For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: ഇന്ത്യയോടു മുട്ടാന്‍ പൊള്ളാര്‍ഡിന്റെ വിന്‍ഡീസ്, ഏകദിന ടീം പ്രഖ്യാപിച്ചു

അടുത്ത മാസമാണ് മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര

ഇന്ത്യക്കെതിരേ അടുത്ത മാസമാദ്യം നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു. സൂപ്പര്‍ ഓള്‍റൗണ്ടര്‍ കരെണ്‍ പൊള്ളാര്‍ഡാണ് പരമ്പരയില്‍ വിന്‍ഡീസിനെ നയിക്കുന്നത്. മൂന്നു മല്‍സരങ്ങളുള്‍പ്പെട്ടതാണ് പരമ്പര. ഫെബ്രുവരി ആറു മുതല്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന പരമ്പരയ്ക്കായി വിന്‍ഡീസ് ടീം ഒന്നിനു ഇന്ത്യയിലെത്തും.

Kieron Pollard to lead 15-man squad For ODI's Vs India | Oneindia Malayalam

ഫെബ്രുവരി ആറ്, ഒമ്പത്, 11 തിയ്യതികളിലാണ് ഏകദിന മല്‍സരങ്ങള്‍. എല്ലാ കളികളും ഡേ നൈറ്റായിരിക്കും. ഉച്ചയ്ക്കു ഒരു മണിക്കാണ് മല്‍സരങ്ങള്‍ ആരംഭിക്കുന്നത്. ഏകദിന പരമ്പരയ്ക്കു ശേഷം മൂന്ന് ടി20കള്‍ കൂടി വിന്‍ഡീസ് ടീം ഇന്ത്യയില്‍ കളിക്കും. 16, 18, 20 തിയ്യതികളിലായി കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ടി20 നടക്കുക. രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കി ഇന്ത്യയുടെ ഏകദിന, ടി20 ടീമുകളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

1

വെറ്ററന്‍ വലം കൈയന്‍ ഫാസ്റ്റ് ബൗളര്‍ കെമര്‍ റോച്ചിനെയും ബാറ്റര്‍ ക്രുമ ബോണറിനെയും ഇന്ത്യക്കെതിരായ പരമ്പയ്ക്കുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമിലേക്കു തിരിച്ചുവിളിച്ചിട്ടുണ്ട്. ബ്രെന്‍ഡന്‍ കിങും ടീമില്‍ ഇടം നേടി. ദേശീയ ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ട റോച്ചിനെ മുഖ്യ സെലക്ടര്‍ ഡെസ്മണ്ട് ഹെയ്ന്‍സ് പുകഴ്ത്തി.

2

ഞങ്ങളുടെ മുന്‍നിര ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളാണ് കെമര്‍ റോച്ച്. വിക്കറ്റുകളെടുക്കാന്‍ മുന്‍നിരയില്‍ ബൗളര്‍മാര്‍ വേണമെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. അഞ്ച് ഇക്കോണമി റേറ്റുള്ള റോച്ച് തീര്‍ച്ചയായും കളിക്കാന്‍ യോഗ്യനാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ക്രുമ ബോണറുടെ ക്രിക്കറ്റ് ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്. ഏകദിനത്തില്‍ അദ്ദേഹത്തിനു കളിക്കാന്‍ ഞങ്ങള്‍ അവസരം നല്‍കണമെന്നു വിശ്വസിക്കുന്നതായും ഹെയ്ന്‍സ് വിശദമാക്കി.

3

2023ല്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പായാണ് ഞങ്ങള്‍ ഈ പരമ്പരയെ കാണുന്നത്. ടീമിലെ സ്ഥാനത്തിനു വേണ്ടി കളിക്കാര്‍ തമ്മില്‍ ആരോഗ്യപരമായ മല്‍സരമുണ്ടാവണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഒരുപാട് കളിക്കാര്‍ ടീമിലെ സ്ഥാനത്തിനു വേണ്ടി പോരാടേണ്ട ഒരു ഘട്ടത്തിലേക്കു വിന്‍ഡീസ് ക്രിക്കറ്റിനെ എത്തിക്കുകയാണ് ആഗ്രഹം. ടീമിലേക്കു തിരഞ്ഞെടുക്കാനുള്ള പൂളിലെ കളിക്കാരുടെ എണ്ണം വര്‍ധിപ്പിക്കണം. ഇന്ത്യക്കെതിരേ ഞങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്ന ടീം വളരെ മികച്ചതാണെന്നും ഹെയ്ന്‍സ് കൂട്ടിച്ചേര്‍ത്തു.

വെസ്റ്റ് ഇന്‍ഡീസ് ഏകദിന ടീം

വെസ്റ്റ് ഇന്‍ഡീസ് ഏകദിന ടീം

കരെണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), ഫാബിയന്‍ അലെന്‍, ക്രുമ ബോണര്‍, ഡാരെന്‍ ബ്രാവോ, ഷമാറ ബ്രൂക്‌സ്, ജാസണ്‍ ഹോള്‍ഡര്‍, ഷെയ് ഹോപ്പ്, അക്കീല്‍ ഹൊസെയ്ന്‍, അല്‍സാറി ജോസഫ്, ബ്രെന്‍ഡന്‍ കിങ്, നിക്കോളാസ് പൂരന്‍, കെമര്‍ റോച്ച്, റൊമാരിയോ ഷെപാര്‍ഡ്, ഒഡീന്‍ സ്മിത്ത്, ഹെയ്ഡന്‍ വാല്‍ഷ് ജൂനിയര്‍.

ഇന്ത്യന്‍ ഏകദിന ടീം

ഇന്ത്യന്‍ ഏകദിന ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, ശിഖര്‍ ധവാന്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ദീപക് ഹൂഡ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദീപക് ചാഹര്‍, ഷര്‍ദുല്‍ ടാക്കൂര്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് , വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്നോയ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാന്‍.

ഇന്ത്യന്‍ ടി20 ടീം

ഇന്ത്യന്‍ ടി20 ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വെങ്കിടേഷ് അയ്യര്‍, ദീപക് ചാഹര്‍, ഷാര്‍ദുല്‍ ടാക്കൂര്‍, രവി ബിഷ്നോയ്, അക്ഷര്‍ പട്ടേല്‍, യുസ്വേന്ദ്ര ചാഹല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍.

Story first published: Thursday, January 27, 2022, 11:00 [IST]
Other articles published on Jan 27, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+