For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: അമ്പമ്പോ സിറാജ്! കപിലിന്റെ വമ്പന്‍ റെക്കോര്‍ഡിനൊപ്പം, ബുംറയ്ക്കു പോലുമായില്ല

വെസ്റ്റ് ഇന്‍ഡീസുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പിടിമുറുക്കി ടീം ഇന്ത്യ. മൂന്നാംദിനം ഇന്ത്യയെ വെള്ളം കുടിപ്പിച്ച വിന്‍ഡീസിനെ നാലാം ദിനം രാവിലെ തന്നെ ഇന്ത്യ എറിഞ്ഞിടുകയായിരുന്നു. ഇതിനു ടീമിനെ സഹായിച്ചത് അഞ്ചു വിക്കറ്റുകള്‍ കടപുഴക്കിയ പേസര്‍ മുഹമ്മദ് സിറാജായിരുന്നു. ഇതോടെ വമ്പന്‍ റെക്കോര്‍ഡിനൊപ്പവും അദ്ദേഹം എത്തിയിരിക്കുകയാണ്.

23.4 ഓവറില്‍ ആറു മെയ്ഡനുള്‍പ്പെടെ 60 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് സിറാജ് അഞ്ചു പേരെ മടക്കിയത്. ജോഷ്വ ഡാസില്‍വ (10), ജേസണ്‍ ഹോള്‍ഡര്‍ (15), അല്‍സാറി ജോസഫ് (4), കെമര്‍ റോച്ച് (4), ഷാനോണ്‍ ഗബ്രിയേല്‍ (0) എന്നിവരായിരുന്നു അദ്ദേഹത്തിന്റെ ഇരകള്‍.

MOHAMMAD SIRAJ

മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓള്‍റൗണ്ടറുമായ കപില്‍ ദേവിന്റെ റെക്കോര്‍ഡിനൊപ്പമാണ് സിറാജ് എത്തിയിരിക്കുന്നത്. പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ നേരത്തേ ഇന്ത്യക്കു വേണ്ടി കപിലിനു മാത്രമേ ടെസ്റ്റില്‍ അഞ്ചു വിക്കറ്റുകള്‍ വീഴ്ത്താനായിട്ടുള്ളൂ. 1989ലായിരുന്നു ഇത്. 34 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇപ്പോള്‍ സിറാജും ഈ അപൂര്‍വ്വ റെക്കോര്‍ഡില്‍ പങ്കാളിയായിരിക്കുകയാണ്.

ഇതാദ്യമായല്ല കപിലിനു മാത്രം അവകാശപ്പെട്ട ഒരു റെക്കോര്‍ഡിലേക്കു സിറാജ് തന്റെയും പേര് കൂട്ടിച്ചേര്‍ക്കുന്നത്. 2021ല്‍ ഇംഗ്ലണ്ടിനെതിരേ ലോര്‍ഡ്‌സില്‍ നടന്ന ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി എട്ടു വിക്കറ്റുകളുമായി ബൗളിങില്‍ സിറാജ് ഹീറോയായിരുന്നു. കപിലിനു ശേഷം ചരിത്രപ്രസിദ്ധമായ ഈ വേദിയില്‍ ഇന്ത്യക്കു വേണ്ടി എട്ടു വിക്കറ്റുകള്‍ പിഴുത രണ്ടാമത്തെ ബൗളറായും അന്നു അദ്ദേഹം മാറിയിരുന്നു.

ടെസ്റ്റ് കരിയറില്‍ സിറാജിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം കൂടിയാണ് ഇപ്പോള്‍ നടക്കുന്ന വിന്‍ഡീസുമായുള്ള ടെസ്റ്റിലേത്. നേരത്തേ ഓസ്‌ട്രേലിയക്കെതിരേ ബ്രിസ്ബണില്‍ 73 റണ്‍സ് വിട്ടുകൊടുത്ത് അഞ്ചു പേരെ പുറത്താക്കിയതായിരുന്നു ഒരിന്നിങ്‌സില്‍ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം.

ഇതാണ് പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ 60 റണ്‍സ് മാത്രം വഴങ്ങി അഞ്ചു പേരെ പുറത്താക്കി സിറാജ് തിരുത്തിയിരിക്കുന്നത്. ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരേ 32 റണ്‍സിനു നാലും ബര്‍മിങ്ഹാമില്‍ ഇംഗ്ലണ്ടിനെതിരേ 66 റണ്‍സിനു നാലും ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരേ 94 റണ്‍സിനു നാലും ഓവലില്‍ ഇംഗ്ലണ്ടിനെതിരേ 108 റണ്‍സിനു നാലും വിക്കറ്റുകള്‍ വീഴ്ത്തിയതാണ് അദ്ദേഹത്തിന്റെ മറ്റു മികച്ച പ്രകടനങ്ങള്‍.

MOHAMMAD SIRAJ

അതേസമയം, വെസ്റ്റ് ഇന്‍ഡീസുമായുള്ള ടെസ്റ്റില്‍ ഇന്ത്യയുടെ ലീഡ് 300ലേക്കു കുതിക്കുകയാണ്. നാലാം ദിനം വിന്‍ഡീസിനെ 255 റണ്‍സിനു ഓള്‍ഔട്ടാക്കിയ ഇന്ത്യക്കു 183 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡാണ് ലഭിച്ചത്. തുടര്‍ന്ന് രണ്ടാമിന്നിങ്‌സില്‍ ഇറങ്ങിയ ഇന്ത്യ അതിവേഗം റണ്‍സ് വാരിക്കൂട്ടുകയായിരുന്നു.

മഴയെ തുടര്‍ന്നു നേരത്തേ തന്നെ ലഞ്ച് ബ്രേക്കിനു പിരിയുമ്പോള്‍ ഇന്ത്യ 12 ഓവറില്‍ ഒരു വിക്കറ്റിനു 98 റണ്‍സെടുത്തിട്ടുണ്ട്. ഒമ്പതു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ഇന്ത്യ ഇപ്പോള്‍ 281 റണ്‍സിനു മുന്നിലാണ്. 8.17 എന്ന തകര്‍പ്പന്‍ ഇക്കോണമി റേറ്റിലാണ് ഇന്ത്യ സ്‌കോര്‍ ചെയ്തിരിക്കുന്നത്.

57 റണ്‍സെടുത്ത നായകന്‍ രോഹിത് ശര്‍മയാണ് പുറത്തായത്. വെറും 44 ബോളിലാണ് അഞ്ചു ഫോറും മൂന്നു സിക്‌സറുമടക്കം കരിയറിലെ മറ്റൊരു ഫിഫ്റ്റി പ്ലസ് സ്‌കോര്‍ കൂടി അദ്ദേഹം നേടിയത്. യശസ്വി ജയ്‌സ്വാളിനൊപ്പം (37) റണ്ണൊന്നുമെടുക്കാതെ ശുഭ്മന്‍ ഗില്ലാണ് ഇപ്പോള്‍ ക്രീസിലുള്ളത്. ജയ്‌സ്വാള്‍ 28 ബോളില്‍ നാലു ഫോറും ഒരു സിക്‌സറുമടിച്ചു. ഓപ്പണിങ് വിക്കറ്റില്‍ രോഹിത്-ജയ്‌സ്വാള്‍ സഖ്യം 98 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു.

Story first published: Sunday, July 23, 2023, 22:32 [IST]
Other articles published on Jul 23, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+