For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: വെസ്റ്റ് ഇന്‍ഡീസിനെ ഇഷ്ടമല്ല, കളിച്ചപ്പോഴെല്ലാം തല്ലിത്തകര്‍ത്തു! രണ്ട് ഇന്ത്യക്കാരും

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാവുകയാണ്. വെസ്റ്റ് ഇന്‍ഡീസ് ഒരു കാലത്ത് കരുത്തരുടെ നിരയായിരുന്നെങ്കിലും ഇപ്പോള്‍ പഴയ മികവ് അവര്‍ക്ക് അവകാശപ്പെടാനാവില്ല. ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പില്‍ യോഗ്യത നേടിയെടുക്കാന്‍ പോലും വെസ്റ്റ് ഇന്‍ഡീസിനായിട്ടില്ല. സൂപ്പര്‍ താരങ്ങളില്‍ മിക്കവരും ചെറിയ ഇടവേളകളില്‍ വിരമിച്ചതും ആഭ്യന്തര ക്രിക്കറ്റ് സംവിധാനം മികച്ചതല്ലാത്തതും വെസ്റ്റ് ഇന്‍ഡീസിനെ പിന്നോട്ടടിക്കുന്ന കാര്യങ്ങളാണ്.

ആധുനിക ക്രിക്കറ്റിലെ ചില താരങ്ങള്‍ക്ക് വെസ്റ്റ് ഇന്‍ഡീസിനെതിരേ ഗംഭീര റെക്കോഡാണുള്ളത്. വിന്‍ഡീസ് എതിരാളികളായി എത്തുമ്പോള്‍ തല്ലിത്തകര്‍ക്കുന്ന ബാറ്റിങ്ങാണ് ഇവര്‍ കാഴ്ചവെക്കുന്നത്. ഇത്തരത്തില്‍ വിന്‍ഡീസിനെതിരേ ഗംഭീര ബാറ്റിങ് റെക്കോഡുള്ള ആധുനിക ക്രിക്കറ്റ് കാലഘട്ടത്തില്‍ ഉള്‍പ്പെടുന്ന നാലുപേര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ ബാറ്റ്‌സ്മാനുമായ വിരാട് കോലിയാണ്.

വിന്‍ഡീസിനെതിരേ കളിച്ചപ്പോഴെല്ലാം തകര്‍പ്പന്‍ പ്രകടനം നടത്തി കോലി കൈയടി നേടിയിട്ടുണ്ട്. ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ 9 സെഞ്ച്വറികള്‍ നേടിയിട്ടുള്ള താരമാണ് കോലി. വെസ്റ്റ് ഇന്‍ഡീസിനെതിരേ ഏകദിനത്തില്‍ കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യക്കാരന്‍ കോലിയാണ്. 42 മത്സരത്തില്‍ 41 ഇന്നിങ്‌സിലും ബാറ്റു ചെയ്ത അദ്ദേഹം 66.50 ശരാശരിയില്‍ 2261 റണ്‍സാണ് നേടിയത്. ഇത്തവണയും ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇറങ്ങുമ്പോള്‍ കോലിയുടെ ബാറ്റിങ് പ്രകടനത്തില്‍ വലിയ പ്രതീക്ഷവെക്കുന്നു.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സെഞ്ച്വറി നേടാന്‍ കോലിക്കായിരുന്നു. നിലവില്‍ മികച്ച ഫോമിലാണ് കോലിയുള്ളത്. രണ്ടാമത്തെ താരം രോഹിത് ശര്‍മയാണ്. നിലവിലെ ഇന്ത്യന്‍ നായകനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയുടെ പേരില്‍ ഗംഭീര റെക്കോഡാണുള്ളത്. 36 ഏകദിന മത്സരത്തില്‍ നിന്ന് 34 ഇന്നിങ്‌സിലാണ് രോഹിത് ബാറ്റുചെയ്തത്. 57.17 ശരാശരിയില്‍ 1601 റണ്‍സാണ് അദ്ദേഹം നേടിയത്. ഇത്തവണ രോഹിത്തിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ഇന്ത്യ ഇറങ്ങുന്നത്.

babar azam

കൂടാതെ വെസ്റ്റ് ഇന്‍ഡീസിനെതിരേ ടി20 സെഞ്ച്വറി നേടിയ താരമാണ് രോഹിത് ശര്‍മ. വിന്‍ഡീസ് ഇത്തവണയും ഭയത്തോടെ കാണുന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാനാണ് രോഹിത്. നിലയുറപ്പിച്ചാല്‍ രോഹിത്തിനെപ്പോലെ അപകടകാരിയായ മറ്റൊരു ബാറ്റ്‌സ്മാനില്ല. ഏകദിനത്തില്‍ മൂന്ന് തവണ ഇരട്ട സെഞ്ച്വറി നേട്ടത്തിലെത്തിയ രോഹിത്തിനെ വിന്‍ഡീസ് തീര്‍ച്ചയായും ഭയക്കണം.

മൂന്നാമത്തെ താരം പാകിസ്താന്‍ നായകന്‍ ബാബര്‍ ആസമാണ്. ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ അഞ്ച് സെഞ്ച്വറികള്‍ നേടിയ താരമാണ് ബാബര്‍. വെസ്റ്റ് ഇന്‍ഡീസിനെതിരേ കൂടുതല്‍ ഏകദിന സെഞ്ച്വറിയുള്ളവരില്‍ രണ്ടാം സ്ഥാനത്താണ് ബാബറുള്ളത്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് ബാബര്‍. വിന്‍ഡീസിനെതിരേ കളിക്കുമ്പോഴെല്ലാം സവിശേഷമായ ബാറ്റിങ് മികവുകാട്ടാന്‍ ബാബറിന് സാധിച്ചിട്ടുണ്ട്.

മറ്റൊരു താരം മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനായ എബി ഡിവില്ലിയേഴ്‌സാണ്. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കുന്ന ഡിവില്ലിയേഴ്‌സ്. 31 പന്തില്‍ ഏകദിന സെഞ്ച്വറി നേടിയത് വെസ്റ്റ് ഇന്‍ഡീസിനെതിരേയാണ്. ഏകദിന ചരിത്രത്തിലെ വേഗ സെഞ്ച്വറി, വേഗത്തിലുള്ള 150 എന്നീ റെക്കോഡുകള്‍ അദ്ദേഹം നേടിയത് വെസ്റ്റ് ഇന്‍ഡീസിനെതിരേയാണ്. ഇതിനോടകം വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും ആരാധക മനസില്‍ എന്നെന്നും ഓര്‍മിക്കപ്പെടുന്ന താരമാണ് ഡിവില്ലിയേഴ്‌സെന്ന് പറയാം.

മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് ഇതിഹാസവുമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 39 ഏകദിന ഇന്നിങ്‌സില്‍ നിന്ന് 1573 റണ്‍സാണ് നേടിയത്. 42.40 ആണ് സച്ചിന്റെ സമ്പാദ്യം. നിലവിലെ ഇന്ത്യന്‍ പരിശീലകനും ക്ലാസിക് താരവുമായ രാഹുല്‍ ദ്രാവിഡ് 38 ഇന്നിങ്‌സില്‍ നിന്ന് 1348 റണ്‍സും വെസ്റ്റ് ഇന്‍ഡീസിനെതിരേ നേടിയിട്ടുണ്ട്.

വെസ്റ്റ് ഇന്‍ഡീസിനെതിരേ കൂടുതല്‍ ഏകദിന വിക്കറ്റുള്ള ഇന്ത്യന്‍ ബൗളര്‍ കപില്‍ ദേവാണ് (43). 37 വിക്കറ്റുള്ള രവീന്ദ്ര ജഡേജക്ക് കപിലിനെ മറികടക്കാനുള്ള സുവര്‍ണ്ണാവസരം മുന്നിലുണ്ട്.

Story first published: Thursday, July 27, 2023, 18:03 [IST]
Other articles published on Jul 27, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+