Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ടെസ്റ്റില്‍ ഇവരെ എന്തുകൊണ്ട് എടുത്തില്ല? ഇന്ത്യ കാണിച്ചത് മണ്ടത്തരം

വെസ്റ്റ് ഇന്‍ഡീസിനെതിരേ അടുത്ത മാസം പകുതിയോടെ ആരംഭിക്കുന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. പല സര്‍പ്രൈസുകളും ടെസ്റ്റ് സംഘത്തില്‍ സെലക്ഷന്‍ കമ്മിറ്റി കൊണ്ടുവന്നിട്ടുണ്ട്. വെറ്ററന്‍ ബാറ്റര്‍ ചേതേശ്വര്‍ പുജാര ഒഴിവാക്കപ്പെട്ടുവെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കഴിഞ്ഞ ഡബ്ല്യുടിസി ഫൈനലില്‍ ബാറ്റിങില്‍ ഫ്‌ളോപ്പായപ്പോള്‍ തന്നെ പുജാരയുടെ സ്ഥാനം ചോദ്യം ചെയ്യപ്പെട്ടിരുന്നു. വിന്‍ഡീസിനെതിരേ സെലക്ഷന്‍ കമ്മിറ്റി തന്നെ അദ്ദേഹത്തിന്റെ പേര് വെട്ടുകയും ചെയ്തിരിക്കുകയാണ്.

യുവ ബാറ്റര്‍മാരായ റുതുരാജ് ഗെയ്ക്വാദ്, യശസ്വി ജയ്‌സ്വാള്‍ എന്നിവരാണ് ടെസ്റ്റ് ടീമില്‍ ഇടം നേടിയ പുതുമുഖങ്ങള്‍. പുജാരയുടെ പകരക്കാരനായി മൂന്നാം നമ്പറിലേക്കു ഇന്ത്യ വളര്‍ത്തിയെടുക്കാന്‍ ആഗ്രഹിക്കുന്ന താരം കൂടിയാണ് ജയ്‌സ്വാള്‍. വിന്‍ഡീസിനെതിരേ അദ്ദേഹം ടെസ്റ്റില്‍ അരങ്ങേറിയേക്കുമെന്നും സൂചനയുണ്ട്. റുതുരാജും മൂന്നാം നമ്പറില്‍ നല്ലൊരു ഓപ്ഷനാണ്. ഇവരില്‍ ആരെയാവും കളിപ്പിക്കുകയെന്നത് ടീം മാനേജ്‌മെന്റ് തീരുമാനിക്കും.

SURYAKUMAR YADAV

വിന്‍ഡീസുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനമര്‍ഹിച്ചിരുന്ന ചില താരങ്ങള്‍ തഴയപ്പെട്ടിട്ടുണ്ട്. ടീമില്‍ ഇടം കിട്ടാതെ പോയ നിര്‍ഭാഗ്യവാന്‍മാരായ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം. ആദ്യത്തെയാള്‍ വൈറ്റ് ബോള്‍ സ്‌പെഷ്യലിസ്റ്റും 360 ബാറ്ററുമായ സൂര്യകുമാര്‍ യാദവാണ്. അവസാനമായി ഇന്ത്യ കളിച്ച ഓസ്‌ട്രേലിയയുമായുളള ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയില്‍ അദ്ദേഹം ടീമിലുള്‍പ്പെട്ടിരുന്നു. ആദ്യ ടെസ്റ്റിലൂടെ റെഡ് ബോള്‍ ക്രിക്കറ്റില്‍ സ്‌കൈ അരങ്ങേറുകയും ചെയ്തിരുന്നു. പക്ഷെ പിന്നീട് ഒരു ടെസ്റ്റില്‍പ്പോലും സൂര്യക്കു ഇന്ത്യ അവസരം കൊടുത്തില്ല.

ഇന്ത്യയുടെ മധ്യനിരയില്‍ അഗ്രസീവ് ബാറ്റിങിലൂടെ എക്‌സ് ഫാക്ടറായി മാറാന്‍ ശേഷിയുള്ള താരമാണ് സൂര്യ. ചടുലമായ ബാറ്റിങിലൂടെ വളരെ വേഗത്തില്‍ മല്‍സരഗതി തന്നെ മാറ്റി മറിക്കാന്‍ അദ്ദേഹത്തിനു കഴിയും. നിലവില്‍ ഇതിനു ശേഷിയുള്ള ഏക താരം റിഷഭ് പന്തായിരുന്നു. പക്ഷെ പരിക്കു കാരണം അദ്ദേഹം പുറത്തായതിനാല്‍ ഈ റോള്‍ ഒഴിഞ്ഞുകിടക്കുകയാണ്. സൂര്യയെ ഈ റോളില്‍ ഇന്ത്യക്കു തീര്‍ച്ചയായും പരീക്ഷിച്ച് നോക്കാവുന്നതായിരുന്നു.

അഭിമന്യു ഈശ്വരനാണ് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ സ്ഥാനം ലഭിക്കാതെ പോയ രണ്ടാമത്തെ നിര്‍ഭാഗ്യവാനായ താരം. ആഭ്യന്തര ക്രിക്കറ്റില്‍ ബംഗാളിനായും ഇന്ത്യന്‍ എ ടീമിനു വേണ്ടിയുമെല്ലാം റണ്‍സ് വാരിക്കൂട്ടിയിട്ടും അഭിമന്യുവിനു ടീമിലേക്കു വിളിവന്നില്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 22 സെഞ്ച്വറികളും 26 ഫിഫ്റ്റികളും അദ്ദേഹം ഇതിനകം നേടിക്കഴിഞ്ഞു. 48നടുത്ത് ശരാശരിയോടെയാണിത്. ഓപ്പണിങ് ബാറ്ററായാണ് അഭിമന്യു കളിക്കാറുള്ളതെങ്കിലും പുജാരയുട അഭാവത്തില്‍ മൂന്നാമനായി അദ്ദേഹത്തെ ഇന്ത്യക്കു പരീക്ഷിക്കാവുന്നതായിരുന്നു.

SARFARAZ

ആഭ്യന്തര ക്രിക്കറ്റിലെ റണ്‍മെഷീനും യുവതാരവുമായ സര്‍ഫറാസ് ഖാനാണ് ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ ഇടം ലഭിക്കാതെ പോയ മൂന്നാമത്തയാള്‍. ദീര്‍ഘകാലമായി ടെസ്റ്റില്‍ നിന്നും അവഗണിക്കപ്പട്ടു കൊണ്ടിരിക്കുന്ന സര്‍ഫറാസിനെ ഇത്തവണയും സെലക്ഷന്‍ കമ്മിറ്റി കണ്ടില്ലെന്നു നടിക്കുകയായിരുന്നു.

2021-22ലെ രഞ്ജി ട്രോഫിയില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയത് സര്‍ഫറാസായിരുന്നു. മുംബൈയ്ക്കു വേണ്ടി ആറു കളിയില്‍ നിന്നും സര്‍ഫറാസിന്റെ സമ്പാദ്യം 982 റണ്‍സായിരുന്നു. 2022-23ലെ രഞ്ജി ട്രോഫിയില്‍ 92.66 ശരാശരിയോടെ 556 റണ്‍സും അദ്ദേഹം നേടി. ടീം ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ (634), പൃഥ്വി ഷാ (595) എന്നിവര്‍ക്കു ശേഷം മുംബൈയുടെ മൂന്നാമത്തെ റണ്‍വേട്ടക്കാരന്‍ കൂടിയായിരുന്നു സര്‍ഫറാസ്.

Story first published: Friday, June 23, 2023, 18:15 [IST]
Other articles published on Jun 23, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+