IND vs WI: കളിച്ചപ്പോഴെല്ലാം കസറി, അവന്‍ ടെസ്റ്റില്‍ ഉറപ്പായും വേണം! 28കാരനു വേണ്ടി കുംബ്ലെ രംഗത്ത്
ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ യുവ സ്പിന്നര്‍ കുല്‍ദീപ് യാദവ് തീര്‍ച്ചയായും വേണമെന്നു അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ക്യാപ്റ്റനും കോച്ചും സ്പിന്‍ ഇതിഹാസവുമായ അനില്‍ കുംബ്ലെ. നിലവില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ രണ്ടു ടെസ്റ്റുകളുടെ പരമ്പര കളിച്ചുകൊണ്ടിരിക്കുകയാണ് ടീം ഇന്ത്യ. ഈ പരമ്പരയില്‍ കുല്‍ദീപ് ടീമിന്റെ ഭാഗമല്ല. സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരായ ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവരാണ് ഇന്ത്യന്‍ സംഘത്തിലുള്ളത്. ഇവരില്‍ അശ്വിനും ജഡ്ഡുവുമാണ് ഫസ്റ്റ് ചോയ്‌സ് സ്പിന്നര്‍മാര്‍.
ഡൊമിനിക്കയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സിനും 141 റണ്‍സിനുമായിരുന്നു വിന്‍ഡീസിനെ ഇന്ത്യ ചുരുട്ടിക്കെട്ടിയത്. സ്പിന്‍ ബൗളിങിനെ അകമഴിഞ്ഞ് പിന്തുണച്ച സ്ലോ പിച്ചില്‍ അശ്വിനും ജഡ്ഡുവും ചേര്‍ന്ന് വിന്‍ഡീസിനെ മൂന്നു ദിവസം കൊണ്ട് നാണംകെടുത്തുകയായിരുന്നു. ഒന്നാമിന്നിങ്‌സില്‍ 150ന് ഓള്‍ഔട്ടായ വിന്‍ഡീസ് രണ്ടാമിന്നിങ്‌സില്‍ 130നും പുറത്തായി. രണ്ടിന്നങ്‌സുകളിലായി 12 വിക്കറ്റുകള്‍ കൊയ്ത അശ്വിനായിരുന്നു ടീമിന്റെ ഹീറോ. ജഡേജ അഞ്ചു വിക്കറ്റും രണ്ടിന്നിങ്‌സിലായി നേടി.

ഇതുപോലെയുള്ള പിച്ചുകളില്‍ കുല്‍ദീപ് യാദവിനെയും ടെസ്റ്റില്‍ ഇന്ത്യന്‍ ടീം ഉപയോഗിക്കാന്‍ ശ്രമിക്കണമെന്നു കുംബ്ലെ ആവശ്യപ്പെട്ടു. ഇന്ത്യ- വിന്‍ഡീസ് ടെസ്റ്റ് പരമ്പരയിലെ കമന്ററി പാനലിന്റെ ഭാഗം കൂടിയാണ് അദ്ദേഹം. ടെസ്റ്റില്‍ കുല്‍ദീപ് അവസാനമായി കളിച്ചത് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ബംഗ്ലാദേശ് പര്യടനത്തിലായിരുന്നു. അതിനു ശേഷം ഈ വര്‍ഷം ഓസ്‌ട്രേലിയക്കെതിരേയുള്ള ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ അദ്ദേഹം ടീമിലുണ്ടായിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചില്ല.
കുല്‍ദീപ് യാദവ് തീര്‍ച്ചയായും ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിലുണ്ടാവണം. കാരണം അവന്‍ വളരെ മികച്ച ബൗളറാണ്. വളരെ ആക്രമണോത്സുകതയുള്ളവരാണ് ലെഗ് സ്പിന്നര്‍മാര്‍. പലപ്പോഴും അവരെ നേരിടുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യവുമാണ്. ചില സമയങ്ങളില്‍ അവര്‍ റണ്‍സ് വഴങ്ങിയേക്കാം. പക്ഷെ ലെഗ് സ്പിന്നറെ നിങ്ങള്‍ എല്ലായ്‌പ്പോഴും ഒപ്പം കൂട്ടുകയും വളര്‍ത്തിക്കൊണ്ടു വരികയും വേണം. അവസരമുണ്ടാവുമ്പോഴെല്ലാം കുല്‍ദീപിനെ ഇന്ത്യ കളിപ്പിക്കണമെന്നും ജിയോ സിനിമയുടെ ഷോയില്‍ കുംബ്ലെ വ്യക്തമാക്കി.
ടെസ്റ്റ് മല്‍സരങ്ങളില്‍ കുല്‍ദീപ് വളരെ മികവുറ്റ സ്പിന്നറാണ്. അവസരം ലഭിച്ചപ്പോഴെല്ലാം റെഡ് ബോള്‍ ക്രിക്കറ്റില്‍ അവന്‍ വളരെ മികച്ച പ്രകടനങ്ങള്‍ കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട്. വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ ഒരുപാട് റിസ്റ്റ് സ്പിന്നര്‍മാരുണ്ട്. പക്ഷെ ടെസ്റ്റ് മല്‍സരങ്ങളില്‍ അവരെയൊന്നും നമ്മള്‍ അധികം കാണാറില്ലെന്നും കുംബ്ലെ നിരീക്ഷിച്ചു.

ടെസ്റ്റില്‍ ഇന്ത്യയുടെ നിലവിലെ സ്പിന്‍ ജോടികളായ അശ്വിനും ജഡേജയും വളരെ മികച്ച പ്രകടനമാണ് നടത്തിയതെന്നു പറഞ്ഞ കുംബ്ലെ അക്ഷര്‍ പട്ടേലിനെ പ്രശംസിക്കാനും മറന്നില്ല. എങ്കിലും സാധ്യമാവുന്നിടത്തെല്ലാം കുല്‍ദീപിനു മല്‍സരങ്ങള്‍ നല്‍കുന്നതിനു ഇന്ത്യ ശ്രമിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ അശ്വിനും ജഡേജയും ഇന്ത്യന്‍ ടീമില്‍ വളരെ നന്നായി പെര്‍ഫോം ചെയ്തു കൊണ്ടിരിക്കുകയാണ്. രണ്ടു പേരും ഉയര്‍ന്ന നിലവാരമുള്ള സ്പിന്‍ ബൗളര്‍മാരുമാണ്. മൂന്നാമത്തെ സ്പിന്നര്‍ അക്ഷര്‍ പട്ടേലാണ്. പ്ലെയിങ് ഇലവനില്‍ അവസരങ്ങള്‍ കിട്ടിയപ്പോഴെല്ലാം അവന്‍ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ഇവര്‍ക്കൊപ്പം കുല്‍ദീപിനെയും ടെസ്റ്റ് സംഘത്തില്‍ ഇന്ത്യ നിര്‍ബന്ധമായും ഉള്‍പ്പെടുന്നത്തണം. അനുകൂലമായ സാഹചര്യങ്ങള്‍ വരുമ്പോഴെല്ലാം കളിപ്പിക്കുകയും വേണമെന്നും കുംബ്ലെ പറഞ്ഞു.
പ്രതിഭയുണ്ടായിട്ടും ഇന്ത്യന്‍ ടീമില്‍ മതിയായ അവസരങ്ങള്‍ ലഭിക്കാത്ത താരങ്ങളിലൊരാളാണ് കുല്‍ദീപ്. ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ വെറും എട്ടു മല്‍സരങ്ങളില്‍ മാത്രമേ അദ്ദേഹത്തിനു ഇതുവരെ കളിക്കാനായിട്ടുള്ളൂ. ഇവയില്‍ നിന്നും മൂന്നു ഫൈഫറുകളടക്കം 34 വിക്കറ്റുകള്‍ കുല്‍ദീപ് നേടുകയും ചെയ്തിട്ടുണ്ട്. 40 റണ്‍സിനു അഞ്ചു വിക്കറ്റുകളെടുത്തതാണ് ഒരിന്നിങ്‌സിലെ ഏറ്റവും മികച്ച പ്രകടനം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications