Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: സഞ്ജുവിനെ എന്തു കൊണ്ട് ക്യാപ്റ്റനാക്കിയില്ല? സെലക്ടര്‍മാരുടെ മൂന്ന് അബദ്ധങ്ങള്‍

പല സര്‍പ്രൈസുകളുമായിട്ടാണ് വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം അവസാനത്തോടെ നടക്കാനിരിക്കുന്ന മൂന്ന് ഏകദിനങ്ങള്‍ക്കുള്ള സംഘത്തെയാണ് ചേതന്‍ ശര്‍മയ്ക്കു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തിരിക്കുന്നത്.

1

ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോലി, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ തുടങ്ങിയ പ്രമുഖര്‍ക്കെല്ലാം ഇന്ത്യ വിശ്രമം നല്‍കിയിട്ടുണ്ടെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. ശിഖര്‍ ധവാനെയാണ് ടീമിന്റെ നായകനായി നിയമിച്ചിരിക്കുന്നത്. രവീന്ദ്ര ജഡേജയ്ക്കു വൈസ് ക്യാപ്റ്റന്‍സിയും നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ ്ടീം സെലക്ഷന്റെ കാര്യത്തില്‍ ചില പിശകുകള്‍ സെലക്ടര്‍മാരുടെ ഭാഗത്തു നിന്നും സംഭവിച്ചിട്ടുണ്ട്. ഇവ എന്തൊക്കെയാണെന്നറിയാം.

മധ്യനിരയില്‍ സ്‌പെഷ്യലിസ്റ്റുകള്‍ കുറവ്

മധ്യനിരയില്‍ സ്‌പെഷ്യലിസ്റ്റുകള്‍ കുറവ്

ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മധ്യനിരയില്‍ സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാര്‍ കുറവാണെന്നു കാണാന്‍ സാധിക്കും. ടീമിലുള്ള ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, ശ്രേയസ് എന്നിവരെല്ലാം മധ്യനിരയില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കുന്നവരാണ്. എങ്കിലും ടോപ്പ് ഫോറിലാണ് സാധാരണയായി ഇവരെയെല്ലാം ഉപയോഗിക്കാറുള്ളത്. ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍ എന്നിവരുടെ കാര്യവും വ്യത്യസ്തമല്ല.

വായടക്കൂ, നിങ്ങള്‍ ചരിത്രം നോക്കിയാല്‍ മതി! ദ്രാവിഡ് അന്നു പറഞ്ഞു- സംഭവമറിയാം

3

വൈസ് ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജയെ മാറ്റിനിര്‍ത്തിയാല്‍ മറ്റൊരു ഫിനിഷറും ഇന്ത്യന്‍ നിരയിലില്ല. നേരത്തേ അയര്‍ലാന്‍ഡുമായി നടന്ന രണ്ടു ടി20കളുടെ പരമ്പരയില്‍ ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക് എന്നിവര്‍ ഫിനിഷര്‍മാരുടെ റോളിലുണ്ടായിരുന്നു. എന്നാല്‍ വിന്‍ഡീസിനെതിരേ രണ്ടു പേരും ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടില്ല.

രോഹിത്തും കോലിയും കളിക്കേണ്ടിയിരുന്നു

രോഹിത്തും കോലിയും കളിക്കേണ്ടിയിരുന്നു

ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിക്കും പരമ്പരയില്‍ വിശ്രമം നല്‍കിയത് സെലക്ടര്‍മാരുടെ ഭാഗത്തു നിന്നുള്ള രണ്ടാമത്തെ വീഴ്ചയാണ്. കോലിയില്‍ നിന്നു ടീമിന്റെ സ്ഥിരം ക്യാപ്റ്റന്‍സിയേറ്റെടുത്ത ശേഷം വളരെ കുറച്ച് മല്‍സരങ്ങളില്‍ മാത്രമേ രോഹിത് കളിച്ചിട്ടുള്ളൂ. ചിലതില്‍ വിശ്രമം അനുവദിക്കപ്പെട്ടപ്പോള്‍ പരിക്കു കാരണം ചില മല്‍സരങ്ങളും അദ്ദേഹത്തിനു നഷ്ടമായി.

ഐപിഎല്ലില്‍ 14 മല്‍സരം കളിക്കും, ഇന്ത്യക്കായി കളിച്ചാല്‍ ക്ഷീണം!- രോഹിത് ഫാന്‍സിന് കലിപ്പ്

5

കൊവിഡില്‍ നിന്നും മുക്തനായ രോഹിത് ഇംഗ്ലണ്ടുമായുള്ള വൈറ്റ് ബോള്‍ പരമ്പരയിലൂടയാണ് ടീമിലേക്കു തിരികെ വന്നത്. കൂടുതല്‍ മാച്ച് പ്രാക്ടീസ് ലഭിക്കാനും ബാറ്റിങിലെ ഫോം വീണ്ടെടുക്കാനുമെല്ലാം വിന്‍ഡീസിനെതിരേ രോഹിത് തീര്‍ച്ചയായും ടീമില്‍ ആവശ്യമായിരുന്നു. 2020ന്റ തുടക്കത്തിനു ശേഷം കളിച്ച ഒമ്പതു ഏകദിനങ്ങളില്‍ വെറും രണ്ടെണ്ണത്തിലാണ് അദ്ദേഹം ഫിഫ്റ്റി പ്ലസ് നേടിയിട്ടുള്ളത്.

6

കോലിയുടെ കാര്യമെടുത്താല്‍ രോഹിത്തിനെപ്പോലെ തന്നെ അദ്ദേഹവും ബാറ്റിങില്‍ മോശം ഫോമിലൂടെയാണ് കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്. കൂടുതല്‍ മല്‍സരങ്ങളില്‍ തുടര്‍ച്ചയായി കളിച്ചുകൊണ്ടിരുന്നെങ്കില്‍ മാത്രമേ അദ്ദേഹത്തിനു ഇനി പഴയ ഫോമിലേക്കു തിരികെയെത്താന്‍ സാധിക്കുകയുള്ളൂ. ഇതിനായി വിന്‍ഡീസിനെതിരേ കോലിയെ ഇന്ത്യ തീര്‍ച്ചയായും കളിപ്പിക്കേണ്ടത് പ്രധാനമായിരുന്നു. പക്ഷെ വിശ്രമം നല്‍കിയതോടെ അടുത്ത പരമ്പയിലും അദ്ദേഹത്തിനു ഒന്നില്‍ നിന്നു തന്നെ തുടങ്ങേണ്ടതായി വരും.

ധവാനെ ക്യാപ്റ്റനാക്കരുതായിരുന്നു

ധവാനെ ക്യാപ്റ്റനാക്കരുതായിരുന്നു

ശിഖര്‍ ധവാനെ ഏകദിന പരമ്പരയില്‍ ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചത് സെലക്ടര്‍മാര്‍ കാണിച്ച മൂന്നാമത്തെ മണ്ടത്തരമാണ്. ഈ കലണ്ടര്‍ വര്‍ഷത്തില്‍ ഇതിനകം തന്നെ ആറു ക്യാപ്റ്റന്‍മാര്‍ ഇന്ത്യയെ നയിച്ചു കഴിഞ്ഞു. അക്കൂട്ടത്തിലെ അടുത്തയാളാണ് ധവാന്‍.
ഇതാദ്യമായിട്ടല്ല അദ്ദേഹം ഇന്ത്യയുടെ നായകനാവുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഇംഗ്ലണ്ട് പര്യടനത്തന്റെ സമയത്തു മറ്റൊരു ടീമിനെ വൈറ്റ് ബോള്‍ പരമ്പരയ്ക്കായി ഇന്ത്യ ശ്രീലങ്കയിലേക്കു നയിച്ചിരുന്നു. അന്നു ടി20, ഏകദിന പരമ്പരകളില്‍ ധവാനായിരുന്നു ടീമിന്റെ ക്യാപ്റ്റന്‍. പക്ഷെ ധവാനെ ഇപ്പോള്‍ ക്യാപ്റ്റനാക്കിയതിലൂടെ ഒരു സ്‌റ്റെപ്പ് പിറകിലേക്കാണ് ഇന്ത്യ വച്ചിരിക്കുന്നത്.

8

2023ലെ ഏകദിന ലോകകപ്പിനു ശേഷം ധവാന്‍ ഇന്ത്യന്‍ ടീമിലുണ്ടാവാനുള്ള സാധ്യത തീരെ കുറവാണ്. അതു കൊണ്ടു തന്നെ അദ്ദേഹത്തിനു പകരം വിന്‍ഡീസിനെതിരേ ഒരു യുവതാരത്തെ ക്യാപ്റ്റനാക്കുന്നതായിരുന്നു കൂടുതല്‍ നല്ലത്. ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍ എന്നിവരൊന്നും ഏകദിന ടീമില്‍ സ്ഥാനമുറപ്പുള്ളവരല്ല. എങ്കിലും ഇവരിലൊരാളെ ഏകദിന പരമ്പരയില്‍ നായകനാക്കുന്നതായിരുന്നു നല്ലത്. ഇഷാന്‍ നേരത്ത അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ നയിച്ചിട്ടുള്ള ക്യാപ്റ്റനാണ്.

9

സഞ്ജുവും ശ്രേയസുമാവട്ടെ ഐപിഎല്ലിലൂടെ തങ്ങളുടെ ക്യാപ്റ്റന്‍സി മിടുക്ക് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. 2008ലെ പ്രഥമ സീസണിനു ശേഷം ആദ്യമായി രാജസ്ഥാന്‍ റോയല്‍സ് കഴിഞ്ഞ തവണ ഫൈനല്‍ കളിച്ചത് സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയിലായിരുന്നു.

Story first published: Thursday, July 7, 2022, 9:03 [IST]
Other articles published on Jul 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+