For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: ഇവരെ ഒരു മല്‍സരത്തില്‍പ്പോലും കാണില്ല! ഇന്ത്യ പുറത്ത് ഇരുത്തും

ഡബ്ല്യുടിസി ഫൈനലില്‍ ഓസ്‌ട്രേലിയയേടേറ്റ വന്‍ പരാജയത്തിനു ശേഷം ടീം ഇന്ത്യക്കു ഇതു അവധിക്കാലമാണ്. ഇനി ഇന്ത്യന്‍ ടീമിനെ മല്‍സരരംഗത്തു കാണുക ജൂലൈ പകുതിയോടെയായിരിക്കും. വെസ്റ്റ് ഇന്‍ഡീസിലേക്കാണ് രോഹിത് ശര്‍മയും സംഘവും അടുത്തതായി പറക്കുക. കരീബിയന്‍ മണ്ണില്‍ ടെസ്റ്റ്, ടി20, ഏകദിന പരമ്പരകളാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ടെസ്റ്റ്, ഏകദിനം എന്നിവയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

രണ്ടു ടെസ്റ്റുകളുടെ പരമ്പരയോടെയാണ് ഇന്ത്യയുടെ വിന്‍ഡീസ് ദൗത്യത്തിനു തുടക്കം. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ മൂന്നാം എഡിഷനില്‍ ഇന്ത്യയുടെ ആദ്യത്തെ പരമ്പര കൂടിയായിരിക്കും ഇത്. രോഹിത്തിനു കീഴില്‍ ശക്തമായ സംഘത്തെയാണ് റെഡ് ബോള്‍ പരമ്പരയ്ക്കായി ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നത്.

ISHAN KISHAN

എങ്കിലും ചില സര്‍പ്രൈസ് തീരുമാനങ്ങളും സെലക്ഷന്‍ കമ്മിറ്റിയുടെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്. സ്റ്റാര്‍ ബാറ്റര്‍ ചേതേശ്വര്‍ പുജാരയെ ടെസ്റ്റ് ടീമില്‍ നിന്നും ഒഴിവാക്കിയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിക്കു വിശ്രമം നല്‍കിയപ്പോള്‍ മറ്റൊരു പേസറായ ഉമേഷ് യാദവ് ടെസ്റ്റ് ടീമില്‍ നിന്നൊഴിവാക്കപ്പെടുകയും ചെയ്തു.

അതേസമയം, ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ ചില താരങ്ങളെ ഒരു മല്‍സരത്തില്‍പ്പോലും കളിപ്പിക്കാതെ പുറത്ത് ഇരുത്താന്‍ സാധ്യതയുണ്ട്. പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കാന്‍ സാധ്യതയില്ലാത്ത ഇന്ത്യയുടെ മൂന്നു താരങ്ങള്‍ ആരൊക്കെയാവുമെന്നു നോക്കാം. പേസര്‍ നവദീപ് സെയ്‌നിയാണ് രണ്ടു ടെസ്റ്റുകളിലും അവസരം കിട്ടാതെ പുറത്തിരിക്കാന്‍ സാധ്യതയുള്ള ഒരാള്‍. വിന്‍ഡീസ് പര്യടനത്തില്‍ അദ്ദേഹത്തെ എന്തിനു ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയെന്നതു പോലും സംശയമാണ്. കാരണം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അത്ര മികച്ച നമ്പറുകളല്ല സെയ്‌നിയുടേത്.

കൂടാതെ സമീപകാലത്തൊന്നും എടുത്തുപറയത്തക്ക പ്രകടനങ്ങളും നടത്തിയിട്ടില്ല. കരിയറില്‍ ഇതുവരെ രണ്ടു ടെസ്റ്റുകളിലാണ് സെയ്‌നി കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 43 ശരാശരിയില്‍ വീഴ്ത്തിയത് നാലു വിക്കറ്റുകളാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ ബൗളിങ് ശരാശരി 28.36 ആണ്.

വെസ്റ്റ് ഇന്‍ഡീസിനെതിരേ ടെസ്റ്റ് പരമ്പരയില്‍ ഇലവനില്‍ സ്ഥാനമുറപ്പുള്ള പേസര്‍മാര്‍ മുഹമ്മദ് സിറാജ്, ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവരാണ്. ജയദേവ് ഉനാട്കട്ട്, മുകേഷ് കുമാര്‍ എന്നിവരാണ് സ്ക്വാഡിലെ മറ്റു പേസര്‍മാര്‍. ഇവരില്‍ ഉനാട്കട്ടിനു മൂന്നാമത്തെ പേസറായി ടീമിലേക്കു നറുക്കുവീണേക്കുമെന്നാണ് വിവരം.

AXAR PATEL

വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനാണ് ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ കളിപ്പിക്കാന്‍ സാധ്യതയില്ലാത്ത രണ്ടാമത്തെയാള്‍. ഇന്ത്യക്കു വേണ്ടി വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ 41 മല്‍സരങ്ങളില്‍ അദ്ദേഹം കളിച്ചുകഴിഞ്ഞു. പക്ഷെ ടെസ്റ്റില്‍ ഇനിയും അരങ്ങേറാന്‍ സാധിച്ചിട്ടില്ല.

വിന്‍ഡീസിനെതിരേയും ഇഷാന്‍ അരങ്ങേറാനുള്ള സാധ്യത കുറവാണ്. റിഷഭ് പന്തിന്റെ അഭാവത്തില്‍ റെഡ്‌ബോള്‍ ഫോര്‍മാറ്റില്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറുടെ സ്ഥാനത്തു കെഎസ് ഭരതിനെയാണ് ഇന്ത്യ പരിഗണിക്കുന്നത്. അതിനാല്‍ വിന്‍ഡീസിനെതിരേയും ഭരത് തന്നെയാവും വിക്കറ്റ് കാക്കുക.

ഇഷാന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ നമ്പറുകളും അത്ര മികച്ചതെന്നു പറയാന്‍ സാധിക്കില്ല. 48 മല്‍സരങ്ങളില്‍ നിന്നും അദ്ദേഹത്തിന്റെ ശരാശരി 38.76 ആണ്. സ്‌ട്രൈക്ക് റേറ്റ് 70ല്‍ താഴെയുമാണ്. ബാറ്ററെന്ന നിലയില്‍ അത്ര മികച്ച പ്രകടനമല്ല നടത്തുന്നതെങ്കിലും ഭരതിനെ തന്നെ വിന്‍ഡീസിനെതിരേയും ഇന്ത്യ നിലനിര്‍ത്താനാണ് സാധ്യത. കാരണം വിക്കറ്റ് കീപ്പിങില്‍ താരം മികവ് പുലര്‍ത്തുന്നുണ്ട്. കൂടാതെ ഡിആര്‍എസ് കോളുകളുടെ കാര്യത്തിലും ടീമിനെ സഹായിക്കുകയും ചെയ്യുന്നു. അതിനാല്‍ ഭരതിനു ഇനിയും അവസരം നല്‍കാന്‍ തന്നെയായിരിക്കും ടീം മാനേജ്‌മെന്റിന്റെ തീരുമാനം.

സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലാണ് ടെസ്റ്റ് പരമ്പരയില്‍ അവസരം കിട്ടാതെ പുറത്തിരിക്കാന്‍ സാധ്യതയുള്ള മൂന്നാമത്തെയാള്‍. ടെസ്റ്റില്‍ അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി 36.64ഉം ബൗളിങ് ശരാശരി 17.16ഉം ആണ്. എന്നാല്‍ വിന്‍ഡീസിനെതിരേ ആര്‍ അശ്വിനും രവീന്ദ്ര് ജഡേജയ്ക്കുമായിരിക്കും ഇന്ത്യയുടെ പ്ലെയിങ് ഇലവനിലേക്കു പ്രഥമ പരിഗണന ലഭിക്കുക. മൂന്നാമതൊരു സ്പിന്നറെക്കൂടി ഇന്ത്യ കളിപ്പിക്കാന്‍ സാധ്യത തീരെ കുറവാണ്.

വിന്‍ഡീസിലെ പിച്ചുകള്‍ സ്പിന്‍ ബൗളിങിനെയും തുണയ്ക്കുന്നതാണെങ്കിലും മൂന്നു സ്പിന്നര്‍മാരെ ഒരുമിച്ച് ഇറക്കിയുള്ള സാഹസത്തിനൊന്നും ഇന്ത്യ മുതിരില്ല. അതിനാല്‍ രണ്ടു ടെസ്റ്റുകളിലും അക്ഷറിന്റെ സ്ഥാനം ബെഞ്ചിലായിരിക്കും. അശ്വിന്‍, ജഡ്ഡു എന്നിവരിലൊരാള്‍ക്കു പരിക്കേല്‍ക്കുകയാണെങ്കില്‍ മാത്രമേ അക്ഷറിനു പ്രതീക്ഷയ്ക്കു വകയുള്ളൂ.

Story first published: Wednesday, June 28, 2023, 10:05 [IST]
Other articles published on Jun 28, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+