Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vsv WI: കിങ് ഒരാള്‍ മാത്രം, തെളിയിക്കാന്‍ കോലി! ലക്ഷ്യം മൂന്ന് വന്‍ റെക്കോര്‍ഡുകള്‍

ഓസ്‌ട്രേലിയക്കെതിരായ ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കുവേണ്ടി ബാറ്റിങില്‍ തിളങ്ങാന്‍ കഴിയാതെ പോയതിന്റെ ക്ഷീണം തീര്‍ക്കാനൊരുങ്ങുകയാണ് വിരാട് കോലി. ഡബ്ല്യുടിസി ഫൈനലില്‍ രണ്ടിന്നിങ്‌സുകളിലും ബാറ്റിങില്‍ വലിയ സംഭാവന നല്‍കാന്‍ കഴിയാതെ അദ്ദേഹം ക്രീസ് വിട്ടിരുന്നു. ഇന്ത്യയുടെ വന്‍ പരാജയത്തിനു പ്രധാന കാരണങ്ങളിലൊന്നും ഇതു തന്നെയായിരുന്നു.

എന്നാല്‍ ഇവയെല്ലാം മറന്നാണ് കോലി കരീബിയന്‍ മണ്ണിലെത്തിയിരിക്കുന്നത്. ഇവിടെ നടക്കാനിരിക്കുന്ന ടെസ്റ്റ്, ഏകദിന പരമ്പരകളില്‍ അദ്ദേഹം ടീമിന്റെ ഭാഗമാണ്. ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്കു ബുധനാഴ്ച തുടക്കമാവുകയാണ്. രണ്ടു ടെസ്റ്റുകളുടേതാണ് പരമ്പര. റെഡ് ബോള്‍ ക്രിക്കറ്റില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മോശം ഫോമിലൂടെയാണ് കോലി കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നത്.

VIRAT KOHLI

2019ല്‍ ബംഗ്ലാദേശുമായുള്ള പിങ്ക് ബോള്‍ ടെസ്റ്റിലെ സെഞ്ച്വറിക്കു ശേഷം നാലു വര്‍ഷത്തിനിടെ ഒരേയൊരു സെഞ്ച്വറിയാണ് അദ്ദേഹത്തിനു നേടാനായത്. അതുകൊണ്ടു തന്നെ ടെസ്റ്റില്‍ തന്റെ യഥാര്‍ഥ ഫോം വീണ്ടെടുക്കാന്‍ കോലിക്കു ലഭിക്കുന്ന ഏറ്റവും നല്ല അവസരമായിരിക്കും വിന്‍ഡീസുമായുള്ള പരമ്പര.

വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ തന്റെ പഴയ ഫോമിലേക്കു കോലി കഴിഞ്ഞ വര്‍ഷം മടങ്ങിയെത്തിയിരുന്നു. യുഎഇ വേദിയായ ഏഷ്യാ കപ്പിലൂടെയായിരുന്നു ഇത്. അതിനു ശേഷം ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പിലും അദ്ദേഹം ബാറ്റിങില്‍ മിന്നിച്ചു. ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ കൂടിയായിരുന്നു കോലി.

ഏറ്റവും അവസാനമായി ഈ വര്‍ഷത്തെ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പവും അദ്ദേഹം മാരക ഫോമിലായിരുന്നു. വിന്‍ഡീസിലും ഇതു ആവര്‍ത്തിക്കാനായിരിക്കും കോലിയുടെ ശ്രമം. മൂന്നു വമ്പന്‍ റെക്കോര്‍ഡുകള്‍ ഈ പര്യടനത്തില്‍ അദ്ദേഹത്തെ കാത്തിരിക്കുകയാണ്. ഇവ എന്തൊക്കെയാണെന്നു നോക്കാം.

എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നുമായി വെസ്റ്റ് ഇന്‍ഡീസിനെതിരേ ഏറ്റവുമധികം റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡാണ് ആദ്യത്തേത്. നിലവില്‍ ടെസ്റ്റ്, ഏകദിനം, ടി20 എന്നിവയില്‍ നിന്നായി വിന്‍ഡീസിനെതിരേ അദ്ദേഹത്തിന്റെ സമ്പാദ്യം 3653 റണ്‍സാണ്.

വെസ്റ്റ് ഇന്‍ഡീസിനെതിരേ ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്ത താരമെന്ന ഓള്‍ടൈം റെക്കോര്‍ഡ് സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ജാക്വസ് കാലിസിനു അവകാശപ്പെട്ടതാണ്. 4120 റണ്‍സ് അദ്ദേഹത്തിന്റെ പേരിലുണ്ട്. ഇതു തകര്‍ത്ത് പുതിയ ചരിത്രം കുറിക്കാന്‍ രണ്ട് ടെസ്റ്റ്, മൂന്ന് ഏകദിനം എന്നിവയില്‍ നിന്നായി കോലിക്കു വേണ്ടത് 467 റണ്‍സാണ്.

VIRAT KOHLI

വെസ്റ്റ് ഇന്‍ഡീസിനെതിരേ അവരുടെ നാട്ടില്‍ ഏറ്റവുമധികം റണ്‍സെന്ന റെക്കോര്‍ഡും കോലി ലക്ഷ്യമിടുന്നുണ്ട്. ഇതുവരെ വിന്‍ഡീസില്‍ 50.65 ശരാശരിയില്‍ അഞ്ചു സെഞ്ച്വറികളും ആറു ഫിഫ്റ്റികളുമടക്കം 1365 റണ്‍സ് അദ്ദേഹം അടിച്ചെടുത്തു കഴിഞ്ഞു.

നിലവില്‍ വിന്‍ഡീസില്‍ കൂടുതല്‍ റണ്ണെടുത്ത താരം ഇന്ത്യയുടെ നിലവിലെ കോച്ചും ബാറ്റിങ് ഇതിഹാസവുമായ രാഹുല്‍ ദ്രാവിഡാണ്. 1838 റണ്‍സുമായിട്ടാണ് അദ്ദേഹം തലപ്പത്തു നില്‍ക്കുന്നത്. വന്‍മതിലിനെ വീഴ്ത്താന്‍ കോലിക്കു ഇത്തവണ സാധിക്കുമോയെന്നാണ് ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അദ്ദേഹത്തെ മറികടക്കാന്‍ കോലിക്കു ഇനി 473 റണ്‍സ് കൂടി വേണം.

മൂന്നു ഫോര്‍മാറ്റുകളിലുമായി വെസ്റ്റ് ഇന്‍ഡീസിനെതിരേ കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ താരമെന്ന റെക്കോര്‍ഡും കോലി സ്വപ്‌നം കാണുന്നുണ്ട്. ഇതുവരെ മൂന്നു ഫോര്‍മാറ്റുകളിലുമായി അവര്‍ക്കെതിരേ അദ്ദേഹം നേടിയിരിക്കുന്നത് 11 സെഞ്ച്വറികളാണ്. നിലവില്‍ സെഞ്ച്വറി വീരന്‍മാരുടെ ലിസ്റ്റില്‍ മൂന്നാമനാണ് കോലി.

സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ്, ഇന്ത്യന്‍ ബാറ്റിങ് വിസ്മയം സുനില്‍ ഗവാസ്‌കര്‍ എന്നിവരാണ് ആദ്യത്തെ രണ്ടു സ്ഥാനങ്ങളില്‍. മൂന്നു സെഞ്ച്വറികള്‍ ഇത്തവണത്തെ പര്യടനത്തില്‍ കുറിക്കാനായാല്‍ രണ്ടു പേരെയും പിന്തള്ളി കോലി കിങായി മാറും.

Story first published: Sunday, July 9, 2023, 17:28 [IST]
Other articles published on Jul 9, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+