Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ടെസ്റ്റില്‍ ഇന്ത്യക്കായി അരങ്ങേറുക ആരൊക്കെ? ഇതാ മൂന്നു പേര്‍

ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി മൂന്നാം ഫൈനല്‍ തേടിയുള്ള ഇന്ത്യയുടെ യാത്രയ്ക്കു ജൂലൈ പകുതിയോടെ തുടക്കമാവുകയാണ്. ഡബ്ല്യുടിസിയുടെ മൂന്നാം എഡിഷനില്‍ ഇന്ത്യയുടെ ആദ്യത്തെ പരമ്പര വെസ്റ്റ് ഇന്‍ഡീസുമായിട്ടാണ്. രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലാണ് ഇന്ത്യയും വിന്‍ഡീസും ഏറ്റുമുട്ടുക. ഇവയ്ക്കുള്ള ടീമിനെ ഇന്ത്യ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. 2019ലായിരുന്നു അവസാനമായി വെസ്റ്റ് ഇന്‍ഡീസില്‍ ഇന്ത്യ ടെസ്റ്റ് പരമ്പരയില്‍ കളിച്ചത്. അന്നു രണ്ടു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ തൂത്തുവാരുകയും ചെയ്തിരുന്നു.

ചില സര്‍പ്രൈസുകളോടെയാണ് വിന്‍ഡീസ് പര്യടനത്തിനുള്ള ടെസ്റ്റ് സംഘത്തെ ഇന്ത്യ പ്രഖ്യാപിച്ചത്. പരിചയ സമ്പന്നനായ മധ്യനിര ബാറ്റര്‍ ചേതേശ്വര്‍ പുജാരയെ പരമ്പരയില്‍ നിന്നും ഇന്ത്യ തഴഞ്ഞതായിരുന്നു ഏറ്റവും വലിയ സര്‍പ്രൈസ്. കൂടാതെ ഫാസ്റ്റ് ബൗളര്‍ ഉമേഷ് യാദവും ടീമില്‍ നിന്നൊഴിവാക്കപ്പെട്ടു. പരിചയ സമ്പന്നനായ പേസര്‍ മുഹമ്മദ് ഷമിക്കു പരമ്പരയില്‍ ഇന്ത്യ വിശ്രമം അനുവദിക്കുകയും ചെയ്തു.

RUTURAJ GAIKWAD

വിന്‍ഡീസുമായുള്ള പരമ്പരയിലൂടെ ചില താരങ്ങള്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറാന്‍ സാധ്യതയുണ്ട്. ഇവര്‍ ആരൊക്കെയാവുമെന്നു പരിശോധിക്കാം . യുവ ഇടംകൈയന്‍ ബാറ്റര്‍ യശസ്വി ജയ്‌സ്വാളാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി റണ്‍സ് വാരിക്കൂട്ടിയ ശേഷമാണ് അദ്ദേഹം ഇന്ത്യന്‍ ടീമിലെത്തിയിരിക്കുന്നത്. 625 റണ്‍സായിരുന്നു റോയല്‍സിനായി ജയ്‌സ്വാളിന്റെ സമ്പാദ്യം.

ഐപിഎല്ലില്‍ മാത്രമല്ല ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയ്ക്കായി കഴിഞ്ഞ കുറച്ചു സീസണുകളിലായി സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരമാണ് അദ്ദേഹം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 80.21 ശരാശരിയില്‍ 1845 റണ്‍സ് ജയ്‌സ്വാള്‍ നേടിയിട്ടുണ്ട്. വെറും 15 മല്‍സരങ്ങളില്‍ നിന്നാണിത്. ലിസ്റ്റ് എ ക്രിക്കറ്റില്‍ 54നടുത്ത് ശരാശരിയില്‍ 1511 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. അതുകൊണ്ടു തന്നെ വിന്‍ഡീസിനെതിരേ ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറ്റം ജയ്‌സ്വാള്‍ അര്‍ഹിക്കുകയും ചെയ്യുന്നു.

YASHASVI JAISWAL

റുതുരാജ് ഗെയ്ക്വാദാണ് വിന്‍ഡീസിനെതിരേ ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ അരങ്ങേറാന്‍ സാധ്യതയുള്ള രണ്ടാമത്തെ താരം. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കഴിഞ്ഞ കുറച്ചു സീസണുകളിലായി സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരമാണ് അദ്ദേഹം. ഇന്ത്യക്കു വേണ്ടി വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ റുതുരാജ് ഇതിനകം കളിച്ചുകഴിഞ്ഞു. ഇനി വിന്‍ഡീസിനെതിരേ റെഡ് ബോള്‍ ക്രിക്കറ്റിലും തുടക്കം കുറിക്കാനാണ് ആഗ്രഹം.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മഹാരാഷ്ട്രയുടെ താരമാണ് റുതുരാജ്. അവര്‍ക്കു വേണ്ടി 42.19 ശരാശരിയില്‍ 1941 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ആറു സെഞ്ച്വറികളും ഒമ്പതു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. താരത്തിന്റെ പ്രതിഭ തെളിയിക്കാന്‍ ഈ പ്രകടനം തന്നെ ധാരാളമാണ്. വിന്‍ഡീസിനെതിരേ ചേതേശ്വര്‍ പുജാരയുടെ അഭാവത്തില്‍ മൂന്നാം നമ്പറിലേക്കു തനിക്കു നറുക്കുവീഴുമെന്ന ശുഭപ്രതീക്ഷയിലായിരിക്കും താരം.

ഫാസ്റ്റ് ബൗളര്‍ മുകേഷ് കുമാറാണ് വെസ്റ്റ് ഇന്‍ഡീസുമായുള്ള ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറാനിടയുള്ള മൂന്നാമത്തെ ഇന്ത്യന്‍ താരം. ഓസ്‌ട്രേലിയക്കെതിരേ സമാപിച്ച ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ റിസര്‍വ് സംഘത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം. ഇപ്പോഴിതാ ടെസ്റ്റ് ടീമിലും മുകേഷ് അംഗമായിരിക്കുകയാണ്. ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യന്‍ എ ടീമുകള്‍ക്കു വേണ്ടിയുമെല്ലാം മികച്ച പ്രകടനങ്ങള്‍ നടത്തിയ ശേഷമാണ് മുകേഷ് ദേശീയ ടീമിലേക്കു വന്നിരിക്കുന്നത്.

ആഭ്യന്തര ക്രിക്കറ്റില്‍ ബംഗാള്‍ ടീമിന്റെ ഭാഗമാണ് മുകേഷ്. 39 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ കളിച്ചുകഴിഞ്ഞ അദ്ദേഹം 21.55 ശരാശരിയില്‍ 149 വിക്കറ്റുകള്‍ ഇതിനകം വീഴ്ത്തിയിട്ടുണ്ട്. ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും ഉമേഷ് യാദവുമൊന്നുമില്ലാത്തതിനാല്‍ വിന്‍ഡീസുമായുള്ള ടെസ്റ്റ് പരമ്പര കഴിവ് തെളിയിക്കാന്‍ മുകേഷിനു നല്ലൊരു വേദി കൂടിയായിരിക്കും.
.

Story first published: Tuesday, June 27, 2023, 6:59 [IST]
Other articles published on Jun 27, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+