Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ചരിത്ര നേട്ടത്തില്‍ കുല്‍ദീപ്, മറ്റൊരു ഇന്ത്യന്‍ സ്പിന്നര്‍ക്കുമില്ല! വമ്പന്‍ റെക്കോഡ്

ബാര്‍ബഡോസ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തിലൂടെ ചരിത്ര നേട്ടത്തിലേക്കെത്തി കുല്‍ദീപ് യാദവ്. ഇന്ത്യയുടെ ചൈനാമാന്‍ സ്പിന്നറായ കുല്‍ദീപ് 3 ഓവറില്‍ 2 മെയ്ഡനടക്കം 6 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റാണ് വീഴ്ത്തിയത്. വെറും 2 ഇക്കോണമിയിലാണ് അദ്ദേഹത്തിന്റെ തകര്‍പ്പന്‍ ബൗളിങ്. 30 റണ്‍സില്‍ താഴെ റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് പ്രകടനം നാല് തവണ സ്വന്തമാക്കുന്ന ഇന്ത്യയുടെ ഏക സ്പിന്നറായി മാറാന്‍ കുല്‍ദീപിന് സാധിച്ചിരിക്കുകയാണ്.

അനില്‍ കുംബ്ലെ, ഹര്‍ഭജന്‍ സിങ് തുടങ്ങിയ പല സൂപ്പര്‍ സ്പിന്നര്‍മാര്‍ക്കും സ്വന്തമാക്കാനാവാത്ത നേട്ടമാണ് കുല്‍ദീപ് നേടിയെടുത്തത്. ഇന്ത്യയുടെ ഏകദിന ടീമില്‍ നിന്ന് പുറത്തായിരുന്ന കുല്‍ദീപ് ഇപ്പോള്‍ തിരിച്ചുവരവ് ആഘോഷമാക്കുകയാണെന്ന് പറയാം. 2022 മുതലുള്ള കണക്കുകള്‍ പ്രകാരം 31 വിക്കറ്റുകളാണ് ഇടം കൈയന്‍ സ്പിന്നര്‍ വീഴ്ത്തിയത്. ഏഷ്യാ കപ്പും ഏകദിന ലോകകപ്പും വരാനിരിക്കെ കുല്‍ദീപിന്റെ സ്പിന്‍ മികവ് ഇന്ത്യക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നു.

ravindra jadeja

വെസ്റ്റ് ഇന്‍ഡീസിന്റെ മധ്യനിരയേയും വാലറ്റത്തേയും ചുരുട്ടിക്കൂട്ടാന്‍ കുല്‍ദീപിന് സാധിച്ചിരിക്കുകയാണ്. ഏകദിനത്തില്‍ കുല്‍ദീപ് നാല് വിക്കറ്റ് പ്രകടനം നടത്തുന്നത് ഇത് ഏഴാം തവയാണ്. ഇതോടെ ഏകദിനത്തില്‍ കൂടുതല്‍ തവണ നാല് വിക്കറ്റ് പ്രകടനം നടത്തിയ ഇന്ത്യന്‍ സ്പിന്നര്‍മാരില്‍ മൂന്നാം സ്ഥാനത്തേക്കുയരാന്‍ കുല്‍ദീപിനായി. യുസ്‌വേന്ദ്ര ചഹാലും ഏഴ് തവണ ഈ നേട്ടത്തിലെത്തിയിട്ടുണ്ട്.

എട്ട് തവണ ഈ നേട്ടം സ്വന്തമാക്കിയ രവീന്ദ്ര ജഡേജ രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 10 തവണ ഈ നേട്ടത്തിലെത്തിയ അനില്‍ കുംബ്ലെയാണ് തലപ്പത്ത്. ഇന്ത്യക്കെതിരേ വെസ്റ്റ് ഇന്‍ഡീസിന്റെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ടോട്ടലാണിത്. വെറും 18 പന്തുകളെറിഞ്ഞ് മത്സരത്തില്‍ വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ കുല്‍ദീപിന് സാധിച്ചിരിക്കുകയാണ്. വെറും 26 റണ്‍സിനിടെയാണ് ആതിഥേയര്‍ക്ക് 7 വിക്കറ്റുകള്‍ നഷ്ടമായത്.

മത്സരത്തില്‍ 6 ഓവറില്‍ 37 റണ്‍സ് വഴങ്ങി ജഡേജ മൂന്ന് വിക്കറ്റുകളും വീഴ്ത്തി. ഇതോടെ വമ്പന്‍ നേട്ടവും ജഡേജ സ്വന്തമാക്കിയിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരേ ഏകദിനത്തില്‍ കൂടുതല്‍ വിക്കറ്റ് നേടുന്ന ഇന്ത്യന്‍ ബൗളറായി മാറാന്‍ ജഡേജക്ക് സാധിച്ചു. ഇടം കൈയന്‍ സ്പിന്നര്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ 44 വിക്കറ്റുകളാണ് വീഴ്ത്തിയത്. 43 വിക്കറ്റുകള്‍ വീഴ്ത്തിയ കപില്‍ ദേവിന്റെ റെക്കോഡാണ് ജഡേജ തകര്‍ത്തത്. അനില്‍ കുംബ്ലെ 41 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

അരങ്ങേറ്റക്കാരന്‍ മുകേഷ് കുമാറും ശര്‍ദ്ദുല്‍ താക്കൂറും ഹര്‍ദിക് പാണ്ഡ്യയും ഓരോ വിക്കറ്റുകളും പങ്കിട്ടു. വെറും 114 റണ്‍സിനാണ് ആതിഥേയരായ വിന്‍ഡീസ് ഓള്‍ഔട്ടായത്. ഒരു ഘട്ടത്തിലും വിന്‍ഡീസിന് ആധിപത്യം നല്‍കാതെയാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ പിടി മുറുക്കിയത്. നായകന്‍ ഷെയ് ഹോപ് (43) ആണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പില്‍ യോഗ്യത നേടിയെടുക്കാന്‍ വെസ്റ്റ് ഇന്‍ഡീസിന് സാധിച്ചിട്ടില്ല.

Story first published: Thursday, July 27, 2023, 22:26 [IST]
Other articles published on Jul 27, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+