Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ടെസ്റ്റില്‍ 'നുഴഞ്ഞുകയറ്റം', അര്‍ഹതയില്ലാതെ മൂന്ന് പേര്‍ ഇന്ത്യന്‍ ടീമില്‍

വെസ്റ്റ് ഇന്‍ഡീസിനെതിരേ അടുത്ത മാസം നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ തുടര്‍ച്ചയായി രണ്ടു തവണ ഫൈനല്‍ കളിച്ച ടീം ഇന്ത്യ 2025ലെ അടുത്ത ഫൈനലും സ്വപ്‌നം കാണുകയാണ്. ഇതിലേക്കുള്ള ആദ്യത്തെ ചവിട്ടുപടി കൂടിയാണ് വെസ്റ്റ് ഇന്‍ഡീസുമായുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പര.ഈ പരമ്പര തൂത്തുവാരിക്കൊണ്ട് ഡബ്ല്യടിസിയുടെ പുതിയ എഡിഷനു തുടക്കം കുറിക്കാമെന്ന ശുഭപ്രതീക്ഷയിലാണ് രോഹിത് ശര്‍മയും സംഘവും.

കഴിഞ്ഞ ഡബ്ല്യുടിസി ഫൈനലില്‍ ഓസ്‌ട്രേലിയയോടു പരാജയപ്പെട്ട ടീമില്‍ ചില മാറ്റങ്ങളുമായിട്ടാണ് വിന്‍ഡീസ് പര്യടനത്തിനുള്ള സംഘത്തെ സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്. ഫൈനലില്‍ രണ്ടിന്നിങ്‌സുകളിലും ബാറ്റിങില്‍ നിരാശപ്പെടുത്തിയ വെറ്ററന്‍ ബാറ്റര്‍ ചേതേശ്വര്‍ പുജാരയെ ടീമില്‍ നിന്നും ഒഴിവാക്കിയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

ISHAN KISHAN

കൂടാതെ ഫൈനലില്‍ ഫ്‌ളോപ്പായ പേസര്‍ ഉമേഷ് യാദവിനും ഇത്തവണ ടീമില്‍ ഇടമില്ല. പേസര്‍ മുഹമ്മദ് ഷമിക്കു കരീബിയന്‍ പര്യടനത്തില്‍ ഇന്ത്യ വിശ്രമവും നല്‍കിയിരിക്കുകയാണ്. പ്രധാനപ്പെട്ട ഭൂരിഭാഗം പേരും ഇന്ത്യയുടെ ടെസ്റ്റ് സ്‌ക്വാഡിന്റെ ഭാഗമായിട്ടുണ്ട്. എന്നാല്‍ അര്‍ഹതയില്ലാത്ത ചിലരും ഈ ടീമില്‍ കടന്നുകൂടിയിട്ടുണ്ട്.

സ്ഥാനര്‍ഹിക്കാതെ റെഡ് ബോള്‍ ടീമില്‍ ഇടം നേടിയിയിരിക്കുന്ന താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം. പുതുമുഖ താരം യശസ്വി ജയ്‌സ്വാളാണ് ഇക്കൂട്ടത്തിലെ ആദ്യത്തെയാള്‍. കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി നടത്തിയ മിന്നുന്ന പ്രകടനമാണ് അദ്ദേഹത്തെ ടെസ്റ്റ് ടീമിന്റെ ഭാഗമാക്കിയത്. 14 മല്‍സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റികളുമടക്കം 625 റണ്‍സ് ജയ്‌സ്വാള്‍ വാരിക്കൂട്ടിയിരുന്നു.

പക്ഷെ ടി20യിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ എന്തിന് ടെസ്റ്റ് ടീമിലെടുത്തുവെന്നതാണ് ചോദ്യം. നേരത്തേ ടെസ്റ്റില്‍ കളിച്ച പരിചയമില്ല ജയ്‌സ്വാള്‍ ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനായി കളിച്ചത് രണ്ടു ടെസ്റ്റുകളില്‍ മാത്രമാണ്. കഴിഞ്ഞ രഞ്ജി ട്രോഫിയില്‍ ഒമ്പതു ഇന്നിങ്‌സുകളില്‍ നിന്നും 45 ശരാശരിയില്‍ 315 റണ്‍സ് മാത്രമേ ജയ്‌സ്വാള്‍ നേടിയിട്ടുള്ളൂ.

ഒരു സെഞ്ച്വിയും ഫിഫ്റ്റിയുമടക്കമാണിത്. രണ്ടു ഇന്നിങ്‌സുകളില്‍ താരം ഡെക്കാവുകയും ചെയ്തു. ഇങ്ങനെയൊരാളെ ധൃതി പിടിച്ച് ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തേണ്ട ആവശ്യമുണ്ടായിരുന്നോയെന്നതാണ് ചോദ്യം.

വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനാണ് അര്‍ഹതയില്ലാതെ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു വന്ന രണ്ടാമത്തെ താരം. കെഎസ് ഭരതിനെക്കൂടാതെ രണ്ടാമത്തെ വിക്കറ്റ് കീപ്പറായിട്ടാണ് ഇഷാനു ടെസ്റ്റ് ടീമില്‍ ഇടം ലഭിച്ചത്. പക്ഷെ ടെസ്റ്റില്‍ അദ്ദേഹം ഇനിയും അരങ്ങേറിയിട്ടില്ല. ഈ വര്‍ഷം കളിച്ച മല്‍സരങ്ങളിലെല്ലാം ഇഷാന്‍ ബാറ്റിങില്‍ ഫ്‌ളോപ്പായിരുന്നു. നാലു ഏകദിനങ്ങളില്‍ നിന്നും 11 ശരാശരിയില്‍ വെറും 33 റണ്‍സാണ് താരം നേടിയത്.

YASHASVI JAISWAL

ടി20യിലാവട്ടെ ആറു കളിയില്‍ നിന്നും സ്‌കോര്‍ ചെയ്തിരിക്കുന്നത് 64 റണ്‍സ് മാത്രമാണ്. ഇഷാനു പകരം മികച്ച ഫോമിലുള്ള വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹയെ വിന്‍ഡീസ് പര്യടനത്തില്‍ ഇന്ത്യക്കു ഉള്‍പ്പെടുത്താമായിരുന്നു. എന്നാല്‍ ദയനീയ ഫോമിലായിട്ടും ഇഷാന്‍ തന്നെ മതിയെന്നു സെലക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.

ഈ ലിസ്റ്റിലെ മൂന്നാമന്‍ പേസര്‍ ജയദേവ് ഉനാട്കട്ടാണ്. 10 വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അദ്ദേഹം ടെസ്റ്റിലേക്കു തിരിച്ചു വിളിക്കപ്പെട്ടത്. ബംഗ്ലാദേശ് പര്യടനത്തിലൂടെയായിരുന്നു ഉനാട്കട്ടിന്റെ മടങ്ങിവരവ്. പക്ഷെ തിരിച്ചുവരവില്‍ യാതൊരു ചലനവും സൃഷ്ടിക്കാന്‍ ഇടംകൈയന്‍ പേസര്‍ക്കായില്ല.

രണ്ടിന്നിങ്‌സുകളില്‍ നിന്നും മൂന്നു വിക്കറ്റുകള്‍ മാത്രമേ ഉനാട്കട്ടിനു വീഴ്ത്താനായുള്ളൂ. അതിനു ശേഷം ഓസ്‌ട്രേലിയയുമായുള്ള നാലു ടെസ്റ്റുകളുടെ പരമ്പരയിലും ഡബ്ല്യുടിസി ഫൈനലിലും പേസര്‍ ടീമിന്റെ ഭാഗമായിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചില്ല. വിന്‍ഡീസുമായി നടക്കാനിരിക്കുന്ന പരമ്പരയും ഉനാട്കട്ട് പ്ലെയിങ് ഇലവനിലുണ്ടാവുമോയെന്ന കാര്യം സംശയമാണ്.

Story first published: Saturday, June 24, 2023, 14:16 [IST]
Other articles published on Jun 24, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+