Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: സഞ്ജുവിന് ടി20 ടീമിലും ഇടം നേടാം, പക്ഷെ 3 കാര്യം ശ്രദ്ധിക്കണം! കടുപ്പമാണ്

മുംബൈ: ഏകദിന ലോകകപ്പും ഏഷ്യാ കപ്പും നടക്കുന്നതിന് മുമ്പ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് പര്യടനം നടത്താന്‍ പോവുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയും രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയുമാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസില്‍ കളിക്കുന്നത്. ഏകദിന പരമ്പരയ്ക്കുള്ള ടീമിലേക്ക് സഞ്ജു സാംസണെ പരിഗണിച്ചത് ആരാധകര്‍ക്ക് വലിയ പ്രതീക്ഷ നല്‍കിയിരിക്കുകയാണ്.

മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇന്ത്യക്കായി ലോകകപ്പ് കളിക്കുമെന്ന സ്വപ്‌നം പോലും ആരാധകര്‍ കാണുന്നു. ഇടവേളക്ക് ശേഷം സഞ്ജു ഇന്ത്യയുടെ ഏകദിന ടീമിലേക്ക് തിരിച്ചെത്തുമ്പോള്‍ അദ്ദേഹത്തിനത് കരിയറിലെ അവസാന പിടിവള്ളിയാണ്. വിന്‍ഡീസില്‍ ഫ്‌ളോപ്പായാല്‍ ഇനിയൊരു തിരിച്ചുവരവ് അവസരം സഞ്ജുവിന് ലഭിച്ചേക്കില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തെ സംബന്ധിച്ച് ഏകദിന പരമ്പര നിലനില്‍പ്പിന്റെ പോരാട്ടാണ്.

നിലവില്‍ ടി20യിലെ പദ്ധതികള്‍ക്ക് പുറത്താണ് സഞ്ജുവിന്റെ സ്ഥാനം. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ അവസരം ലഭിച്ചാല്‍ മൂന്ന് കാര്യങ്ങള്‍ അദ്ദേഹം ശ്രദ്ധിക്കേണ്ടതായുണ്ട്. സ്ഥിരമായി സഞ്ജു ആവര്‍ത്തിക്കുന്ന ഈ പിഴവുകള്‍ നികത്താനായാല്‍ ടി20യിലും താരത്തിന് സ്ഥിര സാന്നിധ്യമായി മാറാന്‍ സാധിക്കും. സഞ്ജു ശ്രദ്ധിക്കേണ്ട മൂന്ന് പ്രധാന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഒന്നാമത്തെ കാര്യം സഞ്ജുവിന്റെ ഷോട്ട് സെലക്ഷനാണ്. സഞ്ജുവിന്റെ വെടിക്കെട്ട് ശൈലിയെ ഇഷ്ടപ്പെടുന്നവരേറെയാണ്. അദ്ദേഹമത് തുടരണമെന്നുമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. പക്ഷെ ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ വെടിക്കെട്ട് ശൈലികൊണ്ട് മാത്രം കാര്യമില്ല. ബുദ്ധിപരമായി സഞ്ജു മത്സരത്തെ സമീപിക്കണം. സുനില്‍ ഗവാസ്‌കര്‍ ഉപദേശിച്ചപ്പോള്‍ പോലും തന്റെ ശൈലി മാറ്റില്ലെന്നാണ് സഞ്ജു പറഞ്ഞത്. എന്നാല്‍ സാഹചര്യം മനസിലാക്കി കളിക്കാന്‍ തയ്യാറാവണം.

sanju samson

ആദ്യത്തെ 10 പന്തുകളെങ്കിലും നേരിട്ട് പിച്ചിനെക്കുറിച്ച് മനസിലാക്കിയ ശേഷം പതിയെ ആക്രമണത്തിലേക്ക് ഗിയര്‍ മാറ്റാം. നിലവില്‍ സഞ്ജു ഇതിന് തയ്യാറാവുന്നില്ല. ക്രീസിലെത്തിയ ആദ്യ പന്ത് മുതല്‍ ആക്രമണത്തിന് ശ്രമിക്കുന്നതായാണ് കാണുന്നത്. ഈ രീതിക്ക് സഞ്ജു മാറ്റം വരുത്തി കരിയറിലെ വളര്‍ച്ചയെ മുന്നില്‍ക്കണ്ട് സാഹചര്യം മനസിലാക്കി കളിക്കാന്‍ തയ്യാറാവേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

രണ്ടാമത്തെ കാര്യം സ്ഥിരതയാണ്. കരിയറിന്റെ തുടക്കം മുതല്‍ അദ്ദേഹം തഴയപ്പെടുന്നതിന്റെ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത് സ്ഥിരതയാണ്. സഞ്ജു മുന്നോട്ട് ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യവും സ്ഥിരതയാണ്. അദ്ദേഹത്തിന്റെ പ്രതിഭ എത്രത്തോളമാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ സഞ്ജുവിന് ഇനിയത് തെളിയിക്കേണ്ട ആവശ്യമില്ല. പക്ഷെ അദ്ദേഹത്തിന് തന്റെ സ്ഥിരത തെളിയിക്കേണ്ടിയിരിക്കുന്നു.

ഒരു മത്സരത്തില്‍ തിളങ്ങി പിന്നീട് തുടര്‍ച്ചയായി നിരാശപ്പെടുത്തുകയും ഇടയ്‌ക്കൊരു മികച്ച പ്രകടനവും നടത്തുന്നതാണ് സഞ്ജുവിന്റെ രീതി. ഇത് മാറി തുടര്‍ച്ചയായി അര്‍ധ സെഞ്ച്വറിക്ക് മുകളില്‍ പ്രകടനം സൃഷ്ടിക്കാന്‍ സാധിക്കണം. ഏകദിനത്തില്‍ സഞ്ജുവിന്റെ കണക്കുകള്‍ മികച്ചതാണ്. എന്നാല്‍ വിന്‍ഡീസിലെ പേസ് സാഹചര്യത്തില്‍ തിളങ്ങുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ ജാഗ്രതയോടെ മുന്നോട്ടുപോകേണ്ടതായുണ്ട്.

മൂന്നാമത്തെ കാര്യം ഉത്തരവാദിത്തം ഏറ്റെടുക്കലാണ്. രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായ സഞ്ജുവിന് ഇന്ത്യന്‍ ജഴ്‌സിയില്‍ മത്സരങ്ങള്‍ ജയിപ്പിക്കാന്‍ സാധിക്കണം. സഞ്ജുവിന് ഇതുവരെ അത്തരമൊരു പ്രകടനം നടത്താന്‍ സാധിച്ചിട്ടില്ലെന്നതാണ് വസ്തുത. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിനത്തില്‍ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയോടെ വിജയത്തിന്റെ വക്കോളമെത്തിക്കാന്‍ സഞ്ജുവിനായിരുന്നു. എന്നാല്‍ തോറ്റുപോയി.

സഞ്ജുവിന് മധ്യനിരയില്‍ റിഷഭിന്റെ അഭാവമാണ് നികത്തേണ്ടത്. അതുകൊണ്ടുതന്നെ ഫിനിഷര്‍ റോളില്‍ കൂടുതല്‍ കസറണം. അങ്ങനെ സംഭവിക്കാത്ത പക്ഷം സഞ്ജുവിന് ഏകദിന ടീമിലും ടി20 ടീമിലും സീറ്റുറപ്പിക്കാന്‍ സാധിക്കില്ലെന്ന് തന്നെ വേണം വിലയിരുത്താന്‍.

Story first published: Tuesday, June 27, 2023, 17:51 [IST]
Other articles published on Jun 27, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+