Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ആദ്യ അങ്കം ജയിച്ചു, പക്ഷെ... ഇന്ത്യയെ അലട്ടുന്ന മൂന്നു പ്രശ്‌നങ്ങളുണ്ട്!

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര വിജയത്തോടെ തന്നെ തുടങ്ങാനായതില്‍ ഇന്ത്യക്കു തീര്‍ച്ചയായും സന്തോഷിക്കാം. ആറു വിക്കറ്റിന്റെ ആധികാരിക വിജയമാണ് പരമ്പരയില്‍ ഇന്ത്യ സ്വന്തമാക്കിയത്. ബൗളിങ് മികവിലായിരുന്നു ഇന്ത്യന്‍ വിജയം. പുതിയ സ്പിന്‍ ജോടികളായ യുസ്വേന്ദ്ര ചാഹല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരുടെ തകര്‍പ്പന്‍ ബൗളിങും നായകന്‍ രോഹിത് ശര്‍മയുടെ (60) ഉജ്ജ്വല ഫിഫ്റ്റിയുമാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. ചാഹല്‍ നാലും വാഷിങ്ടണ്‍ മൂന്നും വിക്കറ്റുകളെടുത്തിരുന്നു.

1

വിജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലെത്തിയിരിക്കുകയാണ്. അടുത്ത മല്‍സരം ബുധനാഴ്ച ഇതേ വേദിയില്‍ തന്നെ പകലും രാത്രിയുമായി നടക്കും. ആദ്യ ഏകദിനത്തില്‍ ഇന്ത്യ വളരെ ഈസിയായിട്ടാണ് ജയിച്ചതെങ്കിലും ചില കാര്യങ്ങള്‍ ഇന്ത്യക്കു തലവേദനയാവുന്നുണ്ട്. ഇവ എന്തൊക്കെയാണെന്നറിയാം.

 വിക്കറ്റ് വലിച്ചെറിയുന്നു

വിക്കറ്റ് വലിച്ചെറിയുന്നു

മികച്ച തുടക്കം ലഭിച്ച ശേഷം ഇന്ത്യന്‍ ബാറ്റര്‍മാര്‍ വിക്കറ്റുകള്‍ വലിച്ചെറിയുന്നത് ഈ മല്‍സരത്തിലും കാണാന്‍ കഴിഞ്ഞു. റണ്‍ചേസില്‍ ഉജ്ജ്വലമായി തുടങ്ങാന്‍ രോഹിത് ശര്‍മ- ഇഷാന്‍ കിഷന്‍ ജോടിക്കായിരുന്നു. എന്നാല്‍ ടീം സ്‌കോര്‍ 84ല്‍ നില്‍ക്കെ രോഹിത് പുറത്തായ ശേഷം ഇന്ത്യക്കു തുടര്‍ച്ചയായി മൂന്നു വിക്കറ്റുകള്‍ കൂടി പിന്നാലെ നഷ്ടമായി. മികച്ച തുടക്കം ലഭിച്ച ശേഷമായിരുന്നു ഇവരെല്ലാം വിക്കറ്റ് വലിച്ചെറിഞ്ഞത്.

3

ഡ്രിങ്ക്‌സ് ബ്രേക്കിനു പിന്നാലെ വിക്കറ്റിനു മുന്നില്‍ കുരുങ്ങിയാണ് രോഹിത് മടങ്ങിയത്. വിരാട് കോലിയാവട്ടെ അനാവശ്യ ധൃതി കാണിച്ച് വിക്കറ്റ് പാഴാക്കി. ഒരോവറില്‍ രണ്ടു ബൗണ്ടറിയടിച്ചിട്ടും അത് പോരാതെ വീണ്ടുമൊരു പുള്‍ ഷോട്ടിനു ശ്രമിച്ച് പുറത്താവുകയായിരുന്നു. ഇഷാനാവട്ടെ അശ്രദ്ധമായൊരു സ്വീപ്പ് ഷോട്ട് കളിച്ചാണ് ക്യാച്ചായത്. റിഷഭിന്റെ പുറത്താവലിനെ നിര്‍ഭാഗ്യകരമെന്നു മാത്രമേ പറയാന്‍ കഴിയൂ. പക്ഷെ മറ്റു മൂന്ന പേരും അശ്രദ്ധമായി കളിച്ചാണ് പുറത്തായത്. കുറേക്കൂടി ശ്രദ്ധയോടെ ബാറ്റ് വീശിയിരുന്നെങ്കില്‍ ഇതിനേക്കാള്‍ എളുപ്പം ഇന്ത്യ ജയിക്കുമായിരുന്നു.

 ടീം ബാലന്‍സ്

ടീം ബാലന്‍സ്

ഇന്ത്യയുടെ ടീം ബാലന്‍സ് ഈ മല്‍സരതതിലും ഒരു പ്രശ്‌നം തന്നെയായിരുന്നു. ദീപക് ഹൂഡ ആറാം നമ്പറില്‍ ബാറ്റ് ചെയ്തതിനാല്‍ ഓള്‍റൗണ്ടര്‍മാരായി ശര്‍ദ്ദുല്‍ ടാക്കൂര്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരാണുണ്ടായിരുന്നത്. പക്ഷെ യുസ്വേന്ദ്ര ചാഹല്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ് എന്നീ മൂന്നു പേരും ബാറ്റിങില്‍ ഒട്ടും ശേഷിയില്ലാത്തവരാണ്.

5

സൂര്യകുമാര്‍ യാദവ്- ദീപക് ഹൂഡ സഖ്യം മികച്ച കൂട്ടുകട്ടുണ്ടാക്കിയിരുന്നില്ലെങ്കില്‍ ഒരുപക്ഷെ റണ്‍ചേസില്‍ ഇന്ത്യ പതറുമായിരുന്നു. കാരണം ഇന്ത്യയുടെ വാലറ്റം വളരെ ദുര്‍ബലമാണെന്നു കാണാം. ഹൂഡയെ ആറാം ബൗളിങ് ഓപ്ഷനായി ഈ മല്‍സരത്തില്‍ പരീക്ഷിച്ചതുമില്ല. പാര്‍ട്ട് ടൈം സ്പിന്നറായി കുറച്ച് ഓവറെങ്കിലും അദ്ദേഹത്തെക്കൊണ്ട് ബൗള്‍ ചെയ്യിക്കാമായിരുന്നു.

അഞ്ചാം ബൗളര്‍ ശര്‍ദ്ദുല്‍ മതിയോ?

അഞ്ചാം ബൗളര്‍ ശര്‍ദ്ദുല്‍ മതിയോ?

ഏകദിനത്തില്‍ ഇന്ത്യയുടെ അഞ്ചാമത്തെ ബൗളിങ് ഓപ്ഷന്‍ ശര്‍ദ്ദുല്‍ ടാക്കൂര്‍ തന്നെ മതിയോയെന്നത് ഈ മല്‍സരത്തിനു ശേഷമുയരുന്ന ചോദ്യമാണ്. കാരണം ബൗളിങില്‍ ഒരു ചലവനുമുണ്ടാക്കാന്‍ ശര്‍ദ്ദുലിനായില്ല. വിക്കറ്റൊന്നുമില്ലാതെ ഏഴോവറില്‍ 38 റണ്‍സാണ് അദ്ദേഹം വിട്ടുകൊടുത്തത്. ശര്‍ദ്ദുലിന് പകരം ദീപക് ചാഹറിനെ ഇറക്കിയിരുന്നെങ്കില്‍ ബൗളിങില്‍ ഇതിനേക്കാള്‍ മികച്ച പ്രകടനം പ്രതീക്ഷിക്കാമായിരുന്നു.

7

മൂന്നാം പേസറുടെ സ്ഥാനത്തേക്കു ശര്‍ദ്ദുലും ചാഹറും തമ്മിലായിരുന്നു മല്‍സരം. ഒടുവില്‍ ടീം മാനേജ്‌മെന്റ് ചാഹറിനെ പുറത്തിരുത്തി ശര്‍ദ്ദുലിനെ കളിപ്പിക്കുകയായിരുന്നു. ഈ നീക്കം ഫ്‌ളോപ്പാവുകയും ചെയ്തു. അടുത്ത മല്‍സരത്തില്‍ ശര്‍ദ്ദുലിനു പകരം ചാഹറിനെ ഇന്ത്യ തിരിച്ചുവിളിക്കുമോയെന്നാണ് ഇനി അറിയാനുള്ളത്.


.

Story first published: Sunday, February 6, 2022, 23:53 [IST]
Other articles published on Feb 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+