.

രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കു 183 റണ്‍സിന്റെ മികച്ച ഒന്നാമിന്നിങ്‌സ് ലീഡ് നേടിത്തന്നത് സിറാജിന്റെ തീപ്പൊരി സ്‌പെല്ലായിരുന്നു. നാലാം ദിനം രാവിലെ തന്നെ അരമണിക്കൂറിനിടെ വിന്‍ഡീസിന്റെ അഞ്ചു വിക്കറ്റുകള്‍ പിഴുത് അവരെ 255ല്‍ ഓള്‍ ഔട്ടാക്കാന്‍ സാധിച്ചത് സിറാജിന്റെ ഉജ്ജ്വല ബൗളിങ് കാരണമായിരുന്നു.

MOHAMMAD SIRAJ

23.4 ഓവറില്‍ ആറു മെയ്ഡനുള്‍പ്പെടെ 60 റണ്‍സ് വിട്ടുകൊടുത്തായിരുന്നു അദ്ദേഹം കരിയറിലെ രണ്ടാമത്തെ ഫൈഫര്‍ പൂര്‍ത്തിയാക്കിയത്. ടെസ്റ്റ് കരിയറില്‍ സിറാജിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം കൂടിയായിരുന്നു ഇത്.

ജിയോ സിനിമയുടെ ചര്‍ച്ചയില്‍ പങ്കെടുത്തപ്പോഴായിരുന്നു സിറാജിന്റെ പ്രകടനത്തെ സഹീര്‍ പ്രശംസിച്ചത്. സിറാജ് കുറച്ചുകാലമായി ടീമിനൊപ്പമുണ്ട്, മൂന്നാം സീമറുടെ റോളില്‍ അദ്ദേഹം കളിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയുമായിരുന്നു ഇന്ത്യന്‍ പേസ് ആക്രമണത്തെ മുന്നോട്ടു നയിച്ചുകൊണ്ടിരുന്നത്.

ഇവര്‍ക്കിടയില്‍ സിറാജ് ഡിഫന്‍സീവ് റോളിലായിരുന്നു കളിച്ചുകൊണ്ടിരുന്നത്. പക്ഷെ ഇവിടെ ബുംറയും ഷമിയും ഇല്ലാത്തതിനാല്‍ സിറാജിനു ആക്രമണത്തിനു നേതൃത്വം നല്‍കാനുള്ള അവസരം ലഭിക്കുകയും അദ്ദേഹം കൈകളുയര്‍ത്തി ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു. ഈ ലെവലില്‍ സിറാജ് വളരെ മികച്ച ബൗളറായി മാറിക്കൊണ്ടിരിക്കുകയാണെന്നും സഹീര്‍ ഖാന്‍ വിലയിരുത്തി.

വിക്കറ്റുകളെടുക്കുന്ന കാര്യത്തില്‍ സിറാജിന്റെ സമീപനത്തില്‍ ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു നിങ്ങള്‍ക്കു കാണാന്‍ കഴിയും. സ്റ്റംപുകളിലേക്കു ആക്രമിക്കാന്‍ തുടങ്ങിയതു മുതല്‍ ഓണ്‍ സൈഡില്‍ അദ്ദേഹം പ്രധാനമായും ഫീല്‍ഡര്‍മാരെ നിര്‍ത്തുന്നതു നിങ്ങള്‍ക്കു കാണാം.

പക്ഷെ മൂന്നാം ദിനം വലംകൈയന്‍ ബാറ്റര്‍മാരില്‍ നിന്നും ബോള്‍ അകന്നു പുറത്തേക്കു പോവാന്‍ തുടങ്ങിയതോടെ സിറാജിനെ സംബന്ധിച്ചും കാര്യങ്ങള്‍ മാറാന്‍ തുടങ്ങിയിരുന്നു. നാലാം ദിവസത്തിലേക്കു വന്നപ്പോള്‍ അദ്ദേഹം ആ തരത്തിലേക്കു കാര്യങ്ങള്‍ പ്ലാന്‍ ചെയ്തിരിക്കാമെന്നും സഹീര്‍ അഭിപ്രായപ്പെട്ടു.

Story first published: Monday, July 24, 2023, 23:44 [IST]
Other articles published on Jul 24, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+