For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: നാണക്കേടിന്റെ ലിസ്റ്റില്‍ കുല്‍ദീപും അര്‍ഷ്ദീപും! ധോണിക്ക് രണ്ടു തവണ സംഭവിച്ചു

വെസ്റ്റ് ഇന്‍ഡീസുമായുള്ള ആദ്യ ടി20 മല്‍സരത്തിലേറ്റ പരാജയത്തിനു പിന്നാലെ ഇന്ത്യയുടെ കുല്‍ദീപ് യാദവ്- അര്‍ഷ്ദീപ് സിങ് ജോടികള്‍ ബാറ്റിങില്‍ നാണക്കേടിന്റെ ഒരു ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുകയാണ്. ബൗളിങില്‍ തിളങ്ങിയെങ്കിലും ബാറ്റിങില്‍ ഇരുവര്‍ക്കും ടീമിനെ ഫിനിഷിങ് ലൈന്‍ കടത്താന്‍ സാധിച്ചില്ല. കുല്‍ദീവ് മൂന്നു റണ്‍സിനു പുറത്തായപ്പോള്‍ അര്‍ഷ്ദീപ് അതിനേക്കാള്‍ ഭേദപ്പെട്ട പ്രകടനം നടത്തി. 12 റണ്‍സെടുത്ത് താരം പുറത്താവുകയായിരുന്നു.

ടി20യില്‍ അവസാന ഓവറില്‍ കുറഞ്ഞ സ്‌കോര്‍ സ്‌കോര്‍ ചേസ് ചെയ്യാന്‍ സാധിക്കാതെ ഇന്ത്യയെ പരാജയത്തിലേക്കു തള്ളിയിട്ട മൂന്നാമത്തെ ബാറ്റിങ് സഖ്യമായാണ് കുല്‍ദീപും അര്‍ഷ്ദീപും മാറിയത്. ഇരുവരും ക്രീസില്‍ നില്‍ക്കെ 10 റണ്‍സായിരുന്നു ഇന്ത്യക്കു വേണ്ടിയിരുന്നത്. നാണക്കേടിന്റെ ഈ ലിസ്റ്റില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലെ ബാറ്റിങ് ജോടികളില്‍ രണ്ടിലും മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുണ്ടെന്നതാണ് കൗതുകകമായ കാര്യം.

ARSHDEEP SINGH

2016ല്‍ സിംബാബ്‌വെയുമായുള്ള ടി20 മല്‍സരത്തില്‍ എട്ടു റണ്‍സായിരുന്നു ഇന്ത്യക്കു അവസാന ഓവറില്‍ ജയിക്കാന്‍ ആവശ്യമായിരുന്നത്. പക്ഷെ ക്രീസിലുണ്ടായിരുന്ന ധോണി- റിഷി ധവാന്‍ സഖ്യത്തിന് ഈ സ്‌കോര്‍ നേടാനായില്ല. കളിയില്‍ ഇന്ത്യ പൊരുതി വീഴുകയും ചെയ്തു. 2016ല്‍ തന്നെ ഒരു തവണ കൂടി അവസാനത്തെ ഓവറില്‍ ഇന്ത്യക്കു ചേസ് ചെയ്കു ജയിക്കാന്‍ കഴിയാതെ പോയിരുന്നു.

വെസ്റ്റ് ഇന്‍ഡീസുമായുള്ള ടി20 മല്‍സരത്തിലായിരുന്നു ഇന്ത്യ പടിക്കല്‍ കലമുടച്ചത്. അന്നും എട്ടു റണ്‍സ് തന്നെയായിരുന്നു റണ്‍ചേസില്‍ 20ാം ഓവറില്‍ ഇന്ത്യക്കു ആവശ്യമായിരുന്നത്. ധോണിയോടൊപ്പം കെഎല്‍ രാഹുലായിരുന്നു ക്രീസിലുണ്ടായിരുന്നത്. പക്ഷെ ടീമിനെ വിജയത്തിലേക്കു കൈപിടിച്ചുയര്‍ത്താന്‍ ഈ സഖ്യത്തിനായില്ല.

വെസ്റ്റ് ഇന്‍ഡീസുമായി കഴിഞ്ഞ ദിവസ നടന്ന ആദ്യ ടി20 മല്‍സരത്തിലേക്കു വന്നാല്‍ മൂന്നു വിക്കറ്റുകള്‍ ബാക്കി നില്‍ക്കെ അവസാന ഓവറില്‍ ഇന്ത്യയുടെ ലക്ഷ്യം 10 റണ്‍സായിരുന്നു. ഒമ്പതു റണ്‍സോടെ അര്‍ഷ്ദീപും മൂന്നു റണ്‍സുമായി കുല്‍ദീപുമായിരുന്നു ക്രീസില്‍. ഒബെഡ് മക്കോയ് എറിഞ്ഞ തൊട്ടുമുമ്പത്തെ ഓവറില്‍ രണ്ടു ഫോറുകളടക്കം 11 റണ്‍സ് നേടാന്‍ ഇന്ത്യക്കായിരുന്നു.

INDIA T20

അതുകൊണ്ടു തന്നെ റൊമാരിയോ ഷെപ്പേര്‍ഡ് എറിഞ്ഞ 20ാം ഓവറില്‍ 10 റണ്‍സ് നേടി കളി ജയിക്കാന്‍ ഇന്ത്യക്കു സാധിക്കുമെന്നു ആരാധകരും ഉറപ്പിച്ചു. പക്ഷെ ആദ്യ ബോളില്‍ തന്നെ കുല്‍ദീപിനെ ബൗള്‍ഡാക്കിയ ഷെപ്പേര്‍ഡ് ഇന്ത്യയുടെ പ്രതീക്ഷകല്‍ക്കു പ്രഹരമേല്‍പ്പിച്ചു.

തുടര്‍ന്ന് പുതുതായി ക്രീസിലെത്തിയ യുസ്വേന്ദ്ര ചഹല്‍ ആദ്യ ബോളില്‍ സിംഗിളെടുത്ത് സ്‌ട്രൈക്ക് അര്‍ഷ്ദീപിനു നല്‍കി. മൂന്നാമത്തെ ബോളില്‍ അര്‍ഷ്ദീപ് ഡബിള്‍ നേടി. അടുത്ത ബോളില്‍ റണ്ണില്ല.

ഇതോടെ അവസാന രണ്ടു ബോളില്‍ ജയിക്കാന്‍ വേണ്ടത് ഏഴു റണ്‍സ്. എന്നാല്‍ അഞ്ചാമത്തെ ബോളില്‍ സ്‌ട്രൈക്ക് നേരിട്ട് ഡബിളിനായി ഓടിയ അര്‍ഷ്ദീപ്-ചഹല്‍ ജോടി സംഗിള്‍ പൂര്‍ത്തിയാക്കി. പക്ഷെ ഡബിളിനു ശ്രമിച്ച അര്‍ഷ്ദീപ് റണ്ണൗട്ടായതോടെ വിന്‍ഡീസ് വിജയമുറപ്പിച്ചു.

അവസാന ബോളില്‍ സിക്‌സറടിച്ചാല്‍ കളി ടൈയാക്കാം. പക്ഷെ പുതുതായി ക്രീസിലേക്കു വന്ന മുകേഷ് കുമാറിനു സിംഗിളെടുക്കാനേ കഴിഞ്ഞുള്ളൂ. ഈ ഓവറില്‍ അഞ്ചു റണ്‍സ് മാത്രമാണ് ഇന്ത്യക്കു നേടാനായത്.

Story first published: Friday, August 4, 2023, 11:34 [IST]
Other articles published on Aug 4, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+