Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ഐപിഎല്‍ പോലെ നീയെന്താണ് അതു ചെയ്യാത്തത്? പൊളളാര്‍ഡ് ചോദിച്ചത് വെളിപ്പെടുത്തി സൂര്യ

അഹമ്മദാബാദില്‍ നടന്ന വെസ്റ്റ് ഇന്‍ഡീസുമായുള്ള ആദ്യ ഏകദിനത്തില്‍ നിര്‍ണായക ഇന്നിങ്‌സായിരുന്നു സൂര്യകുമാര്‍ യാദവ് ഇന്ത്യക്കു വേണ്ടി കളിച്ചത്. റണ്‍ചേസില്‍ ഇന്ത്യ ഒരു ഘട്ടത്തില്‍ ചെറുതായൊന്നു പതറിയപ്പോള്‍ മികച്ച ഇന്നിങ്‌സിലൂടെ സൂര്യയും അരങ്ങേറ്റക്കാരന്‍ ദീപക് ഹൂഡയും ചേര്‍ന്ന് അര്‍ധസെഞ്ച്വറി കൂട്ടുകെട്ടിലൂടെ ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.

1

അപരാജിതമായ അഞ്ചാം വിക്കറ്റില്‍ 62 റണ്‍സാണ് ഇരുവരും ചേര്‍ന്നെടുത്തത്. സൂര്യ 34ഉം ഹൂഡ 26ഉം റണ്‍സ് നേടി. 36 ബോളില്‍ അഞ്ചു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു സൂര്യയുടെ ഇന്നിങ്‌സ്. ഹൂഡ 32 ബോളില്‍ രണ്ടു ബൗണ്ടറികളും നേടി. ബാറ്റിങിനിടെ വിന്‍ഡീസ് ക്യാപ്റ്റന്‍ കരെണ്‍ പൊള്ളാര്‍ഡ് തമാശരൂപേണ തന്നോടു പറഞ്ഞത് എന്തായിരുന്നുവെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് സൂര്യ. മല്‍സരശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

2

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഒരുമിച്ച് കളിക്കുന്ന താരങ്ങള്‍ കൂടിയാണ് സൂര്യകുമാര്‍ യാദവും കരെണ്‍ പൊള്ളാര്‍ഡ്. അതുകൊണ്ടു തന്നെ പരസ്പരം നന്നായി അറിയാവുന്ന സുഹൃത്തുക്കളും കൂടിയാണ് ഇവര്‍. മുംബൈയ്ക്കു വേണ്ടി നിരവിധി മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിക്കുന്നതിനൊപ്പം മികച്ച കൂട്ടുകെട്ടുകളില്‍ പങ്കാളിയായിട്ടുള്ള താരങ്ങളുമാണ് സൂര്യയും പൊള്ളാര്‍ഡും.

3

ബാറ്റ് ചെയ്യുന്നതിനിടെ കരെണ്‍ പൊള്ളാര്‍ഡ് ചില കാര്യങ്ങള്‍ എന്നോടു പറഞ്ഞിരുന്നു. മിഡ് വിക്കറ്റ് തുറന്നു കിടക്കുകയാണ്, ഐപിഎല്ലിലേതു പോലെ നീ എന്തുകൊണ്ടാണ് ഫ്‌ളിക്ക് ചെയ്യാത്തതെന്നായിരുന്നു പൊള്ളാര്‍ഡിന്റെ ചോദ്യമെന്നു സൂര്യ വെളിപ്പെടുത്തി. പക്ഷെ ഇവിടെ കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നുവെന്നും അവസാനം വരെ ക്രീസില്‍ തുടരാന്‍ താന്‍ ആഗ്രഹിച്ചിരുന്നതായും സൂര്യ വ്യക്തമാക്കി.

4

കാര്യങ്ങളെല്ലാം വളരെ വ്യക്തമായിരുന്നുവെന്നാണ് ഞാന്‍ കരുതുന്നത്. ബാറ്റിങ് പങ്കാളിയായ ദീപക് ഹൂഡയോടു ഞാന്‍ ഒന്നും തന്നെ പറഞ്ഞിരുന്നില്ല. കഴിഞ്ഞ ഏഴു വര്‍ഷമായി ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചുകൊണ്ടിരിക്കുന്ന താരമാണ് അവന്‍. ഇന്ത്യന്‍ വിജയം പൂര്‍ത്തിയാക്കുന്നതു വരെ ഹൂഡ ക്രീസില്‍ തുടരേണ്ടത് വളരെ പ്രധാനവുമായിരുന്നു. അവന്റെ ആത്മവിശ്വാസം ഈ ഇന്നിങ്‌സില്‍ ശരിക്കും പ്രകടമായിരുന്നു. എനിക്ക് അതു വലിയ ഇഷ്ടമാവുകയും ചെയ്തു. ഉച്ചയ്ക്കു കാണപ്പെട്ട അതേ ട്രാക്ക് തന്നെയായിരുന്ന രാത്രിയിലേതും. പിച്ചിന്റെ സ്വഭാവത്തില്‍ ഒരു മാറ്റവുമില്ലായിരുന്നു. പക്ഷെ മഞ്ഞുവീഴ്ച കാരണം റണ്‍ചേസ് കുറേക്കൂടി എളുപ്പമായിരുന്നുവെന്നും സൂര്യ വിശദമാക്കി.

5

അതേസമയം, വളരെ അനായാസമായാണ് ആദ്യ ഏകദിനത്തില്‍ വിന്‍ഡീസിനെതിരേ രോഹിത് ശര്‍മയും സംഘവും ജയിച്ചുകയറിയത്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുക്കാനുള്ള രോഹിത്തിന്റെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനമായിരുന്നു ബൗളിങ് നിരയുടേത്. 43.5 ഓവറില്‍ വെറും 176 റണ്‍സിനു വിന്‍ഡീസിനെ എറിഞ്ഞൊതുക്കാന്‍ ഇന്ത്യക്കു സാധിച്ചു. ഒരു ഘട്ടത്തില്‍ ഏഴു വിക്കറ്റിനു 79ലേക്കു കൂപ്പുകുത്തിയ വിന്‍ഡീസ് 150 റണ്‍സ് കടക്കുമോയെന്ന കാര്യം പോലും സംശയമായിരുന്നു. എന്നാല്‍ എട്ടാം വിക്കറ്റില്‍ ജാസണ്‍ ഹോള്‍ഡര്‍ (57)- ഫാബിയന്‍ അലെന്‍ (29) സഖ്യം ചേര്‍ന്നെടുത്ത 78 റണ്‍സ് വിന്‍ഡീസിനെ 150 കടക്കാന്‍ സഹായിച്ചു.

6

റണ്‍ചേസില്‍ ക്യാപ്റ്റന്‍ രോഹിത്തിന്റെ (60) ഫിഫ്റ്റി ഇന്ത്യന്‍ വിജയത്തിനു അടിത്തറയിട്ടു. 28 ഓവറില്‍ നാലു വിക്കറ്റിനു ഇന്ത്യ ലക്ഷ്യം കാണുകയായിരുന്നു. രോഹിത്തിനെക്കൂടാതെ സൂര്യ (34), ഇഷാന്‍ കിഷന്‍ (28), ഹൂഡ (26) എന്നിവരും ബാറ്റിങില്‍ സംഭാവന ചെയ്തു. വിരാട് കോലിയും (8) റിഷഭ് പന്തും (11) നിരാശപ്പെടുത്തി.

വിജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലെത്തുകയും ചെയ്തു. പരമ്പരയിലെ അടുത്ത മല്‍സരം ബുധനാഴ്ച ഇതേ വേദിയില്‍ തന്നെ പകലും രാത്രിയുമായി നടക്കും.

Story first published: Monday, February 7, 2022, 17:04 [IST]
Other articles published on Feb 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+