For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: പൂരന്റെ കളിയൊന്നും കുല്‍ദീപിനോടു വേണ്ട! ഞെട്ടിക്കുന്ന റെക്കോര്‍ഡ്

ടി20 ക്രിക്കറ്റില്‍ നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റര്‍മാരിലൊരാളാണ് വെസ്റ്റ് ഇന്‍ഡീസിന്റെ നിക്കോളാസ് പൂരന്‍. ക്രീസില്‍ നിലയുറപ്പിച്ചു കഴിഞ്ഞാല്‍ പുറത്താക്കാന്‍ ഏറ്റവുമധികം ബുദ്ധിമുട്ടുള്ള താരം കൂടിയാണ് അദ്ദേഹം. പക്ഷെ ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെതിരേ പൂരന്റെ അടവൊന്നും ഫലിക്കില്ല. അമേരിക്കയിലെ ഫ്‌ളോറിഡയില്‍ നടക്കുന്ന നാലാം ടി20യില്‍ വീണ്ടും അദ്ദേഹം ഇതു തെളിയിച്ചിരിക്കുകയാണ്.

മല്‍സരത്തില്‍ കുല്‍ദീപെറിഞ്ഞ ആദ്യ ഓവറിലെ ആദ്യ ബോളില്‍ തന്നെ പൂരന്‍ പുറത്താവുകയായിരുന്നു. മൂന്നു ബോളില്‍ ഒരു റണ്‍സാണ് അദ്ദേഹം നേടിയത്. പവര്‍പ്ലേയ്ക്കു പിന്നാലെ കുല്‍ദീപിനെ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ബൗള്‍ ചെയ്യാന്‍ വിളിക്കുകയായിരുന്നു. ആദ്യ ബോളില്‍ തന്നെ വമ്പന്‍ ഷോട്ടിനാണ് താരം ശ്രമിച്ചത്.

KULDEEP YADAV

ഓഫ് സ്റ്റംപിനു പുറത്തേക്കു പോയ ഗൂഗ്ലിയായിരുന്നു അത്. ലോങ് ഓണിലൂടെ സിക്‌സറിനാണ് പൂരന്‍ ശ്രമിച്ചത്. പക്ഷെ കണക്കുകൂട്ടല്‍ പിഴയ്ക്കുകയായിരുന്നു. ലോങ്ഓണില്‍ നേരെ സൂര്യകുമാര്‍ യാദവിന്റെ കൈകളിലേക്കാണ് ബോള്‍ വന്നത്. അദ്ദേഹം അതു അനായാസം കൈയ്ക്കുള്ളിലാക്കുകയും ചെയ്തു. തുടര്‍ച്ചയായി രണ്ടാമത്തെ ടി20യിലാണ് പൂരനെ ചെറിയ സ്‌കോറിനു കുല്‍ദീപ് മടക്കിയത്.

ടി20 ഫോര്‍മാറ്റില്‍ നിക്കോളാസ് പൂരനെതിരേ ഗംഭീര റെക്കോര്‍ഡാണ് കുല്‍ദീപിനുള്ളത്. ഇതു നാലാം തവണയാണ് ടി20യില്‍ പൂരനെ അദ്ദേഹം പുറത്താക്കിയത്. ഈ ഫോര്‍മാറ്റില്‍ വിന്‍ഡീസ് താരത്തെ ഏറ്റവുമധികം തവണ പുറത്താക്കിയ ഇന്ത്യന്‍ താരവും കുല്‍ദീപ് തന്നെയാണ്. ഏഴു ഇന്നിങ്‌സുകളിലായി കുല്‍ദീപിനെതിരേ 43 ബോളുകളില്‍ നിന്നും വെറും 41 റണ്‍സ് മാത്രമേ പൂരനു നേടാനായിട്ടുള്ളൂ. 10 എന്ന ദയനീയ ശരാശരിയിലാണിത്.

വിന്‍ഡീസിനു 179 റണ്‍സ് വിജയലക്ഷ്യം

നാലാം ടി20യില്‍ 179 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യക്കു വെസ്റ്റ് ഇന്‍ഡീസ് നല്‍കിയിരിക്കുന്നത്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത വിന്‍ഡീസ് എട്ടു വിക്കറ്റിനു 178 റണ്‍സെടുക്കുകയായിരുന്നു. ഷിംറോണ്‍ ഹെറ്റ്‌മെയറുടെ (61) ഫിഫ്റ്റിയും പരമ്പരയിലെ കന്നി മല്‍സരം കളിച്ച ഷെയ് ഹോപ്പിന്റെ (45) ഇന്നിങ്‌സുമാണ് വിന്‍ഡീസിനെ മികച്ച ടോട്ടലിലെത്തിച്ചത്.

39 ബോളില്‍ നിന്നും മൂന്നു ഫോറും നാലു സിക്‌സറും ഹെറ്റ്‌മെയറുടെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഹോപ്പ് 29 ബോളില്‍ മൂന്നു ഫോറും രണ്ടു സിക്‌സറുമടിച്ചു. ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചുനിന്നത് പേസര്‍ അര്‍ഷ്ദീപ് സിങും ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവുമായിരുന്നു. അര്‍ഷ്ദീപ് മൂന്നു വിക്കറ്റുകളെടുത്തപ്പോള്‍ കുല്‍ദീപ് രണ്ടു വിക്കറ്റുകളും വീഴ്ത്തി.

Story first published: Saturday, August 12, 2023, 21:36 [IST]
Other articles published on Aug 12, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+