Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ഇവര്‍ ദുരന്തങ്ങള്‍, ലഭിച്ച അവസരം മുതലാക്കിയില്ല! നിരാശപ്പെടുത്തിയ ഇന്ത്യന്‍ താരങ്ങളിതാ

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പര അവസാനിച്ചിരിക്കുകയാണ്. മൂന്ന് മത്സര പരമ്പര 2-1നാണ് ഇന്ത്യ നേടിയെടുത്തത്. ആദ്യ മത്സരം ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ സന്ദര്‍ശകരെ വിറപ്പിക്കാന്‍ വെസ്റ്റ് ഇന്‍ഡീസിനായി. മൂന്നാം മത്സരത്തില്‍ 200 റണ്‍സിന്റെ കൂറ്റന്‍ ജയത്തോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ആദ്യ മത്സരത്തില്‍ മാത്രമാണ് രോഹിത് ശര്‍മയും വിരാട് കോലിയും കളിച്ചത്. ശേഷിക്കുന്ന രണ്ട് മത്സരത്തിലും ഇന്ത്യ യുവതാരങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയത്.

ഇഷാന്‍ കിഷന്‍ മൂന്ന് മത്സരത്തിലും അര്‍ധ സെഞ്ച്വറി നേടി മിന്നിച്ചപ്പോള്‍ സഞ്ജു സാംസണ്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. കുല്‍ദീപ് യാദവും കരുത്തുകാട്ടി. പല യുവതാരങ്ങളും മികച്ച പ്രകടനമാണ് ടൂര്‍ണമെന്റില്‍ കാഴ്ചവെച്ചത്. എന്നാല്‍ ചില താരങ്ങള്‍ക്ക് ലഭിച്ച സുവര്‍ണ്ണാവസരങ്ങളെ മുതലാക്കാനായില്ല. ഏകദിന ലോകകപ്പും ഏഷ്യാ കപ്പുമെല്ലാം വരാനിരിക്കെ സെലക്ടര്‍മാരുടെ ശ്രദ്ധ നേടാനുള്ള അവസരമാണ് ഇവര്‍ നഷ്ടപ്പെടുത്തിയത്.

ഇത്തരത്തില്‍ നിരാശപ്പെടുത്തിയ ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം റുതുരാജ് ഗെയ്ക്‌വാദാണ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സൂപ്പര്‍ ഓപ്പണറായി പേരെടുത്ത റുതുരാജ് ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനം നടത്തുന്നു. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ ലഭിക്കുന്ന അവസരങ്ങളൊന്നും മുതലാക്കാന്‍ അദ്ദേഹത്തിനാവുന്നില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ മൂന്നാം നമ്പറിലാണ് റുതുരാജിന് അവസരം ലഭിച്ചത്.

എന്നാല്‍ മികവ് കാട്ടാനായില്ല. 14 പന്ത് നേരിട്ട് 8 റണ്‍സാണ് റുതുരാജ് നേടിയത്. ഒരു ബൗണ്ടറിയും ഇതില്‍ ഉള്‍പ്പെടും. ഓഫ് സ്റ്റംപിന് പുറത്തെത്തിയ പന്തില്‍ മോശം ഷോട്ടിന് ശ്രമിച്ചാണ് റുതുരാജ് വിക്കറ്റ് നഷ്ടപ്പെടുത്തിയത്. ഇന്ത്യ ഏഷ്യന്‍ ഗെയിംസിനിറങ്ങുന്നത് റുതുരാജിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ്. കൂടാതെ അയര്‍ലന്‍ഡ് പരമ്പരയില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാണ് റുതുരാജ്. ഏകദിനത്തിന് അനുയോജ്യമായ ബാറ്റിങ് ശൈലിയാണ് റുതുരാജിന്റേത്. എന്നാല്‍ അവസരം മുതലാക്കാന്‍ അദ്ദേഹത്തിനാവുന്നില്ല.

suryakumar yadav

രണ്ടാമത്തെ താരം ഉമ്രാന്‍ മാലിക്കാണ്. അതിവേഗ ബൗളറായ ഉമ്രാന്‍ മാലിക്കിന്റെ പ്രകടനത്തില്‍ ഇന്ത്യ വലിയ പ്രതീക്ഷവെച്ചിരുന്നു. എന്നാല്‍ അതിനൊത്ത മികവ് താരം കാട്ടുന്നില്ല. നല്ല വേഗമുണ്ടെങ്കിലും മികച്ച ലൈനും ലെങ്തുമില്ല. പ്രതിഭയുടെ കാര്യത്തില്‍ ഉമ്രാന്‍ അല്‍പ്പം പിന്നിലാണെന്ന് പറയാം. ഇന്ത്യക്കായി 10 ഏകദിനം കളിച്ച് 13 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്.

വെസ്റ്റ് ഇന്‍ഡീസിനെതിരേ മികവ് കാട്ടി ഏഷ്യാ കപ്പിലും അതുവഴി ഏകദിന ലോകകപ്പിലും സീറ്റുറപ്പിക്കാനുള്ള അവസരമായിരുന്നു ഉമ്രാന് മുന്നിലുണ്ടായിരുന്നത്. എന്നാല്‍ 17-0, 27-0, എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. മൂന്നാം ഏകദിനത്തില്‍ പ്ലേയിങ് 11 സ്ഥാനം നഷ്ടമാവുകയും ചെയ്തു. നല്ല വേഗത്തില്‍ പന്തെറിയുമ്പോള്‍ ബാറ്റ്‌സ്മാന്‍മാര്‍ ഈ വേഗം മുതലാക്കുന്നു. അവസരങ്ങള്‍ മുതലാക്കാന്‍ ഉമ്രാന് സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന വസ്തുത.

സൂര്യകുമാര്‍ യാദവാണ് മറ്റൊരാള്‍. ടി20യില്‍ പകരം വെക്കാനില്ലാത്ത ഇതിഹാസമാണ് സൂര്യകുമാര്‍ യാദവ്. എന്നാല്‍ ഏകദിനത്തില്‍ ഇതേ മികവ് കാട്ടാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല. 360 ഡിഗ്രി ബാറ്റ്‌സ്മാനായ സൂര്യകുമാറിന് ഏകദിനത്തില്‍ ഫിനിഷര്‍ റോളിലും ടോപ് ഓഡറിലും മധ്യനിരയിലുമെല്ലാം ഇന്ത്യ കളിപ്പിച്ചെങ്കിലും മികവുകാട്ടാന്‍ സൂര്യക്ക് സാധിക്കാതെ പോയി. 19, 24, 35 എന്നിങ്ങനെയാണ് വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ താരത്തിന്റെ സ്‌കോര്‍.

ഏഷ്യാ കപ്പിലും ലോകകപ്പിലും സീറ്റുറപ്പിക്കാനുള്ള സുവര്‍ണ്ണാവസരമാണ് സൂര്യകുമാര്‍ നഷ്ടപ്പെടുത്തിയതെന്ന് പറയാം. ഇപ്പോഴും സൂര്യകുമാര്‍ ലോകകപ്പ് പദ്ധതികളുടെ ഭാഗമാണ്. എന്നാല്‍ വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രകടനം ഏകദിനത്തില്‍ കാഴ്ചവെക്കാന്‍ സൂര്യകുമാര്‍ യാദവിന് സാധിച്ചില്ല.

Story first published: Wednesday, August 2, 2023, 14:55 [IST]
Other articles published on Aug 2, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+